Actor
പിണറായി സാറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്… ഞാനത് വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്നതാണ്; ജയകൃഷ്ണന്
പിണറായി സാറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്… ഞാനത് വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്നതാണ്; ജയകൃഷ്ണന്
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് സിനിമ-സീരിയല്‍ താരം ജയകൃഷ്ണന്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജയകൃഷ്ണന് തുറന്ന് പറഞ്ഞത്. രഹസ്യമായി സൂക്ഷിച്ചിരുന്ന സൗഹൃദം പുറത്തറിയാന്‍ കാരണം സംവിധായകന് അഖില്‍ മാരാര്‍ ആണെന്നാണ് താരം പറയുന്നത്
”മുഖ്യമന്ത്രി പിണറായി സാറുമായി 15 വര്‍ഷത്തിലേറെയായി ബന്ധമുണ്ട്. ഞാനത് വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്നതാണ്. ‘താത്വിക അവലോകന’ത്തിന്റെ സംവിധായകന് അഖില്‍ മാരാറിന് ഈ ബന്ധത്തേ കുറിച്ച് അറിയാമായിരുന്നു. സത്യപ്രതിജ്ഞയുടെ സമയത്ത് മുഖ്യമന്ത്രിയുടെ ക്ഷണമുണ്ടായിരുന്നു.”
”താത്വിക അവലോകന’ത്തിന്റെ ഡബ്ബിങ് സമയമായിരുന്നു അത്. സത്യപ്രതിജ്ഞയ്ക്ക് പോയി വന്ന ശേഷം അതിന്റെ ഒരു ഫോട്ടോ ഞാന്‍ ഫെയ്സ്ബുക്കിലിട്ടിരുന്നു. അഖില്‍ മാരാര്‍ അത് ഷെയര്‍ ചെയ്തു. അങ്ങനെയാണ് ആ വിവരം പുറത്തായത്. എന്റെ ഒരു സ്വകാര്യ സന്തോഷവും അഭിമാനവുമൊക്കെയാണത്” എന്നാണ് ജയകൃഷ്ണന് പറയുന്നത്.
”വിജയനാ, എന്തൊക്കെയുണ്ടടോ, പറ’ എന്നു പിണറായി വിജയന് വിളിച്ചു ചോദിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കാമോ?” എന്ന മോഹന്‍ലാലിന്റെ വാക്കുകള്‍ പുറത്തു വന്നതോടെയാണ് ആ താരം ജയകൃഷ്ണന് ആണെന്ന് അഖില്‍ മാരാര്‍ ഫെയ്സ്ബുക്ക് പേജിലൂടെ പറയുന്നത്.
മുഖ്യമന്ത്രി ജയകൃഷ്ണനെ ഫോണില്‍ വിളിച്ചതിനെ കുറിച്ചും സത്യപ്രതിജ്ഞയ്ക്ക് പോയതിനെ കുറിച്ചുമൊക്കെ അഖില്‍ മാരാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നുണ്ട്. ലാലേട്ടന്റെ എഴുത്തു കണ്ടപ്പോള്‍ തനിക്ക് ഓര്മ വന്നത് സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ് എന്നും സംവിധായകന് കുറിച്ചിരുന്നു.
