Connect with us

ദേ… സെമിനാറിന് പോയ നമ്മുടെ ആദി സാറല്ലേ ഇത് ? ഞങ്ങടെ ഋഷിയെ മറന്നുവല്ലേ? എങ്കിലും നല്ലൊരച്ഛൻ തന്നെ ; കൃഷ്ണകുമാറിന്റെ എഴുത്ത് വായിക്കാം!

Malayalam

ദേ… സെമിനാറിന് പോയ നമ്മുടെ ആദി സാറല്ലേ ഇത് ? ഞങ്ങടെ ഋഷിയെ മറന്നുവല്ലേ? എങ്കിലും നല്ലൊരച്ഛൻ തന്നെ ; കൃഷ്ണകുമാറിന്റെ എഴുത്ത് വായിക്കാം!

ദേ… സെമിനാറിന് പോയ നമ്മുടെ ആദി സാറല്ലേ ഇത് ? ഞങ്ങടെ ഋഷിയെ മറന്നുവല്ലേ? എങ്കിലും നല്ലൊരച്ഛൻ തന്നെ ; കൃഷ്ണകുമാറിന്റെ എഴുത്ത് വായിക്കാം!

കൂടെവിടെയിലെ ആദി സാർ എവിടെ? ഒരിടയ്ക്ക് എന്റർടൈൻമെന്റ് വാർത്താ കോളങ്ങൾ നിറഞ്ഞുനിന്നത് ആദി സാറിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തോടെയാണ്? ഒരു മാധ്യമ ശൈലി ആണ് ഇതെല്ലാം…

മലയാളികളുടെ ജനപ്രിയ പരമ്പര കൂടെവിടെയിൽ നായകനായ ഋഷിയുടെ അച്ഛൻ കഥാപാത്രത്തെ അവതിപ്പിച്ചത് കൃഷ്ണകുമാർ ആയിരുന്നു. ആദി സാർ എന്ന കഥാപാത്രത്തിന് തുടക്കം മുതൽ പരമ്പരയിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു.

എന്നാൽ പെട്ടന്നൊരു ദിവസം സെമിനാർ എന്നും പറഞ്ഞ് പോയ ആദി സാറിനെ പിന്നെ ആരും കണ്ടിട്ടില്ല. ഇടയ്ക്ക് അതിഥി ടീച്ചർ ഫോൺ വിളിച്ചു സംസാരിക്കുന്നുണ്ടെങ്കിലും കൂടെവിടെ പ്രേക്ഷകരെ മണ്ടന്മാർ ആക്കേണ്ട അവർക്കറിയാം ആദി സാർ ഇനി വരില്ല എന്ന്. അപ്പോൾ ആദി സാറിനെ തിരിച്ചു കൊണ്ടുവരാൻ ഹാഷ്ടാഗുകളുമായി പ്രേക്ഷകർ മുറവിളി കൂട്ടിയിരുന്നു. അതും ഫലം കണ്ടില്ല. ഇന്നും ആദി സാർ സീരിയലിൽ എത്തിയാൽ സീരിയൽ മെച്ചപ്പെടുകയേ ഉള്ളു എന്ന് പ്രേക്ഷകർ പറയാറുണ്ട്.

അങ്ങനെയിരുന്നപ്പോഴാണ് ഫേസ്ബുക്കിൽ സെമിനാറിന് പോയ ആദി സാറിന്റെ ഒരു പോസ്റ്റ് കണ്ടത്., പെട്ടന്ന് കണ്ടപ്പോൾ ആദി സാർ അല്ലെ ദേ നിൽക്കുന്നത് എന്നാണ് ,മനസ്സിൽ തോന്നിയത്. അപ്പോൾ ഈ ഒരു തമാശ അതുപോലെ നിങ്ങളോട് പറയാൻ തോന്നി…

എന്നാൽ മാളിയേക്കൽ ആദിത്യൻ ആയിട്ടല്ല , നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണ കുമാറായിട്ടാണ് സോഷ്യൽ മീഡിയയിൽ കുറിച്ച എഴുത്ത് വായിക്കാൻ. നാല് പെണ്‍മക്കളുടെയും ഭാര്യയുടെയും കൂടെ സന്തോഷത്തോടെ കഴിയുന്ന നടൻ . കൃഷ്ണ കുമാറിന്റെ മാതൃകാപരമായ ദാമ്പത്യ ജീവിതവും മക്കളെ വളര്‍ത്തുന്നതുമൊക്കെ എല്ലാവരും കണ്ടു പഠിക്കേണ്ടത് തന്നെയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. പിതാവിന്റെ പാതയിലൂടെ മക്കളെല്ലാവരും തന്നെ സിനിമയിലേക്ക് എത്തി കഴിഞ്ഞു.

ഓരോ ദിവസവും തന്റെ വീട്ടിലെ വിശേഷങ്ങളും മറ്റ് കാര്യങ്ങളുമൊക്കെ കൃഷ്ണ കുമാര്‍ പങ്കുവെക്കുന്നത് പതിവാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ആരാധകരുമായി സംവദിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ വീട്ടിലെ താരം ആരാണെന്ന് പരിചയപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് കൃഷ്ണ കുമാര്‍. ഞങ്ങളെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ടും വീട്ടിലെ താരവും ഇളയമകള്‍ ഹന്‍സിക ആണെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൃഷ്ണ കുമാര്‍ പറഞ്ഞത്. അതിനുള്ള കാരണവും താരം വ്യക്തമാക്കി… വിശദമായി വായിക്കാം…

‘അസുലഭനിമിഷങ്ങള്‍… ഇളയവള്‍ ഹന്‍സു.. എന്തായിരിക്കാം ഇളയമകളോട് ഒരു പ്രത്യേക സ്‌നേഹത്തിനു കാരണം.. വീട്ടില്‍ നാലുമക്കള്‍.. മൂത്തമകള്‍ ആഹാനയുമായി 26 വര്‍ഷത്തെ ബന്ധം. അടുത്ത രണ്ടു മക്കള്‍ (ദിയയും ഇഷാനിയും) ആഹാനയുമായി രണ്ടര വയസ്സും, 5 വയസ്സും വ്യത്യാസത്തില്‍ ജനിച്ചു. 10 വര്‍ഷത്തിന് ശേഷം ഹന്‍സികയെന്ന ഒരു പ്രതിഭാസം ഞങ്ങളെ തേടിയെത്തി. അതിനാല്‍ അഹാനയേക്കാള്‍ 10 വര്‍ഷം കുറവാണ് അവളോടൊപ്പം ജീവിച്ചത്. പക്ഷെ മുന്‍ജന്മത്തില്‍ വളരെ കാലം ഹാന്‍സികക്കൊപ്പം ജീവിച്ച ഒരു തോന്നല്‍.

വളരെ അധികം സന്തോഷവും ഒപ്പം ബാലാരിഷ്ടതയുടെ ഏഴര ശനിയുലൂടെ അവളും ഞങ്ങളും കടന്നു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിച്ചവള്‍ ഹാന്‍സിക… പക്ഷെ കാലം കടന്നു പോയി. അവള്‍ക്കു 16 വയസ്സ്. ഇന്ന് ഞങ്ങളെ എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്ന അച്ചുതണ്ട്. വീട്ടിലെ താരം.. മക്കളില്‍ ഏറ്റവും പക്വമതി എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം.. അവളുടെ ആത്മാവ് മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സഞ്ചരിച്ച പ്രതീതി. 53 വയസ്സില്‍ അവളെ കെട്ടിപിടിക്കുമ്പോള്‍, അവളോടൊപ്പം ഇരിക്കുമ്പോള്‍, വീഡിയോകളില്‍ വരുമ്പോള്‍, ഒരു ചെറുപ്പം തോന്നാറുണ്ട്..

വല്ലപ്പോഴും മാത്രമാണ് ഞാന്‍ മക്കളുമായി കൂടുന്നത്… Detachment in Attachment എന്നൊരു കാര്യം ജീവിതത്തില്‍ പണ്ടും ഉണ്ടായിരുന്നു. എന്നും സ്‌നേഹത്തില്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഒരുകാര്യം.. തെറ്റോ ശരിയോ എന്നറിയില്ല.. എങ്കിലും അത് ജീവിതത്തില്‍ പാലിക്കുന്നു.. ഇന്ന് നല്ലൊരു ദിവസമായിരുന്നു… ഇന്നലത്തെ പോലെ.. നാളെ ഇതിലും മനോഹരമാവും.. എന്നെയും നിങ്ങളെയും നന്മയിലൂടെ നയിച്ചു കൊണ്ട് പോകുന്ന ആ അദൃശ്യ ശക്തിക്കു നന്ദി.. എല്ലാവര്‍ക്കും കുടുംബത്തില്‍ നന്മയുണ്ടാവട്ടെ.. സന്തോഷമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു…’ എന്നുമാണ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെ കൃഷ്ണ കുമാര്‍ പറയുന്നത്. അപ്പോൾ ഋഷിയെ മറന്നെങ്കിലും ആദി സാർ മറ്റ് പെണ്മക്കളെയെല്ലാം നന്നായി നോക്കുന്നുണ്ട് .

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top