Malayalam
ഒരു വിശേഷമുണ്ട്, ദിലീപേട്ടനെ ഞാൻ വിവാഹം കഴിച്ചു! മഞ്ജുവിന്റെ ഫോൺ കോൾ! തുറന്ന് പറഞ്ഞ് നടി രമാദേവി
ഒരു വിശേഷമുണ്ട്, ദിലീപേട്ടനെ ഞാൻ വിവാഹം കഴിച്ചു! മഞ്ജുവിന്റെ ഫോൺ കോൾ! തുറന്ന് പറഞ്ഞ് നടി രമാദേവി
പ്രണയിച്ച് വിവാഹിതരായ താരങ്ങളായിരുന്നു ദിലീപും മഞ്ജു വാര്യരും. ഇരുവരുടെയും പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം ഇന്നും മലയാളത്തില്‍ ഏറ്റവും ചര്‍ച്ചയാവാറുള്ള കാര്യമാണ്. ആദ്യമായി ഒന്നിച്ചഭിനയിച്ചത് മുതല്‍ പ്രണയത്തിലായ ഇരുവരും അധികം വൈകാതെ വിവാഹം കഴിച്ചു. എന്നാൽ പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇരുവരും പിന്നീട് അവസാനിപ്പിച്ചു.
മഞ്ജു വാര്യരുമായുള്ള അടുപ്പത്തെക്കുറിച്ചും മഞ്ജു-ദിലീപ് വിവാഹത്തക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ നടി രമാദേവി. സിനിമയിലൂടെയും അല്ലാതെയുമായി പരിചയപ്പെട്ട മഞ്ജുവുമായി നല്ല അടുപ്പമായിരുന്നു. അങ്ങനെ മഞ്ജു വാര്യര്‍- ദിലീപ് വിവാഹത്തില്‍ പങ്കെടുക്കാനും താന്‍ പോയിരുന്നതായിട്ടും രമ പറയുന്നു. ഒപ്പം അവരുടെ വേര്‍പിരിയലിന്റെ കാരണം എന്തായിരിക്കും എന്നതിനെ പറ്റിയുള്ള തന്റെ അഭിപ്രായവും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെ നടി പറയുന്നു.
നടിയുടെ വാക്കുകളിലേക്ക്…
പ്രണയവര്ണങ്ങളില് അഭിനയിക്കാനായി വിളിച്ചത് ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്താണ്. സിബി സാര്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്. അതിന് മുന്‍പ് സിബി സാറിന്റെ സിന്ദൂരരേഖ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു. മേക്കപ്പ് ടെസ്റ്റ് ഓക്കെ ചെയ്തപ്പോള്‍ സാറിന്റെ മനസിലെ രൂപം എനിക്ക്് വന്നിരുന്നില്ല. അതുകൊണ്ട് ആ റോള്‍ എനിക്ക് നഷ്ടമായി. എനിക്കത് നല്ല വിഷമം ഉണ്ടാക്കിയ സംഭവമാണ്. അങ്ങനെയിരിക്കുമ്പോഴാണ് പ്രണയവര്ണങ്ങളിലേക്കുള്ള വിളി വരുന്നത്. നല്ല വേഷമായിരുന്നു, മഞ്ജു വാര്യരുടെ ചേട്ടത്തിയമ്മയായാണ് ചിത്രത്തില്‍ വേഷമിട്ടത്.
അതിന് മുന്‍പ് തന്നെ എനിക്ക് മഞ്ജുവുമായി നല്ല പരിചയമുണ്ട്. ഡാന്‍സ് ഫീല്‍ഡിലൊക്കെ കണ്ടിട്ടുണ്ട്. മഞ്ജു നല്ല നര്‍ത്തകി ണല്ലോ. ആ സമയത്തൊക്കെ ഞാനും ഡാന്‍സ് ചെയ്യുമായിരുന്നു. ഒരിക്കല്‍ ഗുരുവായൂരില്‍ നൃത്തം ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഞാനും മഞ്ജുവും കണ്ടിരുന്നു. അന്ന് എന്റെ കോസ്റ്റ്യൂമിനെ കുറിച്ച് മഞ്ജു ചോദിച്ചിരുന്നു. അന്നിട്ട ആ കളര്‍ കോമ്പിനേഷന്‍ നന്നായിരുന്നു. നല്ലൊരു ഐറ്റം അന്ന് കളിച്ചിരുന്നല്ലോ. എന്നൊക്കെ ഓര്‍ത്ത് പറഞ്ഞ് മഞ്ജു എന്നെ അഭിനന്ദിക്കുകയും ചെയ്തു. എനിക്കത് വലിയ സന്തോഷമാവുകയും ചെയ്തു. തൂവല്‍ക്കൊട്ടാരത്തില്‍ ഞാന്‍ മഞ്ജുവിന്റെ അമ്മയായും അഭിനയിച്ചിരുന്നു.
ദിലീപുമായുള്ള വിവാഹ സമയത്ത് മഞ്ജുവിന്റെ ഫോണ്‍ വന്നതിനെ പറ്റിയും രമ പറഞ്ഞിരുന്നു. ‘രമ ചേച്ചി ഞാന്‍ മഞ്ജുവാണ്, ഒരു വിശേഷമുണ്ട്, അത് പറയാന്‍ വിളിച്ചതാണ്. എന്റെ വിവാഹം കഴിഞ്ഞു. ആരെയാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ദിലീപേട്ടനെ കല്യാണം കഴിച്ചു. അതിന്റെ റിസപക്ഷന് ഇന്ന് വൈകിട്ട് ഉണ്ട് എന്നുമാണ് മഞ്ജു പറഞ്ഞത്. അന്ന് ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമാണ് ഞാന്‍ റിസപക്ഷന് പോയതെന്നും രമാദേവി പറയുന്നു.
അതേസമയം ദിലീപും മഞ്ജുവും ഡിവോഴ്സ് ആയതിനെ കുറിച്ചും നടി സൂചിപ്പിച്ചു. ‘എന്താ ചെയ്യുക, ഇതിപ്പോ സിനിമാ നടിമാരുടെ ജീവിതത്തില്‍ മാത്രമല്ലല്ലോ സംഭവിക്കുന്നത്. എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്നത് അല്ലേ. സിനിമാ താരമായത് കൊണ്ട് കുറേ പബ്ലിസിറ്റിയായി. അവരുടെ ജീവിതത്തില്‍ കുറേ പ്രധാന്യം കിട്ടുകയാണ്. ഏത് ഫീല്‍ഡിലും ഡിവോഴ്സ് നടക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് ഏതൊരു പുരുഷനും അവന്റെ ഭാര്യ ഒതുങ്ങി കൂടി വീട്ടിലെ കാര്യം നോക്കുന്ന ആളായിരിക്കണം എന്നാണ് വിചാരിക്കുന്നത്.
ഞാനും അഭിനയിക്കുന്ന സമയത്ത് എന്റെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് 32 കൊല്ലം അദ്ദേഹത്തിന്റെ കൂടെ ജീവിച്ചത്. തിരക്കിലേക്ക് പോവുമ്പോള്‍ കുടുംബത്തിന്റെ കാര്യം അത്രത്തോളം ശ്രദ്ധിച്ചൂ എന്ന് വരില്ല. അതൊരു സത്യമായ കാര്യമാണ്. സ്ത്രീകളെപ്പോഴും ഞങ്ങളുടെ ഒരു പടി താഴെ നിന്നാല്‍ മതിയെന്ന് ചിന്തിക്കുന്ന ആണുങ്ങളുമുണ്ട്. ഞാന്‍ പുരുഷന്റെയും സ്ത്രീയുടെയും പക്ഷം നിന്ന് പറയുന്നതല്ല. ഇത്രകാലം ഞാന്‍ അഭിനയിച്ചു, ഇനി അഭിനയിക്കുന്നില്ലെന്ന് പറയുന്ന നടിമാരും ഉണ്ട്. അതുകൊണ്ട് ഭര്ത്താക്കന്മാരുടെ നിയന്ത്രണങ്ങള്‍ കൊണ്ടായിരിക്കും അഭിനയിക്കാത്തത് എന്ന് പറയാനും പറ്റില്ലെന്നും രമാദേവി വ്യക്തമാക്കുന്നു.
