Connect with us

“ഭാര്യ വീട്ടിൽ താമസിച്ചാൽ നഷ്ടപ്പെടുന്നതാണ് ആണത്തം”; സാന്ത്വനത്തിലെ ജയന്തിയുടെ കണ്ടെത്തലിന് പ്രേക്ഷകരുടെ ഗംഭീര വരവേൽപ്പ്; ശിവാഞ്ജലി പ്രണയവും ഹൽവയും; സാന്ത്വനം പുത്തൻ എപ്പിസോഡ് ഇങ്ങനെ!

Malayalam

“ഭാര്യ വീട്ടിൽ താമസിച്ചാൽ നഷ്ടപ്പെടുന്നതാണ് ആണത്തം”; സാന്ത്വനത്തിലെ ജയന്തിയുടെ കണ്ടെത്തലിന് പ്രേക്ഷകരുടെ ഗംഭീര വരവേൽപ്പ്; ശിവാഞ്ജലി പ്രണയവും ഹൽവയും; സാന്ത്വനം പുത്തൻ എപ്പിസോഡ് ഇങ്ങനെ!

“ഭാര്യ വീട്ടിൽ താമസിച്ചാൽ നഷ്ടപ്പെടുന്നതാണ് ആണത്തം”; സാന്ത്വനത്തിലെ ജയന്തിയുടെ കണ്ടെത്തലിന് പ്രേക്ഷകരുടെ ഗംഭീര വരവേൽപ്പ്; ശിവാഞ്ജലി പ്രണയവും ഹൽവയും; സാന്ത്വനം പുത്തൻ എപ്പിസോഡ് ഇങ്ങനെ!

ഇന്നലത്തെ എപ്പിസോഡിൽ എല്ലാവരും നമ്മുടെ ശിവാജ്ഞലിയെ കാണാൻ കാത്തിരിക്കുവായിരുന്നു. പക്ഷെ ഇന്നലത്തെ എപ്പിസോഡിൽ ആ സീനുകൾ ഉണ്ടായിരുന്നില്ല… അത് ഓർത്ത് ആരും സങ്കടപെടണ്ട. നമ്മൾ ഒക്കെ കാണാൻ കാത്തിരുന്ന ആ സീനുകൾ ഇന്നു കാണാം. ശിവാജ്ഞലിമാരുടെ പ്രണയത്തിന്റെ അടയാളമായ ഹൽവ വാങ്ങി ശിവൻ വരുന്ന സീൻ ഇന്നു കാണിക്കും .

ശിവാജ്ഞലി സീൻ ഇല്ലന്ന് ഒഴിച്ചാൽ അടിപൊളി എപ്പിസോഡായിരുന്നു ഇന്നലത്തെ. അപ്പുവിനെ കാണാൻ ഹരി അമരാവതയിൽ എത്തുന്നതും . അവരുടെ സംസാരവും ഒക്കെ അടിപൊളിയായിരുന്നു. ഹരി അപ്പുവിനുവേണ്ടി മാമ്പഴവും പരിപ്പുവടയും വാങ്ങി കൊണ്ട് വരുന്നുണ്ട്. മാമ്പഴ വാങ്ങികൊടുക്കുക മാത്രമല്ല ഹരിടെ
മാമ്പഴ ക്ലാസും ഉണ്ടായിരുന്നു. ഇത് നിന്റെ അച്ഛൻ വാങ്ങിച്ചു കൊണ്ട് സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന വിഷം കുത്തിവെച്ച മാങ്ങാ അല്ല… ഇത് നല്ല ഓര്ഗാനിക്ക് മാമ്പഴമാണ്‌ എന്നൊക്കെ പറയുന്നുണ്ട്.

അതെന്താ ഹരി സാന്ത്വനം വീട്ടിലുള്ളവർ വാങ്ങിക്കുന്ന സാധനങ്ങൾ മാത്രമേ നല്ലതുള്ളോ. ബാക്കി ഉള്ളവർ വാങ്ങുന്നതെല്ലാം മോശവുമാണോ ?

ഹരി അപ്പുവിനോട് പറഞ്ഞ മാമ്പഴ വിശേഷങ്ങൾ അപ്പു വള്ളിപുള്ളി തെറ്റാതെ നമ്മുടെ അഞ്ജുവിനോട് പറഞ്ഞു. അഞ്ജുവിനെ കൊണ്ട് അത് വീട്ടുകാരോട് പറയിപ്പിക്കാത്തതിന് നന്ദിയുണ്ട് റൈറ്റർ മാമ്മ. സാധാരണ അങ്ങനെയാണല്ലോ . ഒരു കാര്യം തന്നെ സാന്ത്വനത്തിലുള്ളവരോട് എല്ലാം പറയുന്നത് കാണിച്ച എപ്പിസോഡും കുത്തി നിറക്കുമല്ലോ?

പിന്നെ അടുത്തത്‌ നമ്മുടെ ജയന്തിയാണ്. ഭാര്യവീട്ടിൽ നിന്നാൽ ആണത്തം കുറഞ്ഞു പോകും … എന്റെ ജയന്തി….. ഭാര്യ വീട്ടിൽ താമസിച്ചാൽ നഷ്ടപ്പെടുന്നതാണ് ആണത്തം എങ്കിൽ അത് അങ്ങ് പോകട്ടെ … അല്ല പിന്നെ . തമ്പിയെ എരിപിരികേറ്റി സാവിത്രിയേയും ശങ്കരനെയും ഇറക്കി വിട്ടതിനു കാരണം ഒരു സ്ത്രീയാണ് എന്ന് ശങ്കരൻ അഞ്ജുവിനോട് പറയുന്നുണ്ട്. അത് കേൾക്കുമ്പോൾ നമ്മുടെ ജയന്തിയുടെ മുഖം ഒന്ന് കാണണ്ടതായിരുന്നു. കോഴിയെ മോഷ്ടിച്ചവന്റെ തലയിൽ പൂട കാണും എന്ന് പറയുംപോലെ ജയന്തിയുടെ വെപ്രാളം .

ഇത് കണ്ടപ്പോൾ തന്നെ അഞ്ജുവിനു കാര്യം മനസ്സിലായിട്ടുണ്ട്. അഞ്ജു ചോദിക്കുന്നുണ്ട് നിങ്ങൾ അല്ലെ ആ സ്ത്രീയെന്ന് ? ഞാൻ അങ്ങനെ ചെയ്യുമോ . എന്റെ അപ്പച്ചിയെയും മമ്മിയെയും പെരുവഴിയിൽ ആക്കുമോ എന്നൊക്കെ പറഞ്ഞു ഭയങ്കര അഭിനയം കാഴ്ച വെക്കുന്നുണ്ട്. പക്ഷെ അഞ്ജുവിനു നല്ല സംശയമുണ്ട് . അഞ്ചു ഉരുളക്ക് ഉപ്പേരി പോലെ ഇടക്കിടക്ക് ജയന്തിയെ ഇട്ട് ആകുന്നുണ്ട്. ഇതിനൊക്കെ പിന്നിൽ ജയന്തിയാണ് എന്ന് അറിയുന്ന എപ്പിസോഡ് ഈ അടുത്ത് എങ്ങാനും ഉണ്ടാവുമോ? ഡയറക്ടർ മാമ്മ എത്രെയും പെട്ടന്ന് അത് ഒന്ന് കാണിക്കണേ. ഹരിയെ അമരാവതിയിൽ നിൽക്കാൻ അപ്പു നിർബന്ധിക്കുന്നുണ്ട്. പക്ഷെ ഹരി നിൽക്കാതെ പോവുകയാണ് . ബാലനും ശിവനും ഹരിയെ കണ്ടില്ലല്ലോ എന്ന് ഓർത്തു ഇരിക്കുവാണ്. അവിടെ എത്തി ഹരി അപ്പുവിനെ കാണാൻ പോയത് പറയുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിരിക്കും. പുതിയ പ്രമോ വന്നിട്ടുണ്ട്. അതിൽ അഞ്ജുവും ജയന്തിയും ഉമ്മറത്തു ഇരിക്കുവാണ്. ആ ഇരിപ്പു കണ്ടാൽ അറിയാം നമ്മുടെ അഞ്ജു ശിവനെ കാത്തിരിക്കുവാണ്. അഞ്ജു പറയുന്നുണ്ട് ആ തമ്പിയെ വിളിച്ച് എന്റെ അച്ഛനേം അമ്മയേം വഴിയാധാരമാക്കാൻ നോക്കിയവളുടെ നമ്പർ ഒന്ന് കിട്ടിക്കോട്ടെ ” ജയന്തിയോടുള്ള അഞ്ജുവിന്റെ മുനവെച്ചുള്ള സംസാരം പൊളിയായിരുന്നു .

“അത് നീ എന്തിനാ എന്നോട് പറയുന്നത്”. എന്തിനാ പറയുന്നത് എന്ന് ആ നമ്പർ കിട്ടിയിട്ട് ബോധ്യപ്പെടുത്തി തരാം ഞാൻ എന്ന് പറയുന്നുണ്ട് . ഹരി സാന്ത്വനം വീട്ടിൽ എത്തി അപ്പുവിന്റെ വീട്ടിൽ പോയതെല്ലാം പറയുന്നുണ്ട്. അതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. റിപീറ്റഡ് ഡയലോഗ്സ് ആണ് ഈ സീരിയലിനേ ഇത്രയും ബോർ ആക്കുന്നത് .ഒരാൾ പറഞ്ഞ അതേ കാര്യം തന്നെ വേറെ പലരും പറഞ്ഞോണ്ടിരിക്കുന്നു എപ്പിസോഡ് കഴിയുന്നു . ഹരിഇതൊക്കെ ബാലനോട് പറഞ്ഞതാണല്ലോ അത് തന്നെ പിന്നെ വന്നു പറയണ്ട കൃത്യം ഉണ്ട്. ഈ കട്ടുറുമ്പിനെ കൊണ്ട് തോറ്റു ജയന്തി നമ്മുടെ അഞ്ജുവിന്റെ മുറിയിൽ കിടക്കാൻ നോക്കുകയാണ്. ബെഡ് ഒക്കെ വിരിച്ച അവിടെ കിടക്കാൻ നോക്കുമ്പോൾ അഞ്ജു ചോദിക്കുന്നുണ്ട് .

നിങ്ങൾക്ക് കോമ്മൺസെൻസ്‌ ഉണ്ടോ ? ഇപ്പൊ ശിവേട്ടൻ എത്തും അതിനു എന്താ ആട്ടുകട്ടിലിൽ കിടന്നോട്ടെ അവിടെ കിടക്കാൻ നല്ല സുഖമാണ്. അഞ്ജു ജയന്തിയെ പിടിച്ചു വലിച്ചു റൂമിനു പുറത്താക്കുന്നതും പുതിയ പ്രൊമോയിൽ കാണിക്കുന്നുണ്ട് . ആട്ടുകട്ടിലിൽ നീ തന്നെ കിടന്നോ ജയന്തി… ഞങ്ങടെ അഞ്ജു ഇന്ന് ശിവനൊപ്പമേ കിടക്കുന്നുള്ളു. പിന്നെ നമ്മുടെ ശിവൻ അഞ്ജുവിന് ഹൽവ കൊടുക്കുന്നുണ്ട്. ഉറങ്ങുന്നതിനു തൊട്ടു മുൻപ് ഹൽവ കഴിക്കുന്നതു നല്ലതാ. അവരുടെ പ്രണയം അങ്ങനെ മധുരം കഴിച്ച തുടങ്ങുകയാണ്.

about santhwanam

More in Malayalam

Trending

Recent

To Top