Connect with us

കെഞ്ചിച്ചോയിച്ചിട്ടും ദിലീപ് ഫോൺ കൊടുത്തില്ലല്ലോ?, മാധവൻ കട്ടതെല്ലാം ഇന്ന് ഫോൺ വിട്ട് പോയിരിക്കാം; ഏട്ടനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ; ദിലീപ് കേസ് ഇനിയെങ്ങോട്ട് ?

Malayalam

കെഞ്ചിച്ചോയിച്ചിട്ടും ദിലീപ് ഫോൺ കൊടുത്തില്ലല്ലോ?, മാധവൻ കട്ടതെല്ലാം ഇന്ന് ഫോൺ വിട്ട് പോയിരിക്കാം; ഏട്ടനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ; ദിലീപ് കേസ് ഇനിയെങ്ങോട്ട് ?

കെഞ്ചിച്ചോയിച്ചിട്ടും ദിലീപ് ഫോൺ കൊടുത്തില്ലല്ലോ?, മാധവൻ കട്ടതെല്ലാം ഇന്ന് ഫോൺ വിട്ട് പോയിരിക്കാം; ഏട്ടനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ; ദിലീപ് കേസ് ഇനിയെങ്ങോട്ട് ?

സൂപ്പർ സ്റ്റാർ പരിവേഷം, ഹീറോ… ജനപ്രിയൻ, അഭിനയിച്ച സിനിമകളിലെല്ലാം സാധാരണക്കാരായ കാഴ്ചക്കാരുടെ മനസ്സിൽ ഇടം പിടിക്കുന്ന കഥാപാത്രം. സിനിമയിൽ ഒരു നായികയെ ഒരുത്തൻ തൊട്ടാൽ പോലും അടങ്ങിയിരിക്കാത്ത കഥാപാത്രം. ഇത്തരത്തിലെല്ലാം ബിഗ് സ്‌ക്രീനിൽ കണ്ടുകഴിയുമ്പോൾ പിന്നെ ദിലീപ് എന്ന നായകന് ആരാധക പര്യവേഷം ലഭിക്കുന്നു.. ശുഭം, പിന്നെ ഇവർ എന്തുചെയ്താലും എന്തുപറഞ്ഞാലും എല്ലാം നല്ലതുമാത്രം .

ഇപ്പോൾ കേസ് എത്തിനിൽക്കുന്നത് ഫോൺ ഹാജരാകണം എന്ന കോടതിയുടെ ആവശ്യത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണാക തെളിവുകളെന്ന് വിലയിരുത്തി കോടതിയില്‍ സമര്‍പ്പിക്കാവാശ്യപ്പെട്ട ഫോണുകളുടെ വിഷയത്തില്‍ ദിലീപിന്റെ ഒളിച്ചുകളി തുടരുകയാണ്.

ഏതായാലും നിർബന്ധിച്ചതല്ലേ …. എന്തെങ്കിലും കൊടുത്തേക്കാം എന്ന രീതിയിൽ ദിലീപിന്റേതായി ക്രമ നമ്പര്‍ പ്രകാരം രണ്ട്, നാല് എന്നിങ്ങനെ സുചിപ്പിച്ചിട്ടുള്ള ഫോണുകളാണ് ഇന്ന് കോടതിയില്‍ ഹാജറാക്കിയത്.

കോടതി ഉത്തരവില്‍ പറയുന്ന ക്രമനമ്പര്‍ രണ്ട്, നാല് ഫോണുകള്‍ കയ്യിലുണ്ട്. ഇത് സത്യവാങ്മൂലത്തോടൊപ്പം ഹാജറാക്കുന്നു. എന്നാല്‍ പട്ടികയില്‍ പറയുന്ന 1, 3 ക്രമനമ്പറുകളിലുള്ള ഫോണുകളെ കുറിച്ച് സത്യവാങ് മൂലത്തില്‍ വിശദാംശങ്ങളില്ല.

ക്രമനമ്പര്‍ ഒന്നാമതായി രേഖപ്പെടുത്തിയിരിക്കുന്ന ഫോണ്‍ തന്റെ കൈവശമില്ല. ഇത് അടുത്ത കാലത്ത് ഉപയോഗിച്ചിട്ടില്ല. മുന്നാം നമ്പര്‍ ഫോണ്‍ നേരത്തെ തന്നെ തകരാറിലായിരുന്നു. ചോദ്യം ചെയ്യല്‍ സമയത്ത് ഈ ഫോണ്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ഫിലിപ് പി വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ ഫോണ്‍ 12-1-22 തീയതില്‍ തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തിരിക്കാം എന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കുന്നു. ഇതോടെ കോടതി ഉത്തരവില്‍ പറയുന്ന രണ്ട് ഫോണ്‍മാത്രമാണ് ഹാജറാക്കിയിട്ടുള്ളത് എന്നാണ് വ്യക്തമാവുന്നത്.

കോടതി ആവശ്യപ്പെട്ട ഫോണുകളില്‍ ഏഴാമതായി പറയുന്ന ഫോണിന്റെ വിഷയത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതാണ് ഈ ഫോണ്‍ എന്ന് വിലയിരുത്തുന്ന ഈ ഫോണ്‍ തകരാറിലായെന്നും സത്യവാങ്മൂലം പറയുന്നു.

അപ്പോൾ ജനപ്രിയ നായകന്റെ കഥ വീണ്ടും കുഴഞ്ഞുമറിയുകയാണ്. സാധാരണ ആർക്കും ഈ പരിഗണന ഉണ്ടാകില്ല എന്ന് നിങ്ങൾ മനസിലാക്കണം. ദിലീപിനെ കണ്ടുകൊണ്ട് ഫോൺ തരാൻ പറ്റില്ല എന്നൊന്നും ആരും പഠിച്ചുവക്കരുത്. അത് ദിലീപ് നമ്മളൊക്കെ സാധാരണക്കാർ..

പോലീസിനെയും കൊടുത്തിയെയും ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതിയിട്ടാകണം സംസ്ഥാന സർക്കാരിന്റെ ഒരു എജെൻസിയ്ക്കും ഫോൺ കൈമാറില്ല എന്നൊക്കെ ദിലീപിന്റെ അഭിഭാഷകൻ വധിച്ചത് . ഫോൺ ആരെങ്കിലും പരിശോധിച്ചാൽ പോരെ.. അതൊക്കെ ദിലീപ് ഏട്ടൻ സെറ്റ് ആക്കിയിട്ടുണ്ട്..

മുംബൈയിലെ ഏതോ ഫോറൻസിക് വിദഗ്ധന് ദിലീപ് ഫോൺ കൈമാറി വേണ്ട പരിശോധനയൊക്കെ നടത്തുന്നുണ്ടെന്നാണ് പറഞ്ഞത്. അതാണ് ട്വിസ്റ്റ് ട്വിസ്റ്റ്… ഇതുകഴിഞ്ഞിറങ്ങിയിട്ട് ഒരു സിനിമാ സംവിധാനം ചെയ്യാൻ എല്ലാവരും ദിലീപിന് ഒരു അവസരം കൊടുക്കണം .

മറ്റൊരു കേസിലും ഇത്ര വലിയ ട്വിസ്റ്റ് നടന്നിട്ടില്ലല്ലോ.. ?

ഡേയ് അതുകൊണ്ടാണോ കൊറോണയും വൈധ്യുതി നിരക്ക് വർധനയും ഒക്കെ വന്നിട്ടും ഈ കേസ് തന്നെ പറഞ്ഞോണ്ടിരിക്കുന്നത്.. എന്ന് നിങ്ങൾക്ക് ചോദിക്കാം . മാധ്യമ വിചാരണ എല്ലായിടത്തുനിന്നും കൂടിക്കിടക്കുകയാണല്ലോ ദിലീപിന്… ബിഗ് സ്‌ക്രീനിൽ താരമായ ദിലീപ് മാധ്യമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചായപ്പോൾ തന്നെ പണി വരുന്നുണ്ടവറാച്ചാ എന്ന് പി ആർ മ്യാമന്മാരെല്ലാം പറഞ്ഞിരുന്നു.

ഏതായാലും തേഞ്ഞുമാഞ്ഞു പോകേണ്ട കേസ് ആയിരുന്ന ദിലീപ് കേസ് ഇന്ന് കേരളം ചർച്ചയ്‌ക്കെടുത്തിട്ടുണ്ട്. അതിനു മുഖ്യ കാരണമായ റിപ്പോർട്ടർ ടി വിക്കും എം ഡി നികേഷ് കുമാറിനും അതിവേഗ പണിയാണ് കിട്ടിയിട്ടുണ്ട്.. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചർച്ച സംഘടിപ്പിച്ചതായി എഫ്‌ഐആറിൽ പറഞ്ഞാണ് നടപടി.

കേസിന്റെ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് അനുവാദമില്ല എന്നത് ശരിതന്നെയാണ്. എന്നാൽ ഈ കേസിലെ സാക്ഷിയോ പ്രതിയോ ഒന്നുമല്ലാത്ത ബാലചന്ദ്രകുമാറിനെ അഭിമുഖം നടത്തിയതും ആ വിഷയം ചർച്ച ചെയ്യുന്നതിനും ഇവിടെ ആരെയാണ് ഭയക്കേണ്ടത്. അതോ മാധ്യമങ്ങൾ നോക്കി കുത്തികൾ അയാൽ മതിയുമെന്നാണോ…

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഹർജി പരിഗണിക്കവെയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. അതോടൊപ്പം നടിയെ അക്രമിക്കുന്നതിന് കൊട്ടേഷൻ കൊടുത്തതും നഗ്ന വീഡിയോ ഷൂട്ട് ചെയ്തതും തെളിവ് നശിപ്പിക്കാൻ നോക്കിയതിനും വേറെയും ഉണ്ട്… സാക്ഷികൾ മൊഴിമാറ്റിയത് അതും ഈ കണക്കിൽ വരുന്നതെല്ലേ…

അങ്ങനെ പലതിലും സംശയിക്കപ്പെടുന്ന, പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപിന് സ്വകാര്യത സംരക്ഷിക്കാനെന്നു പറഞ്ഞ് സ്വകാര്യ ഏജെൻസിയ്ക്ക് ഫോൺ കൊടുക്കാൻ അവസരം ഒരുക്കിയപ്പോൾ കള്ളൻ മാധവൻ കേട്ടതൊന്നും ഫോൺ വിട്ടു പുറത്തുപോയിട്ടില്ല എന്ന് വിശ്വസിക്കുന്ന പോലീസും , കിട്ടേണ്ടതെല്ലാം കിട്ടി ബോധിച്ചെന്ന മട്ടിൽ മാധവനും. ഏതായാലും ഈ കള്ളനും പോലീസും കളി തുടരും .

about dileep

More in Malayalam

Trending

Recent

To Top