Connect with us

പ്രണയമധുരമായി ഋഷിയും സൂര്യയും; ജഗൻ എന്ന വൻമരം നിലംപതിച്ചു ; റാണിയമ്മയ്ക്കുള്ള പണികൾ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു ; കൂടെവിടെയിൽ അപ്രതീക്ഷിത ട്വിസ്റ്റ്!

Malayalam

പ്രണയമധുരമായി ഋഷിയും സൂര്യയും; ജഗൻ എന്ന വൻമരം നിലംപതിച്ചു ; റാണിയമ്മയ്ക്കുള്ള പണികൾ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു ; കൂടെവിടെയിൽ അപ്രതീക്ഷിത ട്വിസ്റ്റ്!

പ്രണയമധുരമായി ഋഷിയും സൂര്യയും; ജഗൻ എന്ന വൻമരം നിലംപതിച്ചു ; റാണിയമ്മയ്ക്കുള്ള പണികൾ ഇവിടെ ഒരുങ്ങിക്കഴിഞ്ഞു ; കൂടെവിടെയിൽ അപ്രതീക്ഷിത ട്വിസ്റ്റ്!

എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും പ്രണയദിനാശംസകൾ.. പ്രണയദിനം ആഘോഷിക്കുന്നതിലൊക്കെ ഒരു സന്തോഷം ഉണ്ട്.. പലർക്കും , പക്ഷെ പ്രണയത്തിനു വേണ്ടി ഒരു ദിവസം വേണം എന്നൊന്നും ഇല്ല… അല്ലെ…?? എന്നിരുന്നാലും ആഘോഷങ്ങൾ എന്നും സന്തോഷങ്ങളാണ്..

ഈ പ്രണയദിനത്തിൽ ആശംസകളോ, കുറെ വാചകങ്ങളോ പറയുന്നതിലും നല്ലത് , ഒരൊറ്റ വാക്ക് പറയാനാണ്, ” നിരുപാധികം” ഉപാധികളില്ലാത്തത്… നിരുപാധികമായ പ്രണയം സാധ്യമാണോ? എന്നൊരുപാട് ചോദിച്ചു കേട്ടതാണ്.. ഉറപ്പായും സാധ്യമാണ്.. “മനുഷ്യര്‍ തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള്‍ മറ്റൊരാളെ കൈവശപ്പെടുത്തരുത്.

പ്രണയം അതൊരു ശീലമാക്കണം… ആരും അറിയേണ്ടതില്ല, ആരെയും അറിയിക്കേണ്ടതില്ല. ഖലീൽ ജിബ്രാൻ പറഞ്ഞപോലെ ,ആരോടും പറയാതെ യാത്ര ചെയ്യുക, ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക , ആരോടും പറയേണ്ടതില്ല.. കാരണം… ഭംഗിയുള്ളതിനെയെല്ലാം മനുഷ്യൻ നശിപ്പിച്ചു കളയും…

അപ്പോൾ ഇന്ന് പ്രണയദിനം മാത്രമല്ല.. നമ്മുടെ ഋഷ്യ ദിനം കൂടിയാണ്… അതിനുമുന്നെ.. നമ്മുടെ കിടിലോസ്‌കി വില്ലത്തി നിശാ മാത്യു ന്റെ പിറന്നാൾ കൂടിയാണ്.

നിശാ ശലഭമായി പാറിക്കളിക്കുന്ന നമ്മുടെ നിഷ ചേച്ചിക്ക് ഒരായിരം പിറന്നാളുമ്മകൾ..

പിന്നെ മറ്റൊരു അടിപൊളി സർപ്രൈസ് ഉണ്ട്… എല്ലാവരുടെയും പ്രിയപ്പെട്ട അൻഷി ഒരുക്കുന്ന അടിപൊളി ഒരു സമ്മാനം… നമ്മുടെ ഋഷി സാറും സൂര്യയും ഒന്നിച്ചു അൻഷിദയുടെ യൂട്യൂബ് ചാനലിൽ എത്തുന്നുണ്ട്.. അതും ആരും മിസ് ചെയ്യരുത്..

ഇനി എന്താണ് , തീർന്നിട്ടില്ല… ഫെബ്രുവരി ,മുഴുവൻ ആഘോഷമാണ്.. അപ്പോൾ ഇന്ന് ഋഷ്യ ഡേ ആണ്… അതിന്റെ ഡീറ്റെയിൽസ് ഒക്കെ നമുക്ക് വഴിയേ അറിയാം…

അപ്പോൾ ഇന്നത്തെ കഥയുടെ ഹൈലൈറ്റ് എന്തൊക്കെയാണ് എന്ന് ഒന്ന് നോക്കാം…

ഇന്നും തേവർ മലയിലേക്കുള്ള യാത്രയുടെ ചർച്ചയാണ്.. പക്ഷെ ഈ ചർച്ചകൾ കൊണ്ടെത്തിക്കുന്നത് റാണിയമ്മയ്ക്ക് എതിരെയുള്ള ആയുധമായിട്ടാണ്. അതായത് റാണിയമ്മയും മിത്രയും തമ്മിലും തെറ്റാൻ പോകുകയാണ്. മിത്രയെ പ്രതീക്ഷ കൊടുത്ത് വീണ്ടും വഞ്ചിക്കുകയാണ്. പക്ഷെ ഇത്തവണ ഈ പ്ലാനിലും പിഴയ്ക്കുന്നതോടെ മിത്ര റാണിയമ്മയെ ചോദ്യം ചെയ്തുതുടങ്ങും..

പിന്നെ ഇതുവരെ മിത്രയ്ക്കില്ലാതിരുന്ന മാനസിക പ്രശ്നം ഇനിയുണ്ടായിക്കൂടായെന്നില്ലല്ലോ? അങ്ങനെ എങ്കിൽ മിത്രയുടെ കൈ കൊണ്ട് തീരുന്നത് റാണിയമ്മ ആകാതിരുന്നാൽ മതി.. ശേഷം ജഗൻ അതിഥി ടീച്ചർ സീൻ ഉണ്ട്..

അടിപൊളി ഡയലോഗാണ് ജഗന്റെ മുഖത്തുനോക്കി അതിഥി പറയുന്നത്. പ്ലിങ് അടിച്ചു കിളി പാറിയ ജഗനെ കാണേണ്ടത് തന്നെയാണ്… അതിഥി ടീച്ചർക്കുള്ള ആ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അടിപൊളി ആയിട്ടുണ്ട് . നമ്മുടെ ശശി മാമനെ ഇന്നെനിക്ക് ഒരുപാടിഷ്ടമായി… ജഗന്നാഥൻ എന്ന വൻമരം നിലം പതിച്ചു.. ഇനിയാര് എന്ന് അതിഥി ടീച്ചർ ഋഷിയോട് വിളിച്ചു ചോദിക്കുന്ന ഒരു സീനും കൂടിയായപ്പോൾ അതങ്ങ് പൂർണ്ണമായി.

ഇതിപ്പോൾ ബിഗ് സ്‌ക്രീനിൽ ആയിരുന്നെങ്കിൽ അടിപൊളി സീൻ ആയിരുന്നേനെ….പിന്നെ എല്ലാത്തിനും പിന്നിൽ നമ്മുടെ തക്കുടു ആടോ…. അതും എന്താണ് സംഭവം എന്നുള്ളത് വൻ സർപ്രൈസ്.. വലിച്ചു നീട്ടാതെ തന്നെ ഇന്ന് ഇതെല്ലാം കാണാം.. പിന്നെ ഇന്നത്തെ ദിവസം അവർക്ക് വാലന്റൈൻസ് ഡേ അല്ലെങ്കിലും റൊമാൻസ് ഡേ ആണ്… ഇടയിൽ ബ്രേക്ക് അപ്പക്കാൻ മിത്രയും.. അപ്പോൾ കഥയൊക്കെ കണ്ടേച്ചും വായോ..

about koodevide

More in Malayalam

Trending

Recent

To Top