Connect with us

ഇരയ്‌ക്കൊപ്പം എന്ന് പറയാൻ അഞ്ചു വർഷം വേണ്ടി വന്നു; കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ എന്നെങ്കിലും ആർക്കെങ്കിലും സാധിക്കുമോ?: വൈറലായി ജോയ് മാത്യുവിന്റെ പോസ്റ്റും കമെന്റും !

Malayalam

ഇരയ്‌ക്കൊപ്പം എന്ന് പറയാൻ അഞ്ചു വർഷം വേണ്ടി വന്നു; കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ എന്നെങ്കിലും ആർക്കെങ്കിലും സാധിക്കുമോ?: വൈറലായി ജോയ് മാത്യുവിന്റെ പോസ്റ്റും കമെന്റും !

ഇരയ്‌ക്കൊപ്പം എന്ന് പറയാൻ അഞ്ചു വർഷം വേണ്ടി വന്നു; കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ എന്നെങ്കിലും ആർക്കെങ്കിലും സാധിക്കുമോ?: വൈറലായി ജോയ് മാത്യുവിന്റെ പോസ്റ്റും കമെന്റും !

കേരളം ഇന്ന് ഉറ്റുനോക്കുന്ന പ്രധാനവാർത്ത നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുടുങ്ങുമോ എന്നാണ്. പ്രമുഖ നടൻ ആയതിനാൽ തന്നെ സാക്ഷിമൊഴികളും തെളിവുകളും പലപ്പോഴും നടന് പ്രതികൂലമായിട്ടും, പല മുൻനിര താരങ്ങളും മൗനം പാലിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് മലയാള സിനിമാ ലോകത്തെ താരരാജാക്കന്മാർ നടിയ്ക്ക് പിന്തുണ അറിയിച്ച് പബ്ലിക്ക് പോസ്റ്റ് ചെയ്ത് രംഗത്തുവന്നത്. ഇതോടെ സോഷ്യൽ മീഡിയ ചെറുതായിട്ടൊന്നുമല്ല ട്രോളിയത്.

ഇതിനിടയിൽ പല സിനിമാ താരങ്ങളും കുറ്റപ്പെടുത്തലുകളുമായിട്ടും എത്തിയിട്ടുണ്ട്. താന്‍ കടന്നുപോന്ന വഴികളെ കുറിച്ചും തനിക്ക് പിന്തുണ നല്‍കി ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും കഴിഞ്ഞ ദിവസമായിരുന്നു ആക്രമത്തെ അതിജീവിച്ച നടി ഒരു കുറിപ്പ് പങ്കുവെച്ചത്. മലയാള സിനിമാ ലോകം ഒന്നടങ്കം ഈ കുറിപ്പ് പങ്കുവെച്ചുകൊണ്ട് നടിക്ക് പിന്തുണ നല്‍കിയിരുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗിലായിരുന്നു പലരും നടിക്ക് പിന്തുണ അറിയിച്ചത്.

ഇപ്പോൾ ഈ വിഷയത്തില്‍ തന്റെ നിലപാട് വിശദീകരിക്കുകയാണ് നടനും നിര്‍മാതാവുമായ ജോയ് മാത്യു. ഇരയ്‌ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുവാന്‍ ആരുമില്ലെന്നുമാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ എഴുതിയത്.

“ഇരയ്ക്കൊപ്പം എന്ന് പറയാന്‍ ചിലര്‍ 5 വര്‍ഷം സമയമെടുത്തെന്നും കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാന്‍ ഇനിയും ഒരഞ്ച് വര്‍ഷം കൂടി വേണ്ടി വരുമെന്നുമാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.”

ഒരേസമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ചേരാനുള്ള വിദ്യ അറിയുന്നവരാണ് ചിലരെന്നും സാമൂഹ്യ പ്രശ്‌നങ്ങളിലും രാഷ്ട്രീയത്തിലും സ്വന്തം നിലപാട് തുറന്നു പറയാന്‍ ഏതെങ്കിലും സിനിമാക്കാരന്‍ തയ്യാറാകുമോയെന്നും ആരെയും പിണക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്ന് മാത്രം ചിന്തിക്കുന്നവരാണ് മിക്കവരുമെന്നുമാണ് മറ്റൊരു കമന്റ്. താങ്കള്‍ ആദ്യം പറഞ്ഞു തുടങ്ങൂവെന്നും അതു കണ്ടു ചിലരെങ്കിലും ഏറ്റു പിടിക്കുമെന്നുമുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

നടി കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജും ടൊവിനോ തോമസുമായിരുന്നു ആദ്യം പിന്തുണയുമായി എത്തിയത്. ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങളും ഇതിന് പിന്നാലെ പിന്തുണയുമായി എത്തി.

വൈകിയാണെങ്കിലും മമ്മൂട്ടിയും അതിന് പിന്നാലെ മോഹന്‍ലാലും നടിയുടെ കുറിപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടിയുടെ കുറിപ്പിനൊപ്പം ബഹുമാനം എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. ഒപ്പമുണ്ടെന്നായിരുന്നു മമ്മൂട്ടി പോസ്റ്റിനൊപ്പം കുറിച്ചത്.

ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു.

about dileep case

Continue Reading
You may also like...

More in Malayalam

Trending

Recent

To Top