News
‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി; ഞെട്ടലോടെ ആരാധകർ.. പിന്മാറിയതിന്റെ പിന്നിലെ കാരണം ഇങ്ങനെ
‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി; ഞെട്ടലോടെ ആരാധകർ.. പിന്മാറിയതിന്റെ പിന്നിലെ കാരണം ഇങ്ങനെ
മോഹൻലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രമാണ് ബറോസ്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം കൂടിയാണ് ബറോസ്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പീരീഡ് ചിത്രമാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയുടെ വരവ് കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഇപ്പോൾ ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തികൊണ്ടുള്ള ഒരു വർത്തയാണ് പുറത്ത് വരുന്നത്. ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറിയിരിക്കുന്നു. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്.
മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവായ ജിജോയാണ് ബറോസിന് തിരക്കഥയൊരുക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
