രാജുവിന്റെ നടന് താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന് കീഴടക്കും, ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ; ഹരീഷ് പേരടി
രാജുവിന്റെ നടന് താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന് കീഴടക്കും, ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ; ഹരീഷ് പേരടി
രാജുവിന്റെ നടന് താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന് കീഴടക്കും, ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ; ഹരീഷ് പേരടി
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്രോ ഡാഡിയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമാണ് ചിത്രത്തിലെത്തുന്നത്.
ബ്രോ ഡാഡി കണ്ടതിന് ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. രാജുവെന്ന നടന് താണ്ടിയതിനേക്കാള്‍ വലിയ ഉയരം രാജുവെന്ന സംവിധായകന് കീഴടക്കും എന്ന് നടന് ഫെയ്സ്ബുക്കില്‍ കുറിച്ചു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനൊപ്പം പുതിയ കാലത്തെ അച്ഛനെയും മോഹന്‍ലാല്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. മീന, ലാലു അലക്സ്, കല്യാണി പ്രിയദര്ശന് എന്നിവരുടെയും പ്രകടനത്തെയും നടന് അഭിനന്ദിക്കുന്നുണ്ട്.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ബ്രോ ഡാഡി ഇന്നാണ് കണ്ടത്… ലാലേട്ടന് തകര്‍ത്തു… തകര്‍ത്തു എന്ന് പറഞ്ഞാല്‍ 80തുകളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം പുതിയ കാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തു സൂക്ഷിക്കുന്നുണ്ട്… നടനം മഹാനടനം..
കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല… നല്ല അഭിനേത്രി കൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു… ലാലുച്ചായന് പകരം വെക്കാനില്ലാത്ത പ്രകടനം.. ചില ഷോട്ടുകളില്‍ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗര്‍ഭിണിയാവാന്‍ പറ്റുകയുള്ളു എന്ന് തോന്നി പോയി… അത്രയും വിശ്വസിനീയം..
രാജുവിന്റെ നടന് താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന് കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു… ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ… നല്ല സിനിമ… ആശംസകള്‍
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...