Connect with us

‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’; ജ​ഗതിക്ക് ജന്മദിന ആശംസയുമായി ഇന്നസെന്റ്

Malayalam

‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’; ജ​ഗതിക്ക് ജന്മദിന ആശംസയുമായി ഇന്നസെന്റ്

‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’; ജ​ഗതിക്ക് ജന്മദിന ആശംസയുമായി ഇന്നസെന്റ്

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യ നടൻ ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. ഇപ്പോഴിതാ നടൻ ഇന്നസെന്റും പ്രിയ സുഹൃത്തിന് ആശംസയുമായി എത്തിയിട്ടുണ്ട്.

‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു ഇന്നസെന്റ് കുറിച്ചത്. അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ നിരവധി താരങ്ങളും ജഗതിക്ക് ആശംസകൾ നേർന്ന് രംഗത്തുവന്നു.

കാബൂളിവാല എന്ന ചിത്രത്തിൽ ഇന്നസെന്റും ജ​ഗതിയും അവതരിപ്പിച്ച കന്നാസും കടലാസും എന്ന കഥാപാത്രം ഇന്നും മലയാളികൾക്കൊരു നൊമ്പരമാണ്. കിടക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത നാടോടികളായിട്ടാണ് ഇരുവരും ചിത്രത്തിലെത്തിയത്. ഇവരുടെ തമാശകളില്‍ ചിരിച്ചും ദു:ഖത്തില്‍ സങ്കടപ്പെട്ടും കടലാസിനെയും കന്നാസിനേയും മലയാളി സ്‍നേഹിച്ചു. സിദ്ധിക്ക് – ലാല്‍ ആയിരുന്നു ചിത്രം ഒരുക്കിയത്.

മലപ്പുറം ജില്ലയിൽ, കാലിക്കറ്റ് സർവ്വകലാശാലയ്ക്കടത്തുള്ള പാണമ്പ്രയിൽ വച്ചാണ് ജഗതി ശ്രീകുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. വളവിലെ ഡിവൈഡറിൽ കാർ ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ആയിരുന്നു ആദ്യം ജഗതിയെ പ്രവേശിപ്പിച്ചത്. ഒരുമാസത്തോളം മിംസിലെ ചികിത്സ. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങി. ഉദ്യോഗഭരിതമായ ദിനങ്ങൾ… ഒടുവിൽ ജഗതി ശ്രീകുമാറിനെ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സകൾക്കായി മാറ്റുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം, അടിയന്തര ശസ്ത്രക്രിയ അങ്ങനെ നീണ്ട ആശുപത്രി ദിനങ്ങൾ… അതിനിടെ അനവധി ശസ്ത്രക്രിയകളിലൂടേയും കടന്നുപോയി. ജഗതി ശ്രീകുമാർ സംസാരിക്കാൻ പോലുമാകാതെ വീൽ ചെയറിൽ ജീവിക്കുന്നതും ലോകം കണ്ടു. മലയാളികളുടെ നെഞ്ചുരുകുന്ന പ്രാർത്ഥനയ്ക്ക് ഒടുവിൽ ജീവിതത്തിലേക്ക് അദ്ദേഹത്തെ മടക്കികൊണ്ടുവന്നു. ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാൻ അദ്ദേഹത്തിന്റെ സാധിച്ചിരുന്നില്ല.

കഴിഞ്ഞ എട്ട് വർഷത്തിനിടെ അപൂർവ്വമായി മാത്രമാണ് ജഗതി പൊതുപരിപാടികളിലും ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇക്കാലത്തിനിടയിൽ മലയാളി സിനിമ ലോകത്തിന്റെ സമ്പൂർണ പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. സൂപ്പർ താരങ്ങൾ അടക്കമുള്ളവർ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. ജഗതി ശ്രീകുമാറിന്റെ ചിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കണ്ട് മലയാളികൾ ആശ്വസിച്ചുരുന്നു.അന്നുതൊട്ടിന്നോളം മഹാനടന്‍റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.

ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങി എത്തിയിരുന്നു. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയായിരുന്നു ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തിയത്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിച്ചത്. പക്ഷെ അപ്പോഴും ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു മലയാളികൾ ആഗ്രഹിച്ചത്. ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമാവുകയാണ്.

‘സിബിഐ’ (CBI) സീരിസിലെ അഞ്ചാം ഭാഗത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘സിബിഐ’ സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘സിബിഐ’ പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും ‘സിബിഐ’യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top