Malayalam
കാവ്യയുടെ ‘ഇക്ക’ ആ വിഐപി അയാളല്ല, വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍ ഒടുവിൽ ആ ക്ലൂ പൊട്ടിച്ചു!
കാവ്യയുടെ ‘ഇക്ക’ ആ വിഐപി അയാളല്ല, വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍ ഒടുവിൽ ആ ക്ലൂ പൊട്ടിച്ചു!
നടിയെ ആക്രമിച്ച കേസ് വീണ്ടും ചർച്ചകളിൽ എത്തിയപ്പോൾ മുതൽ ഉയർന്ന് കേട്ട പേരായിരുന്നു ഒരു വിഐപിയുടേത്. ഈ കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോദഗസ്ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്. എന്നാൽ ഇതാരാണെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
ബൈജു കെ പൗലോസ് അടക്കമുള്ള അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇദ്ദേഹം ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്. എന്നാൽ കേസിൽ രജിസ്റ്റർ ചെയ്ത് എഫ്ഐആറിലും ഇദ്ദേഹത്തിന്റെ പേരില്ല അജ്ഞാതനായ ആൾ എന്നാണുള്ളത്. ഇത് വിഐപിയുടെ പേര് അന്വേഷണ സംഘം പുറത്തു വിടാത്തതല്ല ആളെ കണ്ടെത്താനാവത്ത് തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്.
കേസിലെ നിർണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ് വിഐപിയെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയെന്നാണ് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ആ വിഐപി അന്‍വര്‍ സാദത്ത് എംഎല്‍എ അല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഇയാളുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ പല സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു. ഇതില്‍ ഒരാള്‍ ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്ത് ആയിരുന്നു. എന്നാല്‍ വിഐപി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍ പറയുകയാണ് . വിഐപി അന്‍വര്‍ സാദത്ത് ആണോ എന്ന് സംശയം ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ പല തവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെ അത് അന്‍വര്‍ സാദത്ത് അല്ലെന്ന് ഉറപ്പായി. എന്നാല്‍ വിഐപി രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പൊലീസ് കാണിച്ചു, അതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.’ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തി.
വിഐപിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അവിടെ എത്തിച്ചതെന്നും അത് ദിലീപ് ഉള്‍പ്പെടെയുള്ളവർ കണ്ടുവെന്നതുമാണ് ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചുവെന്നും ഇതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹമായിരിക്കാമെന്ന് താന്‍ പറഞ്ഞതായും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കിയിരുന്നു.
നാല് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കല്‍ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുംമെന്നും പൊലീസ് ഫോട്ടോ കാണിച്ചപ്പോള്‍ അത് അദ്ദേഹമാണെന്ന് സ്ഥിരീകരിച്ചെന്നും ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവന്‍ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോള്‍ എല്ലാവർക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു
ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷവും ആരോപണങ്ങളിലെ ‘വിഐപി’യെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹം തുടരുന്നു. ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വിഐപി അവിടെയെത്തിയപ്പോൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകൻ ‘ശരത് അങ്കിൾ’ വന്നുവെന്നു വിളിച്ചുപറഞ്ഞതായാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ ഇത് കേട്ടതിലെ തെറ്റാവാമെന്നും വിഐപിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ സ്വാധീനമുള്ള വിഐപിയുടെ പേര് ബാലചന്ദ്രകുമാർ പുറത്തു പറയാൻ മടിക്കുന്നതാണെന്നും പൊലീസ് കരുതുന്നു
