Malayalam
‘അതിജീവിതക്കൊപ്പം തന്നെ , പോസ്റ്റിട്ട് പിന്തുണ അറിയിക്കാനില്ല; ഞാന്‍ ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു ; നിലപാട് അറിയിച്ച് ഉണ്ണി മകുന്ദന് !
‘അതിജീവിതക്കൊപ്പം തന്നെ , പോസ്റ്റിട്ട് പിന്തുണ അറിയിക്കാനില്ല; ഞാന്‍ ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു ; നിലപാട് അറിയിച്ച് ഉണ്ണി മകുന്ദന് !
അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് നടൻ ഉണ്ണി മുകുന്ദന് . നടിയുടെ കൂടെയാണെന്നും പക്ഷേ ഒരു ഹാഷ് ടാഗ് കാംപെയ്നിന്റെ കൂടെ നില്ക്കാന് തനിക്ക് താല്‍പ്പര്യമില്ലെന്നും താരം ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവേ പറഞ്ഞു. ഏത് കാര്യവും സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞാലെ നമ്മുടെ നിലപാടാകൂ എന്ന രീതിയില്‍ ആരും വിലയിരുത്തരുതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വായിക്കാം…
വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ ഇത് സംഭവിക്കാന്‍ പാടില്ല. ഓരോ ദിവസം കഴിയുമ്പോഴും ഇത് കേള്‍ക്കുമ്പോള്‍ കുടുംബത്തിന് ഉണ്ടാകുന്ന അതേ വിഷമം എനിക്കും ചുറ്റും നില്ക്കുന്നആള്ക്കാര്ക്കും ഉണ്ട്. എന്നെ സംബന്ധിച്ച് അവരുടെ കൂടെയാണ്.
വിഷമമുണ്ട് പക്ഷേ ഒരു ഹാഷ് ടാഗ് കാംപെയ്നിന്റെ കൂടെ നില്ക്കാന് എനിക്ക് താല്‍പ്പര്യമില്ല. ഹാഷ് ടാഗ് കാംപെയ്ന് നടക്കുന്നുണ്ട് അതുകൊണ്ട് ഞാന്‍ ആ സ്റ്റേറ്റ്മെന്റ് പറയണമെന്നില്ല. ഞാന്‍ ആ കുട്ടിയെ വിളിച്ച് സംസാരിച്ചിരുന്നു. ഇതൊക്കെ സിനിമയില്‍ നടക്കുന്ന കാര്യങ്ങളാണ്. വ്യക്തി ജീവിതത്തില്‍ നടക്കുകയെന്ന് പറഞ്ഞാല്‍ അതിന്റെ തീവ്രത മനസ്സിലാക്കാന്‍ പറ്റില്ല. ഭയങ്കരമായ വിഷമമുണ്ട്.
ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ വന്ന് നിമിഷങ്ങള്‍ക്കകം അത് പങ്കുവച്ചാല്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്ന് അര്‍ത്ഥമില്ല. സാമൂഹിക മാധ്യമങ്ങളില്‍ പറഞ്ഞാലെ നമ്മുടെ നിലപാടാകൂ എന്ന രീതിയില്‍ ആരും കണക്കു കൂട്ടരുത്. ഏത് കാര്യമാണെങ്കിലും’.
അതിജീവിതക്ക് പിന്തുണ അറിയിച്ച് നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, ദുല്‍ഖുര്‍ സല്മാന്, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആഷിഖ് അബു, അന്നാ ബെന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരധി താരങ്ങള്‍ വിഷയത്തില്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ബോളിവുഡില്‍ നിന്നും സംവിധായിക സോയ അക്തര്‍, നടിമാരായ സോനം കപൂര്‍, കൊങ്കണ ശര്‍മ്മ, നടന്മാരായ അലി ഫസല്‍, സിദ്ധാര്‍ത്ഥ് എന്നിവരും പിന്തുണയറിയിച്ചെത്തി. നടിയുടെ പ്രതികരണം പങ്കുവച്ചാണ് താരങ്ങള്‍ രംഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളിലും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്.
about dileep
