Connect with us

ശ്രേയ ചേച്ചിയുടെ കുഞ്ഞുവാവയെ കൈവിട്ട് കളയില്ല ; ഇനി നടക്കാൻ പോകുന്നത് കള്ളനും പോലീസും കളിയല്ല; വമ്പൻ ട്വിസ്റ്റോടെ തൂവൽസ്പർശം!

Malayalam

ശ്രേയ ചേച്ചിയുടെ കുഞ്ഞുവാവയെ കൈവിട്ട് കളയില്ല ; ഇനി നടക്കാൻ പോകുന്നത് കള്ളനും പോലീസും കളിയല്ല; വമ്പൻ ട്വിസ്റ്റോടെ തൂവൽസ്പർശം!

ശ്രേയ ചേച്ചിയുടെ കുഞ്ഞുവാവയെ കൈവിട്ട് കളയില്ല ; ഇനി നടക്കാൻ പോകുന്നത് കള്ളനും പോലീസും കളിയല്ല; വമ്പൻ ട്വിസ്റ്റോടെ തൂവൽസ്പർശം!

ഓരോ ദിവസം ത്രില്ലിംഗ് എപ്പിസോഡിലൂടെ നമ്മളെ കൊണ്ടുപോകുന്നതിൽ തൂവൽസ്പർശത്തിന് ഒരു പ്രത്യേക കഴിവാണ് . വലിച്ചു നീട്ടിലുകളോ ബോറടിപ്പിക്കലോ ഇല്ലാതെ ഓരോ എപ്പിസോഡും നമ്മൾ പ്രേക്ഷകർക്ക് നൽക്കുന്ന ഇതിന്റെ എല്ലാം അണിയറ പ്രവർത്തകരും കൈയടി അർഹിക്കുന്നുണ്ട് . ടോക്സിക് ട്രാക്ക് ഉണ്ടാക്കിയൊ ഫോഴ്സ് മാര്യേജ് നടത്തിയൊ റേറ്റിംഗ് ഉണ്ടാക്കി പ്രൈം ടൈമിൽ പിടിച്ച് നിൽക്കാൻ പറ്റുമായിരുന്നിട്ടും അതൊന്നും ചെയ്യാതെ പ്രോഗ്രസീവ് ആയി കഥ കൊണ്ട് പോകുന്നുണ്ട് .

രണ്ടു സഹോദരിമാരുടെ ജീവിതത്തിലൂടെ അവരുടെ സ്‌നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ ഒരു നിമിഷവും ഏറെ ആകാംഷയോടെ കാണാൻ കഴിയുന്നത്. ഇപ്പോൾ ശ്രേയ ലേഡി റോബിൻഹുഡിനെ തിരഞ്ഞ ഇറങ്ങുന്നതാണ് പരമ്പരയിൽ പറയുന്നത്. മുകളിൽ നിന്നുള്ള പ്രഷർ മൂലം ശ്രേയ ആ പെരുങ്കള്ളിയെ തിരഞ്ഞ ഇറങ്ങുകയാണ്. തന്റെ സർവീസ് റെക്കോർഡിലെ തന്നെ ഒരു ബ്ലാക്ക് മാർക്ക് ആണ് ലേഡി റോബിൻഹുഡിനെ പിടിക്കാൻ കഴിയാത്തത്.

48 മണിക്കൂറിനുള്ളിൽ ലേഡി റോബിൻഹുഡിനെ പിടിക്കും എന്ന് ഉറപ്പ് നൽകുന്നുണ്ട് ശ്രേയ ഈശ്വർ സാറിന്. കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുമ്പോൾ ശ്രേയ കൊച്ചു ഡോക്ടറെ കാണാൻ പോകുന്നുണ്ട് . ശ്രേയ കൊച്ചു ഡോക്ടറെ പൊക്കി കൊണ്ട് പോകും എന്ന് ഉറപ്പാണ് നന്നായി ചോദിയം ചെയ്യും ….കാരണം ലേഡി റോബിൻഹുഡുമായി കൊച്ചു ഡോക്ടർക്ക് ബന്ധമുണ്ടെന്ന് ശ്രേയ സംശയിക്കുന്നുണ്ട്. കൊച്ചു ഡോക്ടർ എന്തായാലും തുമ്പിയെ ഒറ്റു കൊടുക്കില്ല , തുമ്പിയെ കൊച്ചു ഡോക്ടറിന് അത്രെയും ഇഷ്ടമാണ്.
പക്ഷെ സത്യങ്ങൾ എല്ലാം ശ്രേയ അറിയുന്നുണ്ട് . അതാണ് പുതിയ പ്രൊമോയിൽ പറയുന്നത്. ഡിമൽ എല്ലാം സത്യങ്ങളും ശ്രേയ പറഞ്ഞു കേൾപ്പിക്കുന്നുണ്ട് .മേടത്തിനു സ്വന്തം അനിയത്തിയെ അറസ്റ്റ് ചെയ്യാൻ പറ്റുമോ ? എന്ന് ഡിമൽ ചോദിക്കുന്നുണ്ട്.

ഞാൻ അന്വേഷിക്കുന്ന ക്രിമിനൽ പോലീസ് റെക്കോർഡുകളിൽ ലേഡി റോബിൻഹുഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്നവൾ എന്റെ മാളു ആണെങ്കിലും ഞാൻ അറസ്റ്റ് ചെയ്യും എന്നാണ് ശ്രേയ പറയുന്നത് . ശ്രേയ നന്ദിനി മാളുവിന്റെ ചേച്ചി മാത്രം അല്ല ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഓഫീസർ കൂടിയാണ്. അതു കൊണ്ട് തന്നെ അനിയത്തിയോടുള്ള സ്നേഹം മാറ്റി വെച്ച മാളുവിനെ അറസ്റ്റ് ചെയ്‌യും. മാളുവിനെ അറസ്റ്റ് ചെയ്തു വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. സത്യങ്ങൾ എല്ലാം അറിഞ്ഞ ശ്രേയ മാളുവിനെ ഇനി വെറുക്കുമോ? അതിന് ഈ ചേച്ചിക്ക് കഴിയുമോ ? ചേച്ചിടെ ഈ കുഞ്ഞുവാവ വെറുക്കാൻ ശ്രേയക്ക് കഴയില്ല.

പക്ഷെ മാളുവിനെ കാത്തിരിക്കുന്നത് ജയിൽ അല്ല… മരിച്ച കൊലകയറാണ്… ഒരു പോലീസ് എൻകൗണ്ടറിലൂടെ മാളുവിനെ ഇല്ലാതാക്കാനാണ് ഈശ്വർ സാർ ശ്രമിക്കുന്നത്. പുതിയ പ്രൊമോയിൽ ലേഡി റോബിൻഹുഡിനെ ഭയക്കുന്നവർ ഈശ്വർ സാറിനെ വിളിച്ച അവൾ കോടതിയിൽ എത്തിയാൽ പ്രശ്നമാണ് എന്ന് പറയുന്നുണ്ട്. അവൾ കോടതിയിൽ എത്തില്ല അതിനു ശ്രേയക്ക് സാധിക്കില്ല എന്ന് ഈശ്വർ സാർ പറയുന്നുണ്ട് . അതുമാത്രമല്ല ശ്രേയ മാളുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുമ്പോൾ ഈശ്വർ സാർ പുറകെ ചെസ് ചെയ്തു വരുന്നുണ്ട്.. ശ്രേയ മാറ്റി ആ വാണ്ടയിൽ കയറാൻ ശ്രമിക്കുന്നുണ്ട് ….

ഈ ചേച്ചിയെ മറി കടന്ന് ഇയാളക്ക് മാളുവിനെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ ? മാളുവിനെ കോടതിയിൽ ഹാജരാക്കി മാതൃകാ പരമായി ശിക്ഷിക്കണം എന്നാണ് ആഗ്രഹിക്കുന്നത് . കാരണം കള്ളക്കടത്തുകാരുടെ മുതലാണ് മാളു അപഹരിക്കുന്നത്. അതു മാത്രം അല്ല മാളുവിന് ഇങ്ങനെ ഒരു അപകടം വരുമ്പോൾ സന്തോഷിക്കുന്ന ഒരാൾ കുടി ഉണ്ട് അവിനാഷ്. മാളുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതോടെ വീണ്ടും കമ്പനി ഭരണം അയാൾ ഏറ്റെടുക്കാൻ ശ്രമിക്കും . വളരെ ത്രില്ലിങ് എപ്പിസോഡ് ആണ് വരാൻ പോകുന്നത് . ആരും മിസ്സാക്കരുത് .

about thoovalsparsham

More in Malayalam

Trending

Recent

To Top