News
തന്ത്രപരമായി കരുക്കൾ നീക്കി , ഇനി രക്ഷ അത് മാത്രം… ഒടുവിൽ ദിലീപിന്റെ നിർണ്ണായക നീക്കം! നെഞ്ചിടിച്ച് കാവ്യ പ്രാർത്ഥനയോടെ…
തന്ത്രപരമായി കരുക്കൾ നീക്കി , ഇനി രക്ഷ അത് മാത്രം… ഒടുവിൽ ദിലീപിന്റെ നിർണ്ണായക നീക്കം! നെഞ്ചിടിച്ച് കാവ്യ പ്രാർത്ഥനയോടെ…
നടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം നേടി ദിലീപ് ഹെക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഭീഷണി മുഴക്കിയെന്ന കേസിലാണ് ദിലീപ് മുൻകൂർ ജാമ്യം തേടുന്നത് വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. വിസ്താരം നീട്ടികൊണ്ട് പോകാനും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനുമാണ് നീക്കമെന്നാണ് ദിലീപ് പറയുന്നത്.
വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നടൻ ദിലിപ് അടക്കം അഞ്ചുപേര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതി ചേർത്തിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്. അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്കായി ജയിലിലെ ഫോൺവിളി മാറിയിട്ടുണ്ട്. മുഖ്യ പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ, സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സണെ വിളിക്കുകയായിരുന്നുവെന്നും സംഭാഷണത്തിന്‍ നിന്നും വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയാമെന്നും സുനി സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വരുന്ന വിവരങ്ങള്‍ മാത്രമാണ് അറിയാന്‍ സാധിക്കുന്നത്, എന്തൊക്കെയാണ് നടക്കുന്നത് എന്നാണ് പള്‍സര്‍ സുനി ജിന്‍സണോട് ചോദിക്കുന്നത്. വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാണെന്നും പുനഃരന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത് എന്നാണ് ജിന്‍സന്റെ മറുപടി. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നിന്നെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും ജിന്‍സണ്‍ പറയുമ്പോള്‍ പള്‍സര്‍ സുനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ ബാലചന്ദ്രകുമാറിനെ അറിയാം. വീട്ടിലും ഹോട്ടലിലും കാറിലുമായി കണ്ടിട്ടുണ്ട്. അയാള്‍ പറഞ്ഞത് മാത്രമല്ല ഇനിയും പുറത്തുവരാനുണ്ട്. ബാലചന്ദ്രകുമാര്‍ ഇവരുമായി എങ്ങനെ തെറ്റിയെന്നും പള്‍സര്‍ സുനി ചോദിക്കുന്നുണ്ട്. പള്‍സര്‍ സുനി തന്നെ ജയില്‍ നിന്നും ഇടയ്ക്ക് വിളിക്കാറുണ്ടെന്നും ജിന്‍സണ്‍ സ്ഥിരീകരിക്കുന്നുണ്ട്. പള്‍സര്‍ സുനിയും ബാലചന്ദ്ര കുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന കാര്യവും പള്‍സര്‍ സുനി സമ്മതിക്കുന്നുണ്ട്.
