Connect with us

മഞ്ജുവിന്റെ കൈ ചേര്‍ത്തു പിടിച്ചു ശോഭന…ഒടുവിൽ ആ ആഗ്രഹം തുറന്ന് പറഞ്ഞു! നിറകണ്ണുകളോടെ കേട്ടിരുന്ന് മഞ്ജു

Malayalam

മഞ്ജുവിന്റെ കൈ ചേര്‍ത്തു പിടിച്ചു ശോഭന…ഒടുവിൽ ആ ആഗ്രഹം തുറന്ന് പറഞ്ഞു! നിറകണ്ണുകളോടെ കേട്ടിരുന്ന് മഞ്ജു

മഞ്ജുവിന്റെ കൈ ചേര്‍ത്തു പിടിച്ചു ശോഭന…ഒടുവിൽ ആ ആഗ്രഹം തുറന്ന് പറഞ്ഞു! നിറകണ്ണുകളോടെ കേട്ടിരുന്ന് മഞ്ജു

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരാണ് ശോഭനയും മഞ്ജു വാര്യരും. നൃത്തത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിമാര്‍ മലയാള സിനിമയുടെ മുന്‍നിര നായികമാരായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ശോഭന സിനിമയില്‍ നിന്നും വിട്ട് നൃത്തലോകത്തേക്ക് മാത്രമായി ചുരുങ്ങി എങ്കിലും മഞ്ജു വാര്യര്‍ സജീവമായി അഭിനയ രംഗത്തുണ്ട്.

സിനിമയിൽ നിന്ന് മാറി നിന്നിരുന്ന സമയത്തും ശോഭനയും സിനിമകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു . നടിയുടെ പഴയ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടാരുണ്ട്. ഒരു സ്വാകാര്യ ചാനൽ പരിപാടിയിൽ മലയാള സിനിമയുടെ എവർഗീൻ താരസുന്ദരിമാർ ഒന്നിച്ച് ഒരു വേദിയിൽ എത്തിയിരുന്നു. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മധുരം ശോഭനം എന്ന പരിപാടിയിലാണ് ശോഭനയും മഞ്ജുവും എത്തിയത്

മഞ്ജുവിനെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹം പങ്കുവെച്ചിരുന്നു ശോഭന. നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു ശ്രവിച്ചത്. ശോഭന തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്ന് മഞ്ജു വാര്യര്‍ ഈ അവസരത്തിൽ പറയുന്നുണ്ട്.

മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹമാണ് ശോഭന പങ്കുവെച്ചത്. മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത് നിറ കണ്ണുകളോടെയാണ് മഞ്ജു കേട്ടത്.

മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്. സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവള്‍. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു. ബാംഗ്ലൂരില്‍ വെച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും നടിയുടെ പെര്‍ഫോമന്‍സ് കണ്ട് വേദിയില്‍ കരഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ചും മഞ്ജുവും പറഞ്ഞു.

തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ശോഭനയും മഞ്ജു വാര്യരും. രണ്ട് സമയത്താണ് ഇരുവരും സിനിമയിൽ എത്തിയത്. 1984 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിൽ തന്‌റേതായ സ്ഥാനം സൃഷ്ടിക്കാൻ ശോഭനയ്ക്ക് കഴിഞ്ഞിരുന്നു. മോഹൻലാൽ മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ സ്ഥിരം നായികയായിരുന്നു ശോഭന.2000 വരെ മലയാള സിനിമയിൽ സജീവമായിരുന്ന. പിന്നീട് അഭിനയത്തിനി് ചെറിയ ഇടവള കൊടുത്ത് നൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു.

സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകികയാണ് താരം. ഒരു ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്.

More in Malayalam

Trending

Recent

To Top