Malayalam
ലോകത്തിലെ അഞ്ച് നടന്മാരിൽ ഒരാൾ; മലയാളത്തിലെ ആ നടൻ കഴിഞ്ഞിട്ടേ എനിയ്ക്ക് മറ്റാരും ഉളളൂ; മീര ജാസ്മിൻ
ലോകത്തിലെ അഞ്ച് നടന്മാരിൽ ഒരാൾ; മലയാളത്തിലെ ആ നടൻ കഴിഞ്ഞിട്ടേ എനിയ്ക്ക് മറ്റാരും ഉളളൂ; മീര ജാസ്മിൻ
മലയാളത്തില്‍ ഒരുകാലത്ത് മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്ന താരമാണ് മീരാ ജാസ്മിന്‍.
ദിലീപിന്റെ നായികയായി സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലെ മുൻ നിര നായകന്മാരോടൊപ്പം ശ്രദ്ദേയമായ സിനിമകളിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തൻറേതായ ഒരിടം നേടിയെടുക്കുകയായിരുന്നു മീര ജാസ്മിൻ. ഇപ്പോള്‍ ഇതാ മോഹന്‍ലാലിനെ കുറിച്ച് മീര ജാസ്മിന്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്.
‘അദ്ദേഹത്തിന്‌റെ കൂടെ അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെര്‍ഫോമന്‍സ് ചെയ്തുപോവും.ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലേട്ടന് എല്ലാ സിനിമകള്‍ചെയ്യുമ്പോഴും ഇന്‍ഡ്രസ്റ്റാണ്. ഇത്രയും സിനിമകള്‍ ചെയ്ത ആളാണെന്ന് കാണുമ്പോൾ തോന്നില്ല. അഭിനയം കണ്ടാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടനുളളത്.
അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില്‍ ഒരാളാണ്. നമ്മള്‍ എപ്പോഴും ഹോളിവുഡ് ആക്ടേഴ്‌സിന്റെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്.
എനിക്ക് എപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കര ഹൈപ്പ് കൊടുത്ത് പറയുന്നത്. ഞാന്‍ ശരിക്കും അവരെ ബഹുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാല്‍ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉളളൂ. അഭിമുഖത്തില്‍ മീരാ ജാസ്മിന്‍ പറഞ്ഞു
