‘ബൈ ബൈ ബിക്കിനി…’ ഇനി ബിക്കിനി ഷൂട്ട് ഇല്ലെന്ന് സമാന്ത
തെന്നിന്ത്യയുടെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ ഒരാളാണ് സമാന്ത. മാലിദ്വീപില്‍ നിന്നും താരം പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയ്ക്കൊപ്പം ചൈതന്യയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് നല്കിയ ക്യാപ്ഷനും വൈറലായിരിക്കുകയാണ് ഇപ്പോള്‍. ‘ഇനി ബിക്കിനി ഷൂട്ട് ഇല്ല’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി സമാന്ത കുറിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് മാലിദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍ സമാന്ത പങ്കുവെച്ചിരുന്നു. ഇതിന് വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്. നവംബര്‍ 23ന് ആയിരുന്നു നാഗ ചൈതന്യയുടെ ജന്മദിനം. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സമാന്തയും ചൈതന്യയും ഹൈദരബാദിലേക്ക് മടങ്ങി.
ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയും വിജയ് സേതുപതിയും ഒന്നിക്കുന്ന ‘കാതുവാകുള്ളെ രണ്ടു കാതല്‍’ എന്ന ചിത്രത്തിലാണ് സമാന്ത ഇനി ജോയിന്‍ ചെയ്യുന്നത്. വിഘ്നേശ് ശിവന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് കാരണം നീണ്ടു പോകുകയായിരുന്നു.
