serial
രാംദാസിനെ മുന്നിൽ നിർത്തി പുതിയ പ്ലാനുമായി മാളു; അവിനാഷ് മാളുവിന്റെ പ്ലാനിൽ വീഴുമോ? ആ തീയതിയിൽ നടക്കാൻ പോകുന്നത് എന്താണ് ? ട്വിസ്റ്റുമായി തൂവൽസ്പർശം!
രാംദാസിനെ മുന്നിൽ നിർത്തി പുതിയ പ്ലാനുമായി മാളു; അവിനാഷ് മാളുവിന്റെ പ്ലാനിൽ വീഴുമോ? ആ തീയതിയിൽ നടക്കാൻ പോകുന്നത് എന്താണ് ? ട്വിസ്റ്റുമായി തൂവൽസ്പർശം!
തൂവൽസ്പർശത്തിൽ ഇപ്പോൾ മരണവും മിന്നുകെട്ടുമാണ് ചർച്ച വിഷയം. മാളുവിന്റെ മരണവും ശ്രേയയുടെ മിന്നുകെട്ടുമാണ് . ഇത് രണ്ടും നടക്കുമോ എന്നുള്ള പേടിയിലാണ് എല്ലാവരും. കഴിഞ്ഞ എപ്പിസോഡിൽ അവിനാഷ് ശ്രേയോട് വിവാഹ തീയതി കുറിപ്പിച്ചു സമി മുത്തച്ഛനെ കണ്ട എന്നൊക്കെ പറഞ്ഞിരുന്നു. മാളുവിന്റെ പ്രശ്നങ്ങൾ തീരാത്തെ തനിക്ക് കല്യാണം കഴിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്ന ശ്രേയയെ വെല്ലുവിളിക്കുകയാണ് അവിനാഷ് . ശ്രേയയുടെ വാക്കിന് ഒരു വിലയുമില്ലെ എന്നൊക്കെ ചോദിക്കുന്നുണ്ട്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ മാളു ലേഡി റൂബിൻഹുഡാണ് എന്ന വിവരം എല്ലാവരോടും പറയും എന്നൊക്കെ പറയുന്നുണ്ട്. ഇതിനൊക്കെ അവിനാഷിന്റെ കുത്തിന് പിടിച്ചു ശ്രേയ മറുപടി കൊടുക്കുന്നുമുണ്ട് .
എന്തായാലും ശ്രേയ അവിനാഷ് വിവാഹം കാര്യം പറഞ്ഞതിനെ കുറിച്ച മാളുവിനോട് പറയും . മാളു അടുത്ത നമ്പർ എടുക്കും അവിനാഷിനെ പൂട്ടാൻ ശ്രേയോട് അവിനാഷിനെ വിളിക്കാൻ പറയും. അത് കേട്ട് അവിനാഷിനെ വിളിച്ചു തൻ പറഞ്ഞതൊക്കെ ഞാൻ ആലോചിച്ചു എനിക്ക് സമ്മതമാണ് എന്നൊക്കൊയുള്ള തരത്തിൽ പറയും . പറഞ്ഞ തീയതിയിൽ തന്നെ നമ്മുടെ കല്യാണം നടത്താം എന്ന് പറയുന്നുണ്ട്. നമ്മുടെ കല്യാണം നടക്കുന്നത് വരെ ആരെയും അറിയിക്കരുത് എന്നൊക്കെ പറയുന്നുണ്ട് .
മാളുവിന്റെ മനസ്സിൽ പല പ്ലാനുകളുണ്ട് . അവിനാഷിനെ പറ്റിച്ച പവിത്രയുമായിട്ടുള്ള വിവാഹം നടത്താനാണ് . പക്ഷെ അവിനാഷിനും സഹദേവനും ഇതിൽ സംശയം ഉണ്ടാകാൻ സാധ്യതയുണ്ട് . പെട്ടന്ന് ശ്രേയയുടെ മനസ്സ് മാറുമ്പോൾ അത് മാളു പറഞ്ഞിട്ടായിരിക്കും എന്ന അവർ കരുത്തും അത് കൊണ്ട് തന്നെ പുതിയ പ്ലാനുകൾ അവർ നടത്തും. ഫെബ്രുവരി മൂന്ന് കഥയിൽ ഇപ്പോൾ നമ്മൾ കൂടുതൽ കേൾക്കുന്ന തീയതിയാണ്.
മാളു രാംദാസിനെ മുൻനിർത്തി അടുത്ത കളി നടത്തുന്നത്. സഹദേവന് പണികൊടുത്തതുപോലെ അവിനാഷിന് ഉള്ള പണിയും രാംദാസിലൂടെ നടത്താനായിരിക്കും മാളു നോക്കുന്നത്. ശ്രേയക്ക് തന്റെ അച്ഛനെയാണ് ഇഷ്ടം എന്ന് പറഞ്ഞ സഹദേവൻ പണികൊടുത്തത് പോലെ . രാംദാസിനെ മുൻനിർത്തി പവിത്രയുടെയും അവിനാഷിന്റെയും വിവാഹം നടത്താനാണ് സാധ്യത .
പിന്നെ വിച്ചുവിന്റെ സ്വപ്നത്തിലെ മാളുവിന്റെ മരണം നടക്കുന്ന തീയതി ഇതുരെ പറഞ്ഞിരുന്നില്ല. അത് വിച്ചുവിന് ഓർത്തു എടുക്കാൻ കഴിഞ്ഞിരുന്നില്ല . പക്ഷെ വിച്ചു ഇന്ന് അത് ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്. കല്യാണം തീരുമാനിച്ചിരിക്കുന്ന അതെ ദിവസമാണ് വിച്ചുവിന്റെ സ്വപ്നവും നടക്കുന്നത്.
പിന്നെ നമ്മുടെ രാംദാസ് പവിത്ര അന്വേഷിക്കുന്നുണ്ട്. അത് എന്തിനായിരിക്കും ? മാളു നടത്തുന്ന പ്ലാനുകളുടെ ബാക്കി പത്രമായിരിക്കും അത് . പിന്നെ വിച്ചുവിന്റെ സ്വപ്നത്തിൽ മരിച്ചു കിടക്കുന്നത് മാളുവാണ് എന്ന് ഇതുവരെ അറിഞ്ഞിരുന്നത് ശ്രേയും അപ്പച്ചിയും മാത്രമായിരുന്നു . പക്ഷെ ഇനി അത് ഈ വീട്ടിലെ പലരും അറിയാനുള്ള സാധ്യതയുണ്ട് .
മാളുവിനെ ഒരുപാട് സ്നേഹിക്കുന്നവർക്ക് ഇത് എങ്ങനെ സഹിക്കാൻ കഴിയും. പിന്നെ എല്ലാവരുടെ പ്രാത്ഥന മാളുവിന്റെ കൂടെ കാണും . പിന്നെ ആ തീയതി വിച്ചു ഓർത്തെടുത്തു ശ്രേയോട് പറഞ്ഞാൽ പിന്നെ ശ്രേയ ആ ദുരന്തം തടയാൻ ശ്രമിക്കും . മാളുവിന് ഒന്നും സംഭവിക്കില്ല , അതിന് ഈ ചേച്ചി സമ്മതിക്കില്ല .
about thoovalsparsham
