‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’; അജുവിന്റെ പോസ്റ്റ് വൈറൽ; നന്ദി പറഞ്ഞ് ഉഷ; യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും ഒന്നിക്കുകയാണോയെന്ന് സോഷ്യൽ മീഡിയ
‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’; അജുവിന്റെ പോസ്റ്റ് വൈറൽ; നന്ദി പറഞ്ഞ് ഉഷ; യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും ഒന്നിക്കുകയാണോയെന്ന് സോഷ്യൽ മീഡിയ
‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’; അജുവിന്റെ പോസ്റ്റ് വൈറൽ; നന്ദി പറഞ്ഞ് ഉഷ; യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും ഒന്നിക്കുകയാണോയെന്ന് സോഷ്യൽ മീഡിയ
ടൊവിനോ- ബേസിൽ ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ 24നാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. ഒടിടിയായി നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു റിലീസ്.
ചിത്രം പുറത്തിറങ്ങിയപ്പോൾ വാ തോരാതെ ജനങ്ങൾ സംസാരിച്ചത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തു. ഇപ്പോഴിതാ നടൻ അജു വർഗീസിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഷിബു ആയി എത്തിയ ഗുരു സോമസുന്ദരവും ഉഷയായി എത്തിയ ഷെല്ലി കുമാറും ഒന്നിച്ച് നില്ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് അജുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിന് താഴെ വരുന്ന കമന്റുകളാണ് ഇപ്പോള്‍ വിഷയം.
ശരിയ്ക്കും, യഥാര്‍ത്ഥ ജീവിതത്തില്‍ ഗുരു സോമസുന്ദരവും യഥാര്‍ത്ഥത്തില്‍ ഒന്നിക്കുകയാണോ എന്നാണ് പലരുടെയും ചോദ്യം. ഇരുവര്‍ക്കും വിവാഹ മംഗള ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കമന്റുകളും നിറയുകയാണ്. ‘നന്ദി അജു’ എന്ന് പറഞ്ഞു കൊണ്ട് ഷെല്ലിയും എത്തിയതോടെ മൊത്തത്തില്‍ ഒരു ആശയ കുഴപ്പിലാണ് കാഴ്ചക്കാര്‍.
മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. മിന്നല്‍ മുരളിയായി എത്തുന്ന ജെയ്സണിന്റെ അളിയനായിട്ടാണ് അജു വര്‍ഗ്ഗീസ് എത്തിയത്. ചിത്രം കൂടുതല്‍ രസകരമാക്കാന്‍ അജുവിന്റെ കഥാപാത്രം ഏറെ സഹായിച്ചു. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ഇന്ന് ലോകത്തില്‍ തന്നെ ടോപ്പ് 10 സിനിമകളില്‍ ഒന്നാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....