Malayalam
അതിജീവിതയ്ക്കൊപ്പം എന്നത് വെറും പറച്ചിലാണ്; ദിലീപിന് വേണ്ടി പ്രവർത്തിക്കാൻ ആളുകളേറെ! എല്ലാവരും കണ്ണടച്ചാൽ ഇരുട്ട് ആവില്ലല്ലോ: അഡ്വ.മിനി പറയുന്നു !
അതിജീവിതയ്ക്കൊപ്പം എന്നത് വെറും പറച്ചിലാണ്; ദിലീപിന് വേണ്ടി പ്രവർത്തിക്കാൻ ആളുകളേറെ! എല്ലാവരും കണ്ണടച്ചാൽ ഇരുട്ട് ആവില്ലല്ലോ: അഡ്വ.മിനി പറയുന്നു !
ദിലീപുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയുടെ വിശ്വാസ്യത തെളിയിക്കേണ്ട ഒരു ബാധ്യത കൂടി ഇന്നിപ്പോള്‍ കോടതിക്ക് വന്നിട്ടുണ്ടെന്ന് അഡ്വ. മിനി. ദിലീപിന് മുന്‍കൂർ ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടും വലിയ ആരോപണം പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. നിയമം അറിയാത്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചില ആളുകള്‍ പറയും. എന്നാല്‍ പ്രോസിക്യൂഷന് വരെ കോടതിയുടെ ഈ നിലപാടിലെ വലിയ രീതിയില്‍ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
തെളിവുകള്‍ സംഭരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് വിമർശനം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും തടസ്സം നില്‍ക്കാനോ ഇടെപെടാനോ പാടില്ലെന്ന നിരവധി വിധികള്‍ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അഡ്വ. മിനി.
ഈ കേസുകളില്‍ പലതും മാറി മറിയുന്നത് നമ്മള് കണ്ടു. കോടതിയില്‍ വിശ്വസിക്കുന്ന ആളുകള്‍ എന്ന നിലയില്‍ അതൊക്കെ അംഗീകരിക്കാന്‍ നമ്മള് തയ്യാറുന്നു. ഇതിനിടയിലും ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കാനാണ് പല ആളുകള്‍ക്കും താല്പര്യം. ജൂഡീഷ്യറിയിലെ ഒരുവിഭാഗം ആളുകളും പൊലീസിലെ ഒരു വിഭാഗം ആളുകളും വളരെ കൃത്യമായി പ്രതിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നുള്ളത് സുതാര്യമായിട്ട് നമുക്ക് കാണാന്‍ കഴിയുന്ന കാര്യമാണ്. ഇതൊരു സംശയം മാത്രമല്ലെന്നും മിനി പറയുന്നു.നമ്മള് എല്ലാവരും കണ്ണടച്ചാല്‍ ഇരുട്ട് ആവില്ലല്ലോ. റിപ്പോർട്ടർ ചാനലിനെതിരെ ഒരു കേസ് അല്ല, അഞ്ച് കേസ് എടുക്കാന്‍ എന്തിന് ധൃതി പിടിച്ചു. എന്താണ് സംഭവിച്ചെതെന്ന് അഭ്യന്തര വകുപ്പിലെ ഉന്നതർ പോലും അറിഞ്ഞിട്ടില്ല. മറുവശത്ത് പ്രോസിക്യൂഷന് മര്യാദക്ക് കേസ് നടത്താന്‍ കഴിയുന്നില്ല. അവർ പറയുന്നു കാര്യങ്ങല്‍ നോട്ട് ചെയ്യുന്നില്ല. ഇതിപ്പോള്‍ നടിയുടെ പ്രശ്നം മാത്രമല്ലല്ലോ. ആ കോടതിയില്‍ വേറെ എത്ര കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പോക്സോ കേസുകള്‍ അടക്കമുണ്ട്.ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന റാക്കറ്റുകള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ വലിയ ഗൗരവത്തോടെ തന്നെ ഈ വിഷയം കാണണം. 2019 ലാണ് ദൃശ്യങ്ങള്‍ ലീക്കായത് എന്നാണ് പറയുന്നത്. അതിന് ശേഷമാണ് അന്വേഷണം നടത്തി റിപ്പോർട്ട് വരുന്നത്. ആ റിപ്പോർട്ടില്‍ ഒരു നടപടിയും എടുക്കാതെ ഇരുന്നു പറയുന്നു എന്ന് പറയുന്നത് ഒരിക്കലും സ്വീകാര്യമായ കാര്യമല്ലെന്നും മിനി കൂട്ടിച്ചേർക്കുന്നു.
നടി ആക്രമിച്ച കേസിന്റെ ട്രയല്‍ ആരംഭിച്ച സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലീക്കായിട്ടുള്ളതെന്നാണ് നമുക്ക് അറിയാന്‍ സാധിച്ചത്. അത് എങ്ങനെ സംഭവിച്ചു എന്ന് പറയുന്നത് നമുക്ക് അറിയില്ല. എത്രമാത്രം ആളുകളിലേക്ക് പോയി എന്നത് സംബന്ധിച്ചും സൂചനയും ആർക്കും ഇല്ല. കേസില്‍ ട്രയല്‍ നടക്കുന്നിന് മുന്നോടിയായി ഒരു ജുഡീഷ്യല്‍ ഓഫീസർ ഈ ദൃശ്യങ്ങള്‍ കാണാന്‍ ശ്രമിച്ചു കാണും.
ആ സമയത്ത് കൂടെ ഉണ്ടായിരുന്ന ആളുകള്‍ അത് കണ്ടിട്ടുണ്ടോ. പിന്നീട് ആവശ്യമായ സുരക്ഷ നല്കി വീണ്ടും പഴയ അവസ്ഥയിലേക്കി തിരിച്ച് വെച്ചിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടും ആരെങ്കിലും വീണ്ടും തുറന്ന് ദൃശ്യങ്ങള്‍ കണ്ട് മറ്റേതെങ്കിലും മാർഗ്ഗങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളാണ് അറിയേണ്ടതും. ഈ സംഭവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം അവിടെ നടത്തിയിരുന്നു. ആ അന്വേഷണ റിപ്പോർട്ടിന്മേല് ഒരു നടപടി ഉണ്ടായിട്ടില്ലെന്നാണ് നമുക്ക് ബോധ്യപ്പെട്ട കാര്യമെന്നും അഡ്വ. മിനി പറയുന്നു.
ഇത്തരം കാര്യങ്ങള്‍ കോടതിയിലെ തൊണ്ടി ക്ലർക്ക് പോലും കാണാന്‍ പാടില്ല. ആ ജൂഡീഷ്യല്‍ ഓഫീസർ മാത്രം ചെയ്യേണ്ട കാര്യമാണ് അത്. ഇത് മറ്റ് കേസുകളിലേത് പോലെ ഒരു ചെറിയ കാര്യമല്ല. ഒരാളെ കുത്തിയ കേസിലെ തൊണ്ടി കത്തിയായിരിക്കും. ആ കത്തി കാണുന്നത് പോലെ അല്ലാലോ ഇത്. ഈ കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവൈസ് എടുത്ത് കൊടുക്കേണ്ട ഉത്തരവാദിത്തം മാത്രമേ തൊണ്ടി ക്ലർക്കിനുള്ളു. അവർ ദൃശ്യം കാണാന്‍ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
About Dileep
