Malayalam
ഹിറ്റ്ലർ ഡി കെയ്ക്ക് വിട; സങ്കടം സഹിക്കാനാവാതെ മലയാളി പ്രേക്ഷകർ ; ഷാനവാസ് പങ്കുവെച്ച ആ വാക്കുകളിൽ തന്നെയുണ്ട് എല്ലാത്തിനുമുള്ള കാരണം ; സങ്കടത്തോടെ നടൻ ഷാനവാസ് !
ഹിറ്റ്ലർ ഡി കെയ്ക്ക് വിട; സങ്കടം സഹിക്കാനാവാതെ മലയാളി പ്രേക്ഷകർ ; ഷാനവാസ് പങ്കുവെച്ച ആ വാക്കുകളിൽ തന്നെയുണ്ട് എല്ലാത്തിനുമുള്ള കാരണം ; സങ്കടത്തോടെ നടൻ ഷാനവാസ് !
കുങ്കുമപൂവിലെ രുദ്രന് എന്ന വില്ലന്‍ വേഷത്തിലെത്തി. പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി മാറിയ താരമാണ് ഷാനവാസ് ഷാനു. സീതയിലൂടെ വലിയ ജനപ്രീതിയാണ് ഷാനവാസിന് ലഭിച്ചത്. സീരിയല്‍ അവസാനിച്ചെങ്കിലും ഇന്ദ്രന്റെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പും ഉണ്ടായിരുന്നു. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റലര്‍ എന്ന പരമ്പരയിൽ അഭിനയിച്ചു വരുകയായിരുന്നു താരം.
നടി മേഘ്ന വിന്‍സെന്റ് നായികയായിട്ടെത്തിയ സീരിയലില്‍ ഡികെ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ചുരുങ്ങിയ നാളുകൾ കൊണ്ട് ഷാനവാസാണ് പ്രേക്ഷകരെ വീണ്ടും തന്നിലേക്ക് അടുപ്പിക്കുകയുണ്ടായി . മിനിസ്ക്രീന്റെ ആക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന ഷാനവാസ് ആരാധകരുമായി വളരെവേദനിപ്പിക്കുന്ന ഒരു അപ്രതീക്ഷിത വാർത്ത പങ്കുവെച്ചിരിക്കുകയാണ് .
ഏറെ പ്രത്യേകതകളോടെ മിനിസ്ക്രീനിൽ എത്തിയ പരമ്പരയായിരുന്നു മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റ്ലർ.. പ്രേഷകമനസ്സുകള് കീഴടക്കാന്‍ ഒരു കണിശ്ശക്കാരനും ഒരു കുശൃതിക്കാരിയും വരുന്നൂ.. എന്ന ടൈറ്റിലോടെ എത്തിയപ്പോൾ പ്രിയപ്പെട്ട താരങ്ങളെ കാണാനും പ്രേക്ഷകർ ഏറെ കൊതിച്ചിരുന്നു.
എന്നാൽ ഡി കെ എന്ന കഥാപാത്രത്തെ വിട്ടുപോകുകയാണ് താൻ എന്ന് പ്രേക്ഷകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് നടൻ ഷാനവാസ്.
ഷാനവാസ് പങ്കിട്ട വാക്കുകൾ,
ഡികെയുടെ കൊട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു .
കൊടുത്ത വാക്കിന് വിലകല്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം .
എന്നിൽ വിശ്വാസം അർപ്പിച് DK എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച ZEE KERALAM ചാനലിന് 100 ൽ101% വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചരിതാർഥ്യത്തോടുംകൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു 🥰💪
ഇതുവരെ എന്റെ കൂടെ നിന്ന ചാനലിനോടും സഹപ്രവർത്തകരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു.;
ഹിറ്റ്ലറിന്റെ പ്രേക്ഷകർ ഇതുവരെ എനിക്ക് (DK)തന്ന സ്നേഹവും സപ്പോർട്ടും പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും കൊടുക്കണം.
പുതിയ ഡികെയ്ക്കും mrs ഹിറ്റ്ലറിനും എല്ലാവിധ ആശംസകളും നേരുന്നു .
ഞങ്ങളെ ഇഷ്ടപ്പെടുന്നവർ നിരന്തരം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു പ്രൊജക്റ്റ്മായി ഞങ്ങൾ ഉടൻ നിങ്ങളുടെ മുന്നിൽ വരും. അടുത്ത ആഴ്ച്ച തുടങ്ങുന്ന ഷൂട്ട്ടിന്റെ വിശേഷങ്ങളുമായി ഞങ്ങൾ വരും
എല്ലാവര്ക്കും നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
എന്നാൽ, ഈ വേർപാട് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിട്ടില്ല. ഡി കെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷാനവാസിനല്ലാതെ മറ്റൊരു താരത്തിനും സാധിക്കില്ല എന്നാണ് ആരാധകർ ഉറപ്പിച്ചു പറയുന്നത് .
“ചേട്ടൻ പോയാൽ പിന്നെ ഞാൻ സീരിയൽ കാണില്ല. ചേട്ടൻ അതിൽ ഉള്ളത് കൊണ്ട് മാത്രം ആണ് mrs hitlar ഇഷ്ടപ്പെടാൻ കാരണം”
about mrs hitler