വെള്ളനിറമുള്ള കുര്‍ത്തയും മുണ്ടും ധരിച്ച് ലാലേട്ടൻ; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസമ്മതം; വീഡിയോ വൈറലാകുന്നു
കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ. അനിഷയുടെ മനസമ്മതം.കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഡോ. എമില്‍ വിന്‍സന്റ് ആണ് വരന്‍. ഇപ്പോൾ ഇതാ മനസമ്മത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇത്തവണയും ചടങ്ങിലെ ശ്രദ്ധാകേന്ദ്രം മോഹന്‍ലാല്‍ തന്നെയായിരുന്നു. വെള്ളനിറമുള്ള കുര്‍ത്തയും മുണ്ടും ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. പള്ളിയില്‍ വച്ചു നടന്ന ചടങ്ങുകളുടെ തുടക്കം മുതൽ അവസാനം വരെ മോഹൻലാൽ ഉണ്ടായിരുന്നു. ഡിസംബറിലാണ് എമിലിന്റെയും അനീഷയുടെയും വിവാഹം നടക്കുക. 27 വര്‍ഷത്തോളം ഇരുകുടുംബംങ്ങളും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു.
വിവാഹനിശ്ചയത്തിലും ലാലേട്ടൻ തന്നെയായിരുന്നു ശ്രദ്ധാ കേന്ദ്രം. ലാലേട്ടനും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ഒരുമിച്ചായിരുന്നു ചടങ്ങിന് എത്തിയത്.
എമിലിന്റെ അമ്മ സിന്ധു പാലാ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിർമാതാവു കൂടിയാണ് അദ്ദേഹം. എമിലിന്റെ സഹോദരൻ ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്
