News
എല്ലാം നടന്നത് മഞ്ജുവിന്റെ പേരിലുള്ള ഫ്ലാറ്റിൽ! ദിലീപ് കൊല്ലും! കളി മാറിമറിയുന്നു ലോകോത്തര ട്വിസ്റ്റിലേക്ക്..
എല്ലാം നടന്നത് മഞ്ജുവിന്റെ പേരിലുള്ള ഫ്ലാറ്റിൽ! ദിലീപ് കൊല്ലും! കളി മാറിമറിയുന്നു ലോകോത്തര ട്വിസ്റ്റിലേക്ക്..
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തുള്ള പ്രോസിക്യൂഷൻ വാദം തുടരുകയാണ്. അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളണമെന്നാണ് പ്രോസിക്യൂഷന് ആവിശ്യപെട്ടിരിക്കുന്നത്.
പ്രതിയുടെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റിലാണ് ഗൂഢാലോചന നടക്കുന്നത്. ജാമ്യപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപ് എന്ന പ്രതിയുടെ ചരിത്രം കൂടി കണക്കിലെടുക്കണം. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു വിശ്വസ്യതയുള്ള സാക്ഷിയുള്ള ഈ കേസില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു
ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശാപ വാക്കുളാണ് പ്രതി ദിലീപ് നടത്തിയതെന്നുമാണ് പ്രധാനമായും പ്രതിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന് തെളിവ് നിരത്തി മറുവാദം ഉന്നയിച്ചു.
വെറും ശാപ വാക്കല്ല ദിലീപ് പറഞ്ഞത്. പ്രതി ഉപയോഗിച്ച ചില വാക്കുകള്‍ ശാപ വാക്കായി കണക്കാക്കിയാല്‍ പോലും ‘പണി കൊടുക്കുമെന്ന്’ പറയുന്നത് ഒരിക്കലും അത്തരം പ്രയോഗമായി കാണാന്‍ പറ്റില്ല. ബാലചന്ദ്ര കുമാറെന്ന ദൃക്സാക്ഷിയുള്ള കേസാണിത്. ബാലചന്ദ്ര കുമാര്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയം പൊലീസിനെ അറിയിക്കുമെന്ന പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടഞ്ഞുവെന്നും ദിലീപ് നമ്മളെ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞതായുമുള്ള മൊഴി പ്രോസിക്യൂഷന് കോടതിയെ വായിച്ചു കേള്‍പ്പിച്ചു.
എഫ്ഐആറിന്റെ സാധ്യതയെ ചോദ്യം ചെയ്ത പ്രതിഭാഗം വാദങ്ങളെയും പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. എഫ്ഐആര്‍ എന്‍സൈക്ലോപീഡിയ അല്ല. കുറ്റകൃത്യം നടന്നുവെന്ന് സംശങ്ങളെ ഉദ്ധരിക്കുക മാത്രമാണ് എഫ്ഐആറിലൂടെ ലക്ഷ്യമാക്കുന്നത്. കുറ്റകൃത്യം നടന്നുവെന്ന് പൂര്‍ണമായും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയെന്നത് എഫ്ഐആറിന്റെ കടമയല്ല. അതുകൊണ്ടു തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അപാകതയില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വ്യക്തമാക്കുന്നു.
അതേസമയം ഒരാളെ തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണമെന്ന ദിലീപിന്റെ പരാമര്‍ശം കൊലപാതകത്തിനുള്ള നിര്‍ദേശമാണെന്ന് പ്രോസിക്യൂഷന്റെ വെളിപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടയാണ് പ്രോസിക്യൂഷന് ഇക്കാര്യം വ്യക്തമാക്കിയത്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പില്‍ ഇട്ട് തട്ടിയേക്കണമെന്ന് ദിലീപ് സഹോദരന് അനൂപിന് നല്കിയ നിര്‍ദേശത്തിന്റെ ശബ്ദ ശകലം സുഹൃത്ത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
