Actor
ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം! ‘ദയവായി ഞങ്ങളെ രക്ഷിക്കണേ’; നടന്റെ പോസ്റ്റ് ചർച്ചയാകുന്നു
ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം! ‘ദയവായി ഞങ്ങളെ രക്ഷിക്കണേ’; നടന്റെ പോസ്റ്റ് ചർച്ചയാകുന്നു
കൊച്ചി നഗരത്തിലെ കൊതുകു ശല്യത്തില്‍ പ്രതിഷേധവുമായി നടന് വിനയ് ഫോര്‍ട്ട് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ. കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്
‘ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഗുരുതരമായ പ്രശ്നം. ‘ദയവായി ഞങ്ങളെ രക്ഷിക്കണേ’ എന്ന അടിക്കുറിപ്പോടെ രക്തം ഊറ്റികുടിക്കുന്ന കൊതുകിന്റെ കാര്‍ട്ടൂണ്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ജനങ്ങള്‍ ഉറങ്ങാത്ത കൊച്ചി, ഉറങ്ങുന്ന കൊച്ചിന് കോര്പറേഷന്; അധികാരികള്‍ കണ്ണു തുറക്കുക’ എന്ന ക്യാപ്ഷന്‍ പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.
നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വിനയ്യെ പിന്തുണച്ചും കൊച്ചി കോര്‍പ്പറേഷനെ വിമര്‍ശിച്ചുമാണ് കമന്റുകള്‍. അതേസമയം, കൊതുകുശല്യം രൂക്ഷമാകുമ്പോഴും കോര്പ്പറേഷന് കാര്യമായൊന്നും ചെയ്യുന്നില്ലെന്നു വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
കൊതുകു നിവാരണ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട് എന്നാണ് കോര്പ്പറേഷന് പറയുന്നത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലും ഭൂരിഭാഗം കൗണ്‍സിലര്‍മാരും പങ്കുവച്ചത് കൊതുകുശല്യം മൂലമുള്ള പ്രശ്നങ്ങളാണ്.
