Malayalam
ഇന്നലെമുതൽ എനിക്ക് ഫോൺകോളുകൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരും ചോദിച്ച് വിളിക്കുന്നുണ്ടെന്ന് സീമ ജി നായർ ചിങ്ങുഡു സീമയുടെ മകനോ? സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് നടി
ഇന്നലെമുതൽ എനിക്ക് ഫോൺകോളുകൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരും ചോദിച്ച് വിളിക്കുന്നുണ്ടെന്ന് സീമ ജി നായർ ചിങ്ങുഡു സീമയുടെ മകനോ? സത്യാവസ്ഥ ഇതാണ്; തുറന്ന് പറഞ്ഞ് നടി
നടി സീമ ജി നായരുടെ ഇളയമകന്റെ കല്യാണ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്റെ ഇളയമകന്റെ വിവാഹം, ചിങ്കിഡു വിവാഹിതനാവുന്നു, എന്ന തരത്തിലാണ് വീഡിയോയ്ക്ക് തലക്കെട്ടായി നല്‍കിയത്. സീമയുടെ മകന് ആരോമല്‍ ആണ് വീഡിയോ പകര്‍ത്തിയതും ഇന്‍ട്രോ നല്കിയതുമൊക്കെ.
സ്നേഹ സീമ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ആരോമല്‍ വീഡിയോയുമായി എത്തിയത്. ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണ്. 23-ാം വയസ്സിലാണ് ചിങ്കുഡു വിവാഹിതനാവുന്നത്. ലാവണ്യ എന്നാണ് വധുവിന്റെ പേര്. ഈ കല്യാണത്തിന്റെ കഥ ഞാന്‍ അവസാനം പറഞ്ഞ് തരാമെന്നാണ് ആരോമല്‍ പറയുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായൊരു വിവാഹത്തിന്റെ ദൃശ്യങ്ങളായിരുന്നു താരപുത്രന് പങ്കുവെച്ചത്.
അരൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സീമ ജി നായര്‍ മാത്രം പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണവും മകന് നല്‍കിയിരുന്നു. അമ്മ ഷൂട്ടിന് പോയതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് വിവാഹത്തിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ എന്നെ ഏല്പ്പിച്ചിരിക്കുകയാണെന്നായിരുന്നു ആരോമൽ പറഞ്ഞത്
ഇതിന് പിന്നാലെ ആരോമലിന്റെ സുഹൃത്താണോ ഈ ചിങ്കിഡു എന്ന ചോദ്യവുമായി ആരാധകര്‍ എത്തിയിരുന്നു. സീമയും ഏകമകനായ ആരോമലിനെ കുറിച്ചും മുന്‍പ് പല വാര്‍ത്തകളും വന്നിരുന്നു. അതിനാല്‍ ഇളയൊരു മകന് കൂടി ഉണ്ടായിരുന്നോ എന്ന ചോദ്യം ഉയര്‍ന്ന് വരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സീമ.
ഇന്നലെമുതൽ എനിക്ക് ഫോൺകോളുകൾ കൊണ്ട് ഇരിക്കപ്പൊറുതിയില്ല. കോളായും മെസ്സേജായുമൊക്കെ ഭയങ്കര ബഹളമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരും ചോദിച്ച് വിളിക്കുന്നുണ്ട്. സുഹൃത്തുക്കളൊക്കെ വിളിച്ച് ചോദിക്കുന്നുണ്ട്, ഈ കേൾക്കുന്നത് സത്യമാണോ എന്നൊക്കെ ചോദിക്കുന്നു. ഓൺലൈൻ മീഡിയക്കാര് തൊടുത്തുവിട്ട അമ്പാണത്, പക്ഷേ എന്നോട് സത്യാവസ്ഥ ആരും ചോദിച്ചില്ല, സീമ വീഡിയോയിൽ പറയുന്നു.
എനിക്കൊരുപാട് അച്ഛന്മാരുണ്ട്. ഒരുപാട് അമ്മമാരുണ്ട്. ഒരുപാട് ചേച്ചിമാരും അനിയത്തിമാരും ആങ്ങളമാരും അനുജന്മാരും ചേട്ടന്മാരും, അതിലുപരി എനിക്കൊരുപാട് മക്കളുണ്ട്. സ്നേഹസീമയിലെ ഏത് വീഡിയോ എടുത്താലും ഓരോരുത്തരുണ്ടാകും. സ്പെഷലായി ആരെങ്കിലുമൊക്കെ. ഓരോരുത്തരെ പറ്റിയും പലരും ചോദിക്കാറുണ്ട്. കുറെ മക്കളുണ്ട്, അതിലൊരാളാണ് ചിങ്ങുഡു.
ഒരുപാട് സ്നേഹിച്ച മകനാണ്, ആദ്യ വ്ളോഗുകളൊക്കെ അവനുണ്ട്. അഭിമുഖങ്ങളിൽ ഞാൻ ഒരു മകനാണുള്ളത് ആരോമലെന്ന് പറഞ്ഞിട്ടുണ്ട്. ഒഫീഷ്യലായി എനിക്കുള്ള മകൻ ആരോമലാണ്. ചിങ്ങുഡുവിന്റെ കല്യാണമായിരുന്നു ഇന്നലെ, പെട്ടെന്ന് നടത്തിയതിനാൽ എനിക്ക് എത്താനായില്ല, അവന്റെ അച്ഛനും അമ്മയും ബന്ധുക്കളും എല്ലാവരും ആ വീഡിയോയിലുണ്ട്. ആ വീഡിയോ വ്യക്തമായി കണ്ടാൽ എല്ലാവർക്കും മനസ്സിലാകും.
ശരണ്യ എനിക്ക് മകളായിരുന്നു. നന്ദൂട്ടൻ എനിക്ക് മകനായിരുന്നു. ദേവു എനിക്ക് മകളാണ്, ദേവൂന്റെ കുഞ്ഞ് എനിക്ക് എന്റെ കുഞ്ഞുമോളാണ്. ഇങ്ങനെ എത്രപേരുണ്ടെനിക്ക്. അമ്മ എന്ന് വിളിക്കുന്നവരൊക്കെ മക്കളാണ്. നൂറപേരെ ഞാൻ അമ്മയെന്ന് വിളിക്കാറുണ്ട്, അച്ഛനെന്ന് വിളിക്കാറുണ്ട്. ഇവിടെ വേറെ നല്ല കാര്യങ്ങള്‍ ചർച്ച ചെയ്യാനുള്ളപ്പോഴാണ് ഇങ്ങനെയൊരു കാര്യം. തൃശൂർ പൂരത്തിലെ വെടിക്കെട്ട് പോലെയാണ് ഇന്നലെ അനുഭവിച്ചത്. രഹസ്യമായിട്ടുണ്ടായ മകനെ മറച്ചുവെച്ച് ഒരു സുപ്രഭാതത്തിൽ അവതരിപ്പിച്ചതാണോ എന്നൊക്കെയാണ് ചിലർ കമന്റിട്ടത്. ഇനിയും ഇതെന്റെ മകളും മകനുമാണെന്നൊക്കെ പറഞ്ഞ് വ്ളോഗുമായെത്തിയാൽ അത്തരത്തിൽ കമന്റുമായി വരരുത്, സീമ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.
