Connect with us

ഫയലെവിടേയ്‌ക്ക് ശേഷം കൂടെവിടെയിൽ അടുത്ത നാടകം ; ഭ്രാന്ത് പിടിച്ചത് മിത്രയ്ക്ക് അല്ല, മാളിയേക്കൽ റാണി ഇനി കരുതിയിരിക്കണം ; കൂടെവിടെ പരമ്പര ഒരു കിടിലം നാടകം ആക്കിയാലോ?; കാണാം വീഡിയോയിലൂടെ!

Malayalam

ഫയലെവിടേയ്‌ക്ക് ശേഷം കൂടെവിടെയിൽ അടുത്ത നാടകം ; ഭ്രാന്ത് പിടിച്ചത് മിത്രയ്ക്ക് അല്ല, മാളിയേക്കൽ റാണി ഇനി കരുതിയിരിക്കണം ; കൂടെവിടെ പരമ്പര ഒരു കിടിലം നാടകം ആക്കിയാലോ?; കാണാം വീഡിയോയിലൂടെ!

ഫയലെവിടേയ്‌ക്ക് ശേഷം കൂടെവിടെയിൽ അടുത്ത നാടകം ; ഭ്രാന്ത് പിടിച്ചത് മിത്രയ്ക്ക് അല്ല, മാളിയേക്കൽ റാണി ഇനി കരുതിയിരിക്കണം ; കൂടെവിടെ പരമ്പര ഒരു കിടിലം നാടകം ആക്കിയാലോ?; കാണാം വീഡിയോയിലൂടെ!

എല്ലാവരും നിശ്ശബ്ദരായിട്ട് ഇരിക്കണം. നമ്മുടെ കഥ തുടങ്ങാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണുള്ളത് . ആരും ബഹളം വെക്കരുത്…

ഞാൻ ഇന്ന് രണ്ടും കൽപിപ്പിച്ചാണ്..

മെട്രോ സ്റ്റാർ പ്രേക്ഷകർക്കായി ഒരുക്കുന്ന പുത്തൻ നാടകം, വടകര ടീമ്സിന്റെ ഫയലെവിടെ?

പണ്ട് പണ്ട് പണ്ട്…. കഴിഞ്ഞ മഴക്കാലത്തിനും മുൻപ്… ഒരു കൊടുംകാട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നു.. കുട്ടിയുടെ പേരാണ്… ബുജ്ജി… !!!

നിങ്ങൾ ബുജ്ജിയെ കാണുന്നുണ്ടോ…. പള്ളിക്കൂട മുറ്റത്തുകൂടി ഒരു ഫയലും പിടിച്ചു നമ്മുടെ ബുജ്ജി..തീപ്പൊരി പോലെ പാറുന്നുണ്ടാകും…

എവിടെ എന്റെ പുസ്തകമെവിടെ? എനിക്ക് പഠിക്കണം… പഠിക്കണം പഠിക്കണം…

അങ്ങനെ ആ കാട്ടിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്,,, അവിടേക്ക് ഒരു കാണ്ടാമൃഗം എത്തുന്നത്. ബുജ്ജിയെ കണ്ടപ്പോൾ കാണ്ടാമൃഗത്തിന് ഒരു കുഞ്ഞു പൂച്ചക്കുട്ടിയായി തോന്നി…

ആ കാണ്ടാമൃഗം ബുജ്ജിയുടെ നേർക്ക് ചെന്നു..

ബുജ്ജി പേടിച്ചു വിറച്ചു… ഇല്ല എന്റ സ്വപ്നങ്ങൾ ഒരു കാണ്ടാമൃഗത്തിനും നശിപ്പിക്കാനാവില്ല…

ബുജ്ജി യുടെ അമ്മയായ ഓന്തമ്മയുടെയും അച്ഛനായ അയ്യോ വയ്യേ മുതലച്ചനെയും വെട്ടിച്ച് ബുജ്ജി കാട് വിട്ടു…

ഓടിത്തളർന്ന ബുജ്ജിയ്ക്ക് മറ്റൊരു നാട് കിട്ടി,,,

അവിടെയും ഫയലുമായി ബുജ്ജി പള്ളിക്കൂടമന്വേഷിച്ചു… ഏറെ പണിപ്പെട്ട് പള്ളിക്കൂടത്തിൽ കയറിക്കൂടി. അവിടെ വ്യത്യസ്തങ്ങളായ കുറെ നിരുപദ്രവകാരികളായ ജീവികളുണ്ടായിരുന്നു..

അവർക്കിടയിൽ വലിയ ആളായി ബുജ്ജി തിളങ്ങി..

എന്നാൽ ഇടയിൽ ബുജ്ജിയുടെ കാലൊന്നു മടങ്ങി ബുജ്ജിയോന്നു വീണു… വീണത് മറ്റാരുടെയും മുന്നിലല്ല …

ബുജ്ജിയുടെ പ്രോഫോസർ കൃമികേഷിന്റെ മുന്നിലാണ്.

ആ വീഴ്ചയിൽ ബുജ്ജിയുടെ കാഴ്‌ചപോയി… പിന്നെ കൈയിലുണ്ടായിരുന്ന ഫയൽ ആരും കണ്ടിട്ടില്ല…

ശേഷം വർഷങ്ങൾ കഴിഞ്ഞു…

ബുജ്ജിയ്ക്ക് ഏറ്റ കൃമികടിയിൽ പഠിക്കണം പഠിക്കണം എന്ന ചിന്ത മറന്നുപോയി…

അങ്ങനെ ആ കഥാഭാഗം അവിടെ അവസാനിച്ചു…

ഇപ്പോഴിതാ വീണ്ടും വടകര ടീമിന്റെ അടുത്ത കഥ…

എഗ്രിമെന്റ് എവിടെ’?

ഈ കഥ എവിടെവരെ പോകും എന്ന് നിങ്ങൾ കണ്ടുതന്നെ അറിയണം.. ഞാനും കാത്തിരിക്കുകയാണ് കാണാനായിട്ട്…

ഇതിനിടയിൽ ഫയലെവിടെ എന്ന കഥ നടന്നപ്പോൾ… അഹ് സോറി,,.. ആ ട്രോൾ അന്നുണ്ടായപ്പോൾ … സൂര്യ കൈമൾ അതായത് അൻഷിദ തന്നെ ഒരു അഭിമുഖത്തിൽ അതിനെ കുറിച്ച് പറഞ്ഞിരുന്നു..

സൂര്യ കൈമൾ എന്ന കഥാപാത്രത്തിന് സെക്കൻഡ് റാങ്ക് ലഭിച്ചതിനെ ചുറ്റിപ്പറ്റിയായിരുന്നു ട്രോൾ ഉണ്ടായത് . ഫസ്റ്റ് റാങ്ക് കൊടുക്കാമായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ കമന്റ്. സാധാരണ അങ്ങനെ ആണല്ലോ
സംഭവിക്കുക. റൈറ്റർ പണ്ടേ വെറൈറ്റിയുടെ ആളാണ് , സൊ ഒന്ന് മാറ്റിപ്പിടിച്ചയാണ്…

അല്ലെങ്കിൽ ഫാസ്റ്റ് റാങ്ക് കൊടുത്താൽ പറയും.. ” എന്തോന്നടെ , പടിക്കുന്നതൊന്നും നമ്മൾ കണ്ടിട്ടിട്ടില്ല.. അങ്ങ് ഫസ്റ്റ് റാങ്ക് കൊടുത്തേക്കുവാണ്…

അതുപോലെ അന്ന് പരമ്പരയുടെ പേര് കൂടെവിടെയ്ക്ക് പകരം ഫയലെവിടെ എന്ന് മാറ്റണമെന്നും ട്രോളുകൾ ഉയർന്നിരുന്നു. ഇതിന് മറുപടി നൽകി അന്ന് അൻഷിത സംസാരിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.

“ഫയൽ അവസാനം വരെ കൂടെയുണ്ടാകും. പഠിക്കാൻ വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് സൂര്യ. അത്രയധികം പ്രശ്നങ്ങൾ തരണം ചെയ്താണ് കേളേജിൽ എത്തുന്നതെന്നു ട്രോളിന് രസകരമായ മറുപടി നൽകി കൊണ്ട് അൻഷിത പറഞ്ഞു. അത് പോലെ തന്നെ ട്രോളുകളെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു..

അൻഷിദ ഉറപ്പായും ഫയൽ എവിടെ എന്ന് ഒന്ന് ലൊക്കേഷനിൽ ചോദിക്കണം….

അപ്പോൾ ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.. കഥ സ്വാഭാവികമായും ഇങ്ങനെയേ പറ്റു.. കുറ്റപ്പെടുത്തലല്ല ഞാൻ ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്.. മെഗാ സീരിയൽ ആണ്… ഒരു ട്വിസ്റ്റ് കഴിഞ്ഞു അടുത്ത ട്വിസ്റ്റിലേക്ക് വരാൻ കുറച്ചു സമയം കൊടുക്കണം. ഇതത്രെ ഉള്ളു.. എല്ലാ സീരിയലും ഇതുപോലെയാണ്..

എങ്കിലും എന്തോ ഒരു മിസ്സിംഗ് കഥാപാത്രങ്ങളിൽ ഫീൽ ചെയ്‌യുന്നുണ്ട്… അത് എന്തെന്ന് നിങ്ങൾ തന്നെ ഒന്ന് പരിശോധിക്കുക…

സൂര്യ കൈമൾ ആയിരുന്നു കഥയിലെ ആകർഷണം.. സൂര്യയ്ക്ക് ഒരു സപ്പോർട്ട് മാത്രമാണ് ഋഷി .

തുടക്കത്തിൽ കണ്ട സൂര്യ അല്ല ഇപ്പോ ഉള്ളത് .. dialogue deliveryൽ ഒരു slow ഫീൽ ഉണ്ട് .. ചില സമയത്ത് ഈ കഥാപാത്രത്തിന് പ്രതികരണശേഷി പോലും ഉണ്ടാകുന്നില്ല!! സൂര്യ പല പ്രതിസന്ധികളും തരണം ചെയ്ത് പഠിക്കാൻ മോഹിച്ച് കോളേജിൽ അഡ്മിഷൻ നേടിയെടുത്ത കുട്ടിയാണ് …

അന്നൊക്കെ സൂര്യയിൽ ഉണ്ടായിരുന്ന തീപ്പൊരി കാണുമ്പൊ ശരിക്കും അഭിമാനം തോന്നീട്ടുണ്ട് .. ചുണക്കുട്ടി എന്നു തന്നെ വിളിക്കാൻ തോന്നുമായിരുന്നു .. എന്നാൽ ഇപ്പോ പല ദുരന്ത സീരിയൽ നായികമാരുടെ അതേ പറ്റേണിലേക്ക് സൂര്യ കൈമളിനെയും തളളിയിടുകയാണോ എന്നൊരു ചെറിയ സംശയം ഇല്ലാതില്ല..

about koodevide serial

More in Malayalam

Trending

Recent

To Top