Connect with us

ഓഫർ ചെയ്തത് കോടികൾ! ‘ഒളിവിൽ കഴിയുമ്പോഴും അപായപ്പെടുത്താൻ ശ്രമം’… ദിലീപ് ചില്ലറക്കാരനല്ല! അവസാനം നിമിഷം വീണ്ടും ആ വെളിപ്പെടുത്തൽ

News

ഓഫർ ചെയ്തത് കോടികൾ! ‘ഒളിവിൽ കഴിയുമ്പോഴും അപായപ്പെടുത്താൻ ശ്രമം’… ദിലീപ് ചില്ലറക്കാരനല്ല! അവസാനം നിമിഷം വീണ്ടും ആ വെളിപ്പെടുത്തൽ

ഓഫർ ചെയ്തത് കോടികൾ! ‘ഒളിവിൽ കഴിയുമ്പോഴും അപായപ്പെടുത്താൻ ശ്രമം’… ദിലീപ് ചില്ലറക്കാരനല്ല! അവസാനം നിമിഷം വീണ്ടും ആ വെളിപ്പെടുത്തൽ

നടി ആക്രമിപ്പെട്ട കേസിൽ ദിനം പ്രതി പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. ഇപ്പോഴിതാ ഒരു ചാനൽ ചർച്ചയിൽ കേസിലെ ഒന്നാം പ്രതി കൂടിയായ പൾസർ സുനിയുടെ ‘അമ്മ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. ദിലീപ് ജാമ്യത്തിൽ പുറത്തിറങ്ങിയത് മുതൽ ജീവന് ഭീഷണിയുണ്ടെന്ന് സുനി പറഞ്ഞതായി സുനിയുടെ അമ്മയുടെ വെളിപ്പെടുത്തൽ.

ദിലീപ് പറഞ്ഞ് ചതിച്ചതാ. നടൻ പറഞ്ഞിട്ടാണ് സുനി കുറ്റം ചെയ്തത്. നടിയോട് യാതൊരു വൈരാഗ്യവും സുനിക്ക് ഇല്ല. ദിലീപ് ആണ് ഇത് ചെയ്യിപ്പിച്ചതെന്ന് തന്നോട് സുനി പറഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് തുക ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. സുഖമായി ജീവിക്കുന്നതിനാണ് ചെയ്തതെന്നാണ് സുനി പറഞ്ഞതെന്ന് ശോഭന പറയുന്നു.

കഴിഞ്ഞ ദിവസം ജയിലിൽ സന്ദർശിച്ചപ്പോൾ ജീവനിൽ ഭീഷണി ഉള്ളതായി തന്നോട് സുനി പറഞ്ഞിട്ടില്ല. എന്നാൽ കോടതിയിൽ വെച്ച് പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കോടതിയിൽ വരുമ്പോൾ തങ്ങളെ കാണുമ്പോൾ പറയും ഇന്ന് കോടതിയിൽ വരാൻ സാധിച്ചു. ഇനി എനിക്ക് എപ്പോഴാണ് എന്താണ് സംഭവിക്കുക എന്നൊന്നും പറയാൻ കഴിയില്ലെന്ന്. കുറ്റം ചെയ്യിച്ചയാള്‍ പണവും ആൾബലവും സമൂഹത്തിൽ സ്വാധീനവുമൊക്കെ ഉള്ള ആളാണ്.സുനിക്ക് ആരുമില്ല. ദിലീപ് ജാമ്യത്തിൽ പോയപ്പോൾ മുതൽ സുനിക്ക് പേടിയുണ്ട്. അമ്മ ആരേയും വിശ്വസിക്കരുതെന്നും പലപ്പോഴും പറയാറുണ്ടെന്നും ശോഭന പറഞ്ഞു. തന്നോട് ആരെങ്കിലും വന്ന് സംസാരിക്കുന്നത് കണ്ടാൽ ആരാണ് എന്താണ് സംസാരിച്ചതൊന്നെ ചോദിക്കാറുണ്ട്

സുനി സംഭവത്തിന് ശേഷം കുറച്ച് ദിവസം ഒളിവിൽ കഴിഞ്ഞിരുന്നു. അപ്പോൾ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് സുനി തന്നോട് പറഞ്ഞിട്ടുണ്ട്. ജയിലിൽ ആണെങ്കിലും എന്തെങ്കിലും സംഭവിക്കുമോയെന്നാണ് അവന്റെ ഭയമെന്നും അമ്മ ശോഭന പറഞ്ഞു. അതേസമയം ആലുവയിലെ ഹോട്ടലിൽ വെച്ചാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചന നടന്നതെന്ന് ശോഭന വെളിപ്പെടുത്തി.

സിദ്ദിഖ് എന്നൊരാൾ ആ ചർച്ചയില് പങ്കെടുത്തിരുന്നു.തനിക്ക് അയച്ച കത്തിൽ പൾസർ സുനി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ അത് നടൻ സിദ്ധിഖ് തന്നെ ആയിരുന്നുവോ എന്ന് തനിക്ക് അറിയില്ല. ഇപ്പോൾ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യം തന്നെയാണ്. കേസിനെ കുറിച്ച് പലതും അറിയുന്നവർ മൗനത്തിലാണെന്നും ശോഭന പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. ഇന്ന് അവധി ദിനമായിട്ടും ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി വാദം കേൾക്കാൻ കോടതി തിരുമാനിക്കുകയായിരുന്നു. ദിലീപിനെ കൂടാത ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് എന്നിവരും മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്.

More in News

Trending

Recent

To Top