നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു; പിന്നെ കാലിൽ വീണ് നമസ്കരിച്ചു! ഇപ്പോഴും അത് ഓർക്കുമ്പോൾ വല്ലാത്തൊരും ഫീൽ ആണ്; മനസ്സുതുറന്ന് നിഖിത രാജേഷ്!
നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു; പിന്നെ കാലിൽ വീണ് നമസ്കരിച്ചു! ഇപ്പോഴും അത് ഓർക്കുമ്പോൾ വല്ലാത്തൊരും ഫീൽ ആണ്; മനസ്സുതുറന്ന് നിഖിത രാജേഷ്!
നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു; പിന്നെ കാലിൽ വീണ് നമസ്കരിച്ചു! ഇപ്പോഴും അത് ഓർക്കുമ്പോൾ വല്ലാത്തൊരും ഫീൽ ആണ്; മനസ്സുതുറന്ന് നിഖിത രാജേഷ്!
മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജാനിക്കുട്ടിയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം നിഖിത രാജേഷ്. ബാലതാരമായി സീരിയല്‍ ലോകത്ത് താരം എത്തിയത് . ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് താരം കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഒരു ആരാധികയുടെ അപ്രതീക്ഷിത പെരുമാറ്റത്തെ കുറിച്ച് നിഖിത സംസാരിക്കുകയുണ്ടായി. ആരാധകരില്‍ നിന്ന് എന്തെങ്കിലും വിശ്വസിക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായിട്ടുണ്ടോ എന്നാ അവതാരകന്റെ ചോദ്യത്തിന് ഉത്തരം നല്കുകയിരുന്നു താരം .
ദേവീ മാഹാത്മ്യം എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്ത് ഞാനൊരു അമ്പലത്തില്‍ പോയിരുന്നു. അവിടെ വച്ച് ഒരു അമ്മൂമ്മ എന്റെ കാലില്‍ വീണു നമസ്കരിച്ചു. തീരെ കുഞ്ഞായിരുന്നു ഞാന്‍. സീരിയലിന്റെ റീച്ചിനെ കുറിച്ചൊന്നും അത്രയ്ക്ക് വലിയ അറിവൊന്നും എനിക്ക് ഇല്ല. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും ഇല്ല.
അമ്പലത്തില്‍ തൊഴുത് ഞാന്‍ തിരിഞ്ഞ് നില്ക്കുമ്പോള് നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു. പിന്നെ കാലില്‍ വീണ് നമസ്കരിച്ചു. ദൈവത്തിന്റെ ആളല്ലേ.. എന്റെ പ്രശ്നങ്ങളൊക്കെ തീര്‍ത്ത് തരണേ എന്ന് പറഞ്ഞു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ നിന്ന് പോയി. ഇപ്പോഴും ആ ഒരു അനുഭവം ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്- നിഖിത പറഞ്ഞു.ക്രഷിനെ കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും ഫസ്റ്റ് കിസ്സിനെ കുറിച്ചും ഒക്കെ അവതാരകൻ ചോദിച്ചപ്പോള്‍ തനിയ്ക്ക് അതൊന്നും ഇല്ല എന്നായികുന്നു നിഖിതയുടെ പ്രതികരണം. അവസാനം, കോളേജ് ബഗ്ഗ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതും ഇല്ല. ഞാന്‍ ശരിയ്ക്കും നല്ല കുട്ടിയാണ് എന്ന് നിഖിത തന്നെ പറയുന്നു.ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെയാണ് നിഖിതയുടെ തുടക്കം. തുടര്‍ന്ന് ദേവീ മാഹ്ത്മ്യം പോലുള്ള സീരിയലുകളില്‍ ബാലതാരമായി എത്തി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം.
അരുദ്ധതി എന്ന സീരിയലില്‍ നായികയായി തമിഴ് സീരിയല്‍ ലോകത്തേക്ക് കടന്നു. ഈ സീരിയല്‍ ബംഗാളില്‍ റീമേക്ക് ചെയ്യുകയും അവിടെ വന്‍ ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. സൂര്യവംശിയാണ് തമിഴില്‍ ചെയ്ത മറ്റൊരു സീരിയല്‍. പൂര്‍ണിമ ഭാഗ്യരാജിനൊപ്പമാണ് സൂര്യവംശിയില്‍ നിഖിത അഭിനയിച്ചത്.
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...