തന്നെ വിമര്‍ശിക്കുന്നവര്‍ പഴയ നൂറ്റാണ്ടിലുള്ളവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. ഗര്‍ഭിണിയായ പാര്‍വതി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവുമൊത്തുള്ള നൃത്ത വീഡിയോയുമായി പാര്‍വതി എത്തിയിരിക്കുന്നത്. സംഗീത സംവിധായകനും അവതാരകനുമായ ബാലഗോപാപാലാണ് പാര്‍വതിയുടെ ഭര്‍ത്താവ്. ഡാന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ വീഡിയോ പങ്കുവെച്ച് താരമെത്തിയിട്ടുള്ളത്.
ഗര്‍ഭിണിയായിരിക്കെ ഡാന്‍സ് ചെയ്യുന്നത് നല്ല അനുഭവമാണ്. മനസ്സിന് സന്തോഷവും ശരീരത്തിന് ഫഌ്സിബിലിറ്റിയുമാണ് കിട്ടുന്നത്. പഴയ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് തന്നെ വിമര്‍ശിക്കുന്നത്്. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അത് ഗൗനിക്കാതെ ബ്ലോക്ക് ചെയത് പോയ്ക്കോളാനായിരുന്നു പാര്‍വതി പറഞ്ഞത്.
ഒന്‍പത് മാസമായെന്നും വൈകാതെ തന്നെ കുഞ്ഞതിഥി എത്തുമെന്നും ഇരുവരും പറഞ്ഞിരുന്നു. ഇതിനകം തന്നെ ഡാന്‍സ് വീഡിയോ വൈറലായിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പേര് താരത്തോട് സംശയങ്ങള്‍ ചോദിച്ചു. സൂക്ഷിക്കണമെന്നുള്ള ഉപദേശങ്ങളും ചിലര്‍ നല്കി.
