Connect with us

‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്ന് അവൾ വിളിച്ചു വരുന്നുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു; ഞാനത് കേട്ടപ്പോൾ ചിരിച്ചുപോയി; മകളെ കുറിച്ച് ദിലീപ്

Malayalam

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’, ഇങ്ങനെയായിരുന്നു തന്റെ കുഞ്ഞു മകൾ മഹാലക്ഷ്മിയുടെ ജനനം ദിലീപ് ആരാധകരെ അറിയിച്ചത്

പിന്നീടങ്ങോട്ട് താരദമ്പതികളുടെ മകൾ മഹാലക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യക താല്പര്യമായിരുന്നു. സോഷ്യൽ മീഡിയയിൽ മഹാലക്ഷ്മിയ്ക്ക് ആരാധകർ ഏറെയാണ്

മഹാലക്ഷ്മിയെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ റിലീസിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് മകൾ മഹാലക്ഷ്മിയെക്കുറിച്ച് വാചാലനായത്.

കേശുവിലെ ദിലീപിനെ കണ്ടപ്പോൾ മഹാലക്ഷ്മിക്ക് മനസിലായോ എന്നു അവതാരക ചോദിച്ചപ്പോൾ ഞാൻ ഏതു വേഷത്തിൽ ചെന്നാലും അവൾക്കു മനസിലാവുമെന്നാണ് ദിലീപ് പറഞ്ഞത്. ”കേശു സിനിമയുടെ ട്രെയിലറൊക്കെ കാണിച്ചുകൊടുത്തിരുന്നു. അതാരാണെന്ന് ചോദിക്കുമ്പോൾ അച്ഛൻ എന്നു പറയും. അതിലെ നാരങ്ങ മിഠായി എന്ന പാട്ട് അവൾക്ക് ഇഷ്ടമാണ്. ഇടയ്ക്ക് ഇടയ്ക്ക് നാരങ്ങ മിഠായി കാണിച്ചു തരാൻ പറഞ്ഞുവരും. ഞാനത് ഐപാഡിൽ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും,” ദിലീപ് പറഞ്ഞു.

”ഇപ്പോൾ അവൾക്ക് മൂന്നു വയസ് ആവുന്നതേയുള്ളൂ. ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. ആര് ട്രാവൽ ചെയ്യാൻ പോയാലും ഉടനെ വണ്ടിയിൽ കയറും. അവൾക്കൊരു ബാഗുണ്ട്. ഒരു ദിവസം ഉടുപ്പ് പോലും ഇടാതെ ‘അച്ഛാ പോകല്ലേ അച്ഛാ പോകല്ലേ’ എന്നു വിളിച്ചു വരുന്നുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ ‘അച്ഛാ പോകല്ലേ, എടാ കള്ളാ പോകല്ലേ’ എന്നു വിളിച്ചു. ഞാനത് കേട്ടപ്പോൾ ചിരിച്ചുപോയി. യൂട്യൂബിൽ കുട്ടികൾക്കുള്ള വീഡിയോകളൊക്കെ അവൾ കാണാറുണ്ട്. അതിൽനിന്നും കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ,” ദിലീപ് പറഞ്ഞു.

More in Malayalam

Trending

Recent

To Top