നിറവയറില്‍ ശീര്‍ഷാസനം ചെയ്ത് അനുഷ്ക; സഹായത്തിന് വിരാടും, വൈറലായി ചിത്രങ്ങള്‍
സിനിമാപ്രേമികള്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും. അവരോടൊപ്പം കണ്മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും. താരങ്ങള്‍ പങ്ക് വെയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. നിറവയറില്‍ ശീര്‍ഷാസനം ചെയ്യുന്ന അനുഷ്കയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തില്‍ അനുഷ്കയെ സഹായിക്കാനായി വിരാടും ഉണ്ട്.
‘യോഗ എന്റെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തിന് മുമ്പ് ഞാന്‍ ചെയ്തിരുന്ന വ്യായാമങ്ങള്‍ എല്ലാം ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.’ അതേസമയം വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങള്‍ ചെയ്യരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സപ്പോര്‍ട്ടിനായി ഭിത്തിയും തന്റെ ഭര്‍ത്താവിനേയും ഉപയോഗിച്ചു. തന്റെ യോഗ ട്രെയിനറുടെ മേല്‍നോട്ടത്തിലായിരുന്നു ശീര്‍ഷാസനം ചെയ്തത്. ഗര്‍ഭകാലത്തും യോഗ ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്’ എന്നും അനുഷ്ക പറയുന്നു. ഏഴ് മാസം ഗര്‍ഭിണിയായ അനുഷ്ക ഈ സമയത്തും പരസ്യ ചിത്രങ്ങളിലും മറ്റും അഭിനയിക്കുകയാണ്. പ്രസവ ശേഷം നാലാം മാസം സിനിമയിലേക്ക് തിരികെ എത്തുകയാണ് തന്റെ ലക്ഷ്യമെന്നും അനുഷ്ക പറഞ്ഞിരുന്നു
