Malayalam
ഭാമയെ വിമശിച്ചതിന് പിന്നാലെ ഭീഷണി; ഞാനാണ് അവരുടെ അടുത്ത ടാർഗെറ്റ്! നിരന്തരം വന്നുപോകുന്ന ആ ബുള്ളറ്റ്!
ഭാമയെ വിമശിച്ചതിന് പിന്നാലെ ഭീഷണി; ഞാനാണ് അവരുടെ അടുത്ത ടാർഗെറ്റ്! നിരന്തരം വന്നുപോകുന്ന ആ ബുള്ളറ്റ്!
കേരള മനസാക്ഷിയെ നടുക്കിയ ഒന്നായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ചത്. കോലാഹലങ്ങൾക്കും ഒരു ഇടവേളയ്ക്ക് ശേഷം കേസുമായി ബന്ധപ്പെട്ട് വീണ്ടും വിസ്താരം തുടങ്ങിയിരിക്കുകയാണ്. കേസിൽ ദിലീപിനെതിരെയുള്ള മൊഴി ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ മാറ്റിപ്പറഞ്ഞിരുന്നു തൊട്ടുപിന്നാലെ സോഷ്യൽമീഡിയ മുഴുവനായും ഭാമയ്ക്ക് എതിരെ തിരിഞ്ഞു. ഭാമയെ വിമര്‍ശിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ രംഗത്ത് എത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു
‘കാലം കാത്തു വച്ചിട്ടുണ്ട്,പുറത്തിറങ്ങി നടക്കാൻ സ്വാതന്ത്ര്യം നേടി തരും,പെൺകുഞ്ഞു പിറക്കാതിരിക്കാൻ പ്രാർത്ഥിക്ക്,കല്യാണ ചിലവ് കുടും,അന്നൊരു പക്ഷേ ഇന്നത്തെ പോലെ കല്യാണ ചിലവ് വഹിക്കാൻ ആളുണ്ടാവില്ല,എന്ന് പറഞ്ഞുകൊണ്ടാണ് ഭാമയുടെ മുൻ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചായിരുന്നു രഞ്ജു പ്രതികരിച്ചത്. കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുമ്പോള്‍ രഞ്ജുവിന്റെ പ്രതികരണം ഇപ്പോൾ ഇതാ ശ്രദ്ധ നേടുകയാണ്.
ഭാമയെ വിമര്‍ശിച്ച് യൂട്യൂബില്‍ രഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തനിക്ക് എതിരെ ഭീഷണി കോളുകള്‍ വന്നതായും രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും താന്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് രഞ്ജു റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എവിടെ നിന്നാണെന്നോ ആരാണെന്നോ അറിയില്ല. തന്റെ വീടിന് മുന്നില്‍ ചിലര്‍ പലപ്പോഴും ബുള്ളറ്റില്‍ വന്ന് പോകാറുണ്ട്. താന്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ തനിക്കൊപ്പം ഉണ്ടാകാറുണ്ട്. ഒരു വ്യക്തി എന്ന നിലയ്ക്ക് തനിക്ക് തന്റെ നിലപാടുകളുണ്ട്. അത് ശരിയാണെന്ന് തോന്നിയാല്‍ താനത് പറയും. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താനും തയ്യാറാണെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
തന്റെ നിലപാടില്‍ ഉറച്ച് നില്ക്കുന്നു. നമ്മള് വ്യക്തികള്‍ ആരുടേയും അടിമകളല്ല. നമ്മുടേതായിട്ടുളള നിലപാട് വേണം. എന്തിനാണ് ഈ ഭീഷണികള്‍ എന്നറിയില്ല. സാധാരണ ഒരാള്‍ പ്രതികരിക്കുന്നത് പോലെ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. തന്നെ കേന്ദ്രീകരിക്കാനുളള കാരണം നടിയുമായുളള ബന്ധം ആണ് . താന്‍ ആ നടിക്കൊപ്പം ജോലി ചെയ്യുകയും അവര്‍ക്കൊപ്പമുളള സെല്‍ഫി ഇടുകയും ചെയ്യുന്നു. അത്തരം കാര്യങ്ങള്‍ കാണുമ്പോഴുളള ഇറിറ്റേഷനില്‍ നിന്നുമാണ് തന്നെ ഒന്ന് ഭീഷണിപ്പെടുത്തി ഒതുക്കി ഇരുത്തിയേക്കാം എന്ന് കരുതുന്നത്. തന്നെ ഒതുക്കിയിരുത്തിയിട്ട് എന്ത് നേടാനാണ് എന്ന ചോദ്യവും രഞ്ജു ചോദിക്കുന്നു
