Connect with us

സച്ചിയുടെ പ്ലാനുകൾ തകർത്ത് അമ്പാടി ; അനുപമ ആ കഥ പറയുന്നു; ഇനി സച്ചിയുടെ വിധി എന്ത്? അടിപൊളി എപ്പിസോഡുമായി അമ്മയറിയാതെ !

serial

സച്ചിയുടെ പ്ലാനുകൾ തകർത്ത് അമ്പാടി ; അനുപമ ആ കഥ പറയുന്നു; ഇനി സച്ചിയുടെ വിധി എന്ത്? അടിപൊളി എപ്പിസോഡുമായി അമ്മയറിയാതെ !

സച്ചിയുടെ പ്ലാനുകൾ തകർത്ത് അമ്പാടി ; അനുപമ ആ കഥ പറയുന്നു; ഇനി സച്ചിയുടെ വിധി എന്ത്? അടിപൊളി എപ്പിസോഡുമായി അമ്മയറിയാതെ !

ല്ലാവരുടെയും കാത്തിരിപ്പിന് വിരാമം കുറിച്ച് നമ്മുടെ അമ്പാടി എത്തിയിരിക്കുകയാണ്. അമ്പാടിയുടെ മാസ്സ് എൻട്രിയും അത് കണ്ട ഞെട്ടി പ്ലിങ്ങായി നിൽക്കുന്ന സച്ചിയും എന്റെ പൊന്നോ ആ കാഴ്ച ഒരു രക്ഷയുമില്ലായിരുന്നു.
ആംബുലൻസിൽ നിന്ന് ഇറങ്ങി വന്ന സച്ചി മാമനോട് അമ്പാടി നടത്തുന്ന ആ ഡയലോഗ് എന്റെ പൊന്നോ . എന്റെ വെള്ള പൊതപ്പിച്ച ശരീരം കാണാൻ നിങ്ങൾ ഇവിടെ ഉണ്ടാകുമെന്ന് എനിക്ക് അറിയാം അതുകൊണ്ടാണ് ആംബുലൻസിൽ തന്നെ വന്ന ഇറങ്ങിയത് എന്ന അമ്പാടി പറയുമ്പോൾ മിണ്ടാട്ടം മുട്ടി നിൽക്കുന്ന നമ്മുടെ സച്ചി മാമ്മനെ കാണേണ്ടതായിരുന്നു .

ഇനി നമ്മൾക്ക് അറിയേണ്ടത് ആ യാത്രക്കിടയിൽ എന്താണ് സംഭവിച്ചത് എന്നാണ്. അനുപമയുടെ മനസ്സ് എങ്ങനെ മാറി . എങ്ങനെയാണു അമ്പാടി സച്ചിയുടെ ഗുണ്ടകളുടെ കൈയിൽ നിന്ന് രക്ഷപെട്ടത് എന്നൊക്കെ അറിയണം. ഇന്നത്തെ എപ്പിസോഡിൽ അത് നമ്മുക്ക് അറിയാൻ പറ്റും അത്. സച്ചിയുടെ സ്വപ്നങ്ങൾ എങ്ങനെയാണ് തകർന്നത് എന്ന് എപ്പിസോഡിൽ അറിയാം. അനുപമ വെള്ളത്തിൽ എന്തോ കലക്കി വെച്ചിരുന്നു . അത് കുടിച്ച അമ്പാടി നല്ല മയക്കത്തിലുമായിരുന്നു അത് നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ് . പിന്നീട് എന്താണ് സംഭവിച്ചത് . എന്തായാലും അമ്പാടിയെ രക്ഷിക്കാൻ കഴിയുന്നത് അനുപമയ്ക്കു മാത്രമാണ്. അതിനിടിയാൽ അനുപമയ്ക്ക് എന്തായിരിക്കും സംഭവിച്ചത് എന്നൊക്കെയുള്ളത് നിങ്ങൾ നേരിട്ട് കണ്ടോളൂ. വഴിയിൽ ഗുണ്ടകൾ കത്ത് നില്പുണ്ടായിരുന്നു അത് മാത്രമല്ല നരസിംഹൻ ഏർപ്പെടുത്തിയ കാര് ഡ്രൈവർ ആയിരുന്നു അവരുടെ കൂടെ ഉണ്ടായിരുന്നത്. അങ്ങനെയുള്ളപ്പോൾ എങ്ങനെയാണ് അനുപമ അമ്പാടിയെ രെക്ഷിക്കുന്നത് എന്നൊക്കെ നമ്മുക്ക് ഇന്നത്തെ എപ്പിസോഡിൽ അറിയാം . എന്തായാലും ഒരു കാര്യം ഉറപ്പാണ് അനുപമ സത്യങ്ങൾ അറിയുന്നുണ്ട് അല്ലെങ്കിൽ അമ്പാടിക്കും സച്ചിക്കും ഇടയിൽ ഉള്ള വൈരാഗ്യത്തെ കുറിച്ച ഡൌട്ട് തോന്നിട്ടുണ്ടാകും. അതാകും അമ്പാടിയെ രക്ഷിക്കുന്നത്.

എന്തായാലും ശത്രുവായി വന്ന അനുപമ ഇപ്പോൾ അമ്പാടിയുടെ രക്ഷകയാണ് . ഇനി അനുപമയുടെ കഥ എല്ലാവരും അറിയും. സച്ചിയേ തകർക്കാൻ ഇനി ഇവളും അവർക്കൊപ്പം ഉണ്ടാകും
അമ്പാടിയോട് തന്റെ കഥയും പറയാനാണ് സാധ്യത. സച്ചിയോടുള്ള തന്റെ പ്രതികാരത്തിന്റെ കഥയും . അതുകൊണ്ടാണ് താൻ അമ്പാടിയെ ഇല്ലാതാകാൻ നോക്കിയത് എന്നും.

ഇന്നത്തെ എപ്പിസോഡിൽ നല്ല അടിപൊളി ഒരു ഫൈറ്റ് സീൻ ഒക്കെ ഉണ്ട് . ഉറങ്ങി കിടക്കുന്ന അമ്പാടിയെ ആർക്കും എന്ത് ചെയ്‌യാം . പക്ഷെ ഉണർന്നിരിക്കുന്ന അമ്പാടിയെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല . അത്രയും കരുത്താനാണ് അമ്പാടി എന്ന് നമ്മൾക്ക് അറിയാമല്ലോ . അത് കൊണ്ട് തന്നെ സച്ചി മാമന്റെ ഗുണ്ടകളെ പച്ചയ്ക്കിടുന്ന സീൻ ഉണ്ട്. അല്ലെങ്കിലും സച്ചി മാമന്റെ ഗുണ്ടകൾക്ക് എന്നും അമ്പാടി യുടെ കൈയിൽ നിന്ന് നിറയെ വാങ്ങി കൂട്ടാൻ ആണെല്ലോ വിധി. അങ്ങനെ മാസങ്ങൾക്ക് ശേഷം അമ്പാടി ആവണിശെരിയിൽ എത്തി. ഇനി അനുപമയുടെ ഫ്ലാഷ്ബാക്കും അദീന മീറ്റിങും കാണിക്കണം .അത് പോലെ ഇനി മുതൽ അനുപമ നല്ല കുട്ടിയാണ് . അലീന ടീച്ചറും അമ്പാടിയും അനുപമയും ചേർന്ന് സച്ചിക്ക് പണി കൊടുക്കണം.

More in serial

Trending

Recent

To Top