Malayalam
പ്രണയം അറിഞ്ഞപ്പോൾ വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു;ഒടുവിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ശരത്തിനെ വിളിച്ച് കൂട്ടികൊണ്ടു പോകാൻ പറഞ്ഞു; പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞ് അഞ്ജലി !
പ്രണയം അറിഞ്ഞപ്പോൾ വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു;ഒടുവിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ശരത്തിനെ വിളിച്ച് കൂട്ടികൊണ്ടു പോകാൻ പറഞ്ഞു; പ്രണയ വിവാഹത്തെ കുറിച്ച് പറഞ്ഞ് അഞ്ജലി !
സൂര്യ ടിവിയിലെ സുന്ദരി എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഞ്ജലി. നിരവധി ആരാധകരുണ്ടായിരുന്ന പരമ്പരയായിരുന്നു സുന്ദരി. എന്നാല്‍ പരമ്പരയില്‍ നിന്നും അഞ്ജലി പിന്നീട് ്അപ്രതക്ഷ്യയാവുകയായിരുന്നു. സുന്ദരിയിലെ സഹ സംവിധായകന് ആയ ശരത്താണ് അഞ്ജലിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിനായി രണ്ടാഴ്ച പരമ്പരയില്‍ നിന്നും അവധി എടുത്തിരുന്നു അഞ്ജലി. എന്നാല്‍ ഇതോടെ തന്നെ പുറത്താക്കുകയാണെന്നായിരുന്നു അഞ്ജലി നേരത്തെ ആരോപിച്ചത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ പുറത്താക്കിയെന്നും നാല് മാസം അഭിനയിച്ചതിന്റെ പ്രതിഫലവും തരാനുണ്ടെന്നും അഞ്ജലി പറഞ്ഞിരുന്നു . ശരത്തിനും പ്രതിഫലം നല്കാന് ബാക്കിയുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറക്കുകയാണ് അഞ്ജലിയും ശരത്തും. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇരുവരും മനസ് തുറന്നത്.
ശരത്തേട്ടനെ നേരിട്ട് കാണുന്നതിന് മുന്‍പേ ഞാന്‍ കേട്ടത് ആ ശബ്ദമാണ്. ആ ശബ്ദത്തോടുള്ള ആരാധനയാണ് എന്നെ അടുപ്പിച്ചത് എന്നാണ് അഞ്ജലി പറയുന്നത്. ശബ്ദത്തിന് ഉടമയെ നോക്കി പോയപ്പോള്‍ ഒരു അളിഞ്ഞ ക്യാപ്പും അഴുക്ക് ലുങ്കിയും ഒരു സെന്‍സും ഇല്ലാത്ത ഷര്‍ട്ടും ഇട്ട് നില്ക്കുന്ന രൂപമാണ് കണ്ടതെന്നും എന്നാല്‍ സത്യത്തില്‍ ആ ലുക്ക് തന്നെയാണ് ഞാന്‍ ഇഷ്ടപ്പെട്ടത് എന്നും അഞ്ജലി പറയുന്നു. പിന്നെ പതിയെ ട്രാക്കിലാക്കി ഇഷ്ടം പറയുകയായിരുന്നു താന്‍ അഞ്ജലി പറയുന്നത്. തങ്ങളുടെ പ്രണയം വലിയ സംഭവമായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്.
പ്രണയം അറിഞ്ഞപ്പോള്‍ അഞ്ജലിയുടെ വീട്ടില്‍ നിന്ന് ഭയങ്കര എതിര്‍പ്പ് ആയിരുന്നു. ശരത്ത് സുന്ദരി എന്ന സീരിയലില്‍ പ്രവൃത്തിക്കുന്നുണ്ട് എങ്കില്‍ അഞ്ജലിയെ ഷൂട്ടിങിന് വിടില്ല എന്ന് വരെ പറഞ്ഞിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നാലെ അഞ്ജലിയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെക്കുകയും ചെയ്തു. പുറത്തേക്ക് പോകുന്നതും വിലക്കി. ഇതോടെ രണ്ട് മൂന്ന് ദിവസം ശരത്തുമായി യാതൊരു തര ബന്ധവു ഇല്ലാതെയായി. അതോടെ നിര്‍ത്തി പോകാം എന്ന് ശരത്ത് തീരുമാനിക്കുകയായിരുന്നുവെന്നാണ്് താരം പറയുന്നത്. എന്നാല്‍ കാലം അവരെ കൈ വിട്ടില്ല. ഒരു ദിവസം രാത്രി ശരത്തിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തുകയായിരുന്നു. അഞ്ജലിയായിരുന്നു വിളിച്ച്ത്. ഒന്ന് പിറവം പോലീസ് സ്റ്റേഷനിലേക്ക് വരുമോ’ എന്ന് ചോദിച്ചു. ‘എന്റെ കൂടി ഇറങ്ങി വരാനാണോ’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ കണ്‍ട്രോളറെ വിളിച്ച് കാറും എടുത്ത് പൊലീസ് സ്ററേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്ന് അമ്പലത്തില്‍ വച്ച് താലി കെട്ടി എന്നാണ് ശരത്ത് പറയുന്നത്. ഇന്റസ്ട്രിയിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് എന്റെ കുടുംബം. പുറമെ കാണുന്നവര്‍ അല്ലാതെ, അതിന് പിന്നാമ്പുറത്ത് ഉള്ളവരെല്ലാം ഫ്രോഡ് ആണ് എന്നതാണ് അവരുടെ വിശ്വാസം എന്നാണ് അഞ്ജലി പറയുന്നത്. മാത്രവുമല്ല, ശരത്തേട്ടനെ കുറിച്ച് പുറത്തുള്ള ആളുകളെല്ലാം പറയുന്നത് പലതാണെന്നും ഒരുപാട് നെഗറ്റീവ്സ് കേട്ടു എന്നും അഞ്ജലി ഓര്‍ക്കുന്നു. അവസാനം ഞാന്‍ തന്നെ നേരിട്ട് പോയി ശരത്തേട്ടനോട് കാര്യങ്ങള്‍ ചോദിച്ചു. അതിന് ശേഷമാണ് പ്രപ്പോസ് ചെയ്തത് എന്നാണ് അഞ്ജലി പറയുന്നത്.
about anjali
