Malayalam
ഓവര്‍ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു, ഞാൻ മണിയൻപിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു.. പിന്നീട് സംഭവിച്ചത് ഇങ്ങനെ
ഓവര്‍ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു, ഞാൻ മണിയൻപിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു.. പിന്നീട് സംഭവിച്ചത് ഇങ്ങനെ
മണിയന്‍പിള്ള രാജുവിനെ പോലെ തന്നെ മകൻ നിരഞ്ജനെയും മലയാളികൾക്ക് സുപരിചിതമാണ്. മണിയന്‍പിള്ള രാജുവിന്റെ പാത പിന്തുടര്‍ന്ന നിരഞ്ജ് ഇപ്പോള്‍ സിനിമയിലെത്തിയിരിക്കുകയാണ്. ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തിയത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് നിരഞ്ജ്. തന്റെ അച്ഛന്റെ സഹായം തേടി ഒരിക്കല്‍ അബദ്ധത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് നിരഞ്ജ് വെളിപ്പെടുത്തിയിരിക്കുന്നത്.
അച്ഛനെ പേര് ഒരിക്കല്‍ ഉപയോഗിച്ച് ആപ്പിലായിട്ടുണ്ട്. ഒരിക്കല്‍ വണ്ടി ഓടിക്കുമ്പോള്‍ ഓവര്‍ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു. അദ്ദേഹം എന്നോട് അതിന്റെ ദൂഷ്യ വശങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മണിയന്‍ പിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച ഓഫീസര്‍ പെറ്റി എഴുതി കാശും വാങ്ങിയിട്ട് പറഞ്ഞയച്ചു. നിരഞ്ജ് പറയുന്നു.
ഗോകുല്‍ സുരേഷാണ് സിനിമയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും ആ സൗഹൃദം ചെറുപ്പത്തില്‍ തന്നെ തുടങ്ങിയതാണെന്നും നിരഞ്ജ് കൂട്ടിച്ചേര്‍ത്തു.
