Connect with us

മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ; റൈറ്റർ എഴുതിയ സൂര്യയുടെ കൊലപാതകം ; ഐഡിയ കൊള്ളാം, പക്ഷെ ലേശം പഴഞ്ചനായിപ്പോയില്ലേ; കൂടെവിടെ പുത്തൻ ട്രാക്കിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം!

Malayalam

മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ; റൈറ്റർ എഴുതിയ സൂര്യയുടെ കൊലപാതകം ; ഐഡിയ കൊള്ളാം, പക്ഷെ ലേശം പഴഞ്ചനായിപ്പോയില്ലേ; കൂടെവിടെ പുത്തൻ ട്രാക്കിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം!

മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ; റൈറ്റർ എഴുതിയ സൂര്യയുടെ കൊലപാതകം ; ഐഡിയ കൊള്ളാം, പക്ഷെ ലേശം പഴഞ്ചനായിപ്പോയില്ലേ; കൂടെവിടെ പുത്തൻ ട്രാക്കിനെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം!

മലയാളി പ്രേക്ഷകരുടെ ക്യാമ്പസ് പ്രണയകഥ ഇപ്പോൾ ത്രില്ലിംഗ് കൊലപാതക നോവൽ ആകുമോ എന്നാണ് എന്റെ സംശയം. മാടമ്പള്ളിയിലെ മനോരോഗി അത് മിത്രതന്നെ…. പക്ഷെ മിത്രയുടെ മാനസിക പ്രശ്നം ഒരു അഭിനയമാണോ എന്നാണ് എല്ലാവരും സംശയിക്കുന്നത്. അത് സംശയിക്കുകയൊന്നും വേണ്ട, അതൊരു തരം മനസികപ്രശ്നം തന്നെയാണ്… കഴിഞ്ഞ ദിവസം ആ ഡോക്ടർ പറഞ്ഞതുപോലെതന്നെ മിത്ര നഷ്ടബോധത്തിലാണ്…. അവളെ ഈ അവസ്ഥയിൽ എത്തിച്ചത് ഋഷിയും സൂര്യയും ആണെന്ന് പറയാൻ സാധിക്കില്ല. റാണിയമ്മ ഓരോ പ്രാവശ്യവും കൊടുക്കുന്ന പാഴ്വാക്കുകളാണ്… ഹേമയും തമ്പിയും പോലും ആത്മാർത്ഥമായിട്ട് മിത്ര ഈ പ്രശ്നത്തിൽ നിന്നും പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മിത്രയെ വച്ച് സൂര്യയോടും അതിഥി ടീച്ചറോടും പക വീട്ടുകയാണ് റാണിയമ്മ.

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ മിത്ര പറഞ്ഞതെല്ലാം ശരിയാണ്. ഇനിയും പ്രതീക്ഷ തരുന്നതിനെ മിത്ര റാണിയമ്മയോട് ചോദ്യം ചെയ്യുന്നുണ്ട്. മിത്ര തുടക്കം ഒക്കെ വളരെ നല്ലൊരു കഥാപാത്രമായിരുന്നു. യു എസ്സിൽ നിന്നും വന്നപ്പോഴും സൂര്യയെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മിത്ര കണ്ടത്. തുടർന്ന് ഋഷി മറ്റൊരു പെൺകുട്ടിയോട് ഇഷ്ടം ഉണ്ടെന്ന് പറയുമ്പോഴും അവൾ അതിനെ ഉൾക്കൊണ്ടിരുന്നു., എന്നാൽ അത് സൂര്യയാണെന്നും സൂര്യയ്‌ക്കെതിരെ റാണിയമ്മ ഉണ്ടെന്നും ഋഷിയെ റാണിയമ്മ തനിക്ക് തന്നെ നേടിത്തരും എന്നുമൊക്കെയുള്ള വളരെ മോശമായ പ്രതീക്ഷകൾ അവളിൽ ഉണ്ടാക്കി,.,, അത് പതിയെ മിത്രയെ ഒരു നെഗറ്റിവ് റോൾ ഉണ്ടാക്കിക്കൊടുത്തു.

പിന്നെ മിത്രയ്ക്ക് നഷ്ടപ്പെട്ടത് നല്ലൊരു കാലം തന്നയായിരുന്നു. ഋഷിയെ നഷ്ട്ടപ്പെട്ട മിത്രയുടെ അവസ്ഥയെ നിസാരമാക്കാൻ സാധിക്കില്ല. പക്ഷെ അതിൽ നിന്നും പുറത്തുകടക്കാൻ സഹായിക്കാതെ റാണിയമ്മ മിത്രയെ ഇവിടെ ഉപയോഗിക്കുകയാണ്.

പിന്നെ സൂര്യ മിത്രയുടെ വീട്ടിൽ പോയത് എന്തിനാണാഡോ ? എന്ത് തെറ്റിദ്ധാരണ മാറ്റിയെന്നാണ് ഇവർ ഈ പറഞ്ഞത്.. ഞാൻ ഇനി വല്ലതും മിസ് ചെയ്തോ എന്നറിയില്ല?? ഏതായാലും അവർ രണ്ടാളും അവിടെ പോയി ചായ കുടിച്ചു. ചിരിച്ചു കൊണ്ടിരിന്നു. അതല്ലേ അവിടെ സംഭവിച്ചത്…

പിന്നെ റിഷിയ്ക്ക് മിത്രയുടെ വീട്ടിൽ പോയത് തെറ്റായിട്ട് തോന്നിയില്ല.. അവിടെ രണ്ടാൾക്കും ആ തോന്നൽ ഉണ്ടാവേണ്ട കാര്യം ഇല്ല…. കാരണം മിത്ര ഋഷിയ്ക്കും സൂര്യയ്ക്കും മുന്നിൽ അഭിനയിച്ചു പിടിച്ചു നിൽക്കുകയായിരുന്നു. മിത്ര അഭിനയിച്ചത് അവിടെയാണ്… അതുകഴിഞ്ഞുള്ളത് മിത്രയുടെ അഭിനയം ആയിരുന്നില്ല…

പിന്നെ ഈ വിവരം ഋഷിയോട് റാണിയമ്മ പറഞ്ഞ രീതി… ഇത്ര മനോഹരമായി റാണിയമ്മയ്ക്ക് സംസാരിക്കാൻ സാധിക്കുമോ എന്ന് അതിശയിച്ചു പോകും. അത്രത്തോളം സൗമ്യമായിട്ടാണ് ഋഷിയോട് സംസാരിച്ചത്, ഒരു സംശയവും തോന്നാത്ത തരത്തിൽ… ഇനി ഈ അടവുകൾ ഋഷി മനസിലാക്കിയില്ലങ്കിൽ റാണിയമ്മയുടെ ഈ ട്രാപ്പിൽ ഋഷി വീഴും .

അതായത് ഋഷിയുടെ സമയം കൂടുതലും മിത്രയ്ക്ക് വേണ്ടി ചിലവാക്കാൻ റാണിയമ്മ നിർബന്ധിക്കും… അതിന് ഋഷി വഴങ്ങേണ്ടി വരും… പതിയെ സൂര്യയുമായുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താം എന്നാണ് ഇതിലൂടെ റാണിയമ്മ പ്രതീക്ഷിക്കുന്നത്. പക്ഷെ അവിടെ ഋഷിയുടെ മിടുക്കാണ് ആ പ്രതീക്ഷയെ തല്ലിക്കെടുത്തുക എന്നുള്ളത്.

ഇനി മിത്രയുടെ ഈ മാനസികാവസ്ഥയെ പോലും ഉപയോഗിക്കാനാണ് റാണിയുടേയും ജഗന്റെയും തീരുമാനം . പക്ഷെ ഇതൊരു പഴഞ്ചൻ ഐഡിയ ആയിട്ടാണ് എനിക്ക് തോന്നിയത്. അത് മാത്രമല്ല, ആർക്കും ഊഹിക്കാൻ പോലും സാധിക്കുന്ന പ്ലാൻ ആണ് ജഗൻ പറയുന്നത്. പലപ്പോഴും റൈറ്റർ എഴുതുന്നതിലും നല്ലപോലെ കൂടെവിടെ പ്രേക്ഷകർ കഥ എഴുതുന്നുണ്ട്… കമന്റ് ബോക്സിൽ ഈ സെയിം കഥ എപ്പോഴോ ഞാൻ വായിച്ചിട്ടും ഉണ്ട്..

പിന്നെ ഇന്ന് മിത്ര അഭിനയിക്കുകയാണ്.. റിഷിയ്ക്ക് മുന്നിൽ…റാണിയമ്മ പറഞ്ഞ വാക്ക് വിശ്വസിച്ചു വീണ്ടും മിത്ര പ്രതീക്ഷ വെക്കുകയാണ്… പിന്നെ സൂര്യ ഋഷി ഡ്രൈവ് ഇന്ന് കാണാം… അവരുടെ ഇടയിലെ സംസാരം മിത്ര ആകുന്നുണ്ട് എന്ന പ്രശനമേ ഉള്ളു.. പക്ഷെ അതും കഥയിലെ പാർട്ട് ആണ്,… പിന്നെ ജഗൻ, സൂര്യയുടെ മരണത്തിനു മിത്രയുടെ ഈ മനോരോഗം ഒരു കാരണമാക്കിയാലോ എന്ന് ചിന്തിക്കുകയാണ്… അപ്പോൾ അത് ഇനി നമുക്ക് എവിടെ വരെ പോകും എന്നറിയാം….

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top