Connect with us

മരണത്തിലേക്ക് കാലെടുത്തു വെക്കുന്നത് ആര്? ലൈവ് ഡാൻസ് കണ്ട് അമ്പാടി

serial

മരണത്തിലേക്ക് കാലെടുത്തു വെക്കുന്നത് ആര്? ലൈവ് ഡാൻസ് കണ്ട് അമ്പാടി

മരണത്തിലേക്ക് കാലെടുത്തു വെക്കുന്നത് ആര്? ലൈവ് ഡാൻസ് കണ്ട് അമ്പാടി

വിഷം കലക്കിയ ജ്യൂസ് ആരായിരിക്കും കുടിച്ചിരിക്കുക എന്ന സംശയം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് അമ്മയറിയയത്തെ ടീം. പ്രേക്ഷകരെല്ലാം കാത്തിരുന്ന ആ ഡാൻസ് ഇന്ന് കാണാം.. എന്നാൽ, ആ ജ്യൂസ് കുടിച്ച് മരണത്തിലേക്ക് കാലെടുത്തു വെക്കാൻ പോകുന്നത് അലീനയാണോ, അപർണയാണോ…

ഇവരാരും അല്ലെങ്കിൽ വേറെ ആരായിരിക്കും, ഇന്നലത്തെ എപ്പിസോഡിൽ മഹിയ്ക്കും, നീരജയ്ക്കുമെല്ലാം അലീന ജ്യൂസ് കൊടുക്കുന്നുണ്ട്. എന്നാൽ, സംശയത്തോടെ ഇതിലായിരിക്കുമോ.. താൻ വിഷം കലക്കിയത് എന്നൊക്കെയുള്ള സംശയത്തിൽ അലീന ആ ജ്യൂസ് കുടിക്കുമോ ഇല്ലയോ എന്നൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം.

പിന്നെ, വിനുമോന്റെ പാട്ടും അതിനൊത്ത് നൃത്തം വെയ്ക്കുന്ന അലീനയും അപർണയുമൊക്കെ ഇന്നത്തെ എപ്പിസോഡിലുണ്ട്. അതുപോലെ തന്നെ വിനീതും ജ്യൂസ് കുടിക്കുന്നുണ്ട്.. അങ്ങനെ, കുറെ പേർ ജ്യൂസ് കുടിച്ചിട്ട്… പ്രൊമോയിൽ കാണിക്കുന്നത് അപർണ വീഴുന്നത്. സത്യത്തിൽ ആരാണ് ആ ജ്യൂസ് കുടിച്ചതെന്ന് നമുക്ക് അടുത്ത ആഴ്ച്ചയിലെ കാണാൻ കഴിയൂ എന്നാണ് തോന്നുന്നത്. ഇനി, ഈ അപർണ ടെൻഷൻ കൊണ്ടാണോ.. തലകറങ്ങുന്നത് എന്നൊക്കെ നമുക് കണ്ടറിയാം. ഇനി, വിനീതാണ് വിഷം ഇട്ടിരിക്കുന്ന ജ്യൂസ് കുടിച്ചതെങ്കിൽ, അലീനയുടെ കാര്യം തീർന്നത് തന്നെ, ഒന്നാമതെ.. എല്ലാവരും ചേർന്ന് വിനീതിനെ വെള്ള പൂശി നല്ലതുപോലെ പൊക്കി വെച്ചിട്ടുണ്ട്.. ഇതിന് പിന്നിൽ അപർണയാണെന്ന് അറിഞ്ഞാൽ, പിന്നെ തീർന്നു അവസാനം ആ കുട്ടിയുടെ എല്ലാ മനസ്സമാധാനവും തകർക്കും.

ഇന്നത്തെ ഡാൻസിന്റെ വിഡിയോയും ജോ അന്നത്തെ പോലെ എടുക്കുന്നുണ്ട്. അപ്പോൾ, എന്തയാലും അമ്പാടിയ്ക്ക് അയച്ചുകൊടുക്കുകയൂം ചെയ്യും. പക്ഷെ, ഒരു കാര്യം പറയാതിരിക്കാൻ വയ്യ.. ഡാൻസൊക്കെ കണ്ടിട്ട് അലീനയെ വിളിച്ചു സംസാരിക്കുമായിരിക്കും… അലീന ടീച്ചറിനോട് രണ്ടു വാക്ക് സംസാരിച്ചിട്ട് ബാക്കിയെല്ലാം വിനീതിന്റേയും അപര്ണയുടെയും വിഷയം ആക്കരുത്. പ്രേക്ഷകർക്ക് അത് സഹിക്കില്ല.
അതുകൊണ്ടാണ് പറയുന്നത്.

പ്രൈം ടൈമിൽ ഏറ്റവും തെറ്റായ സന്ദേശമാണ് ഇന്നലത്തെയും ഇന്നത്തെയും എപ്പിസോഡുകളിൽ കാണിച്ചത്. ഭർത്താവ് ഡിവോഴ്സ് ചെയ്യും എന്ന് മനസ്സിലാക്കിയപ്പോൾ 20 തികയാത്ത ഭാര്യ ആത്‍മഹത്യ ചെയ്യുന്നു.. അതും financially stable ആയ അച്ഛനമ്മമാരുടെ ഏകമകൾ. Divorce എന്ന് വെച്ചാൽ ജീവിതം അവസാനിച്ചു എന്ന് 2021ലും കാണിക്കുന്ന writer പ്രദീപ്‌ മാമൻ ശിലായുഗത്തിൽ ഇരുന്നാണോ കഥ എഴുതുന്നത്?? ഇത് 2021 ആണെന്നോ നാട്ടിൽ നടക്കുന്ന കാര്യങ്ങളോ ഇദ്ദേഹം അറിയാറില്ലേ. ഇത്രയും ആളുകൾ കാണുന്ന സീരിയലിൽ ഇത്രയും തെറ്റായ regressive സന്ദേശം കൊടുക്കുന്ന എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യാൻ asianet പോലൊരു ചാനൽ അനുവദിക്കരുതായിരുന്നു എന്നാണിപ്പോൾ തോന്നുന്നത്.

ഈ ക്രിസ്മസോടുകൂടി വിനുമോഹൻ അപർണ ട്രാക്ക് അവസാനിപ്പിച്ചാൽ, കൊള്ളാമായിരുന്നു.. എന്നിട്ട് ഹോസ്പിറ്റലിൽ നിന്നും ചാടിപ്പോയ ഗജനിയും, സച്ചിയെയും മൂർത്തിയേയുമൊക്കെ അടുത്ത ആഴ്ച്ച മുതൽ കാണിച്ചിരുന്നെങ്കിൽ സീരിയലിന് നല്ലൊരു മാറ്റം വരുമായിരുന്നു.

പിന്നെ, രണ്ടു ഡാൻസിനും മുന്നേ അലീന ടീച്ചർ എല്ലാവരുടെയും അനുഗ്രഹം വാങ്ങി, ഒരാളുടെ കാര്യം മാത്രം മറന്നു പോയി, തന്നെ വളർത്തി വലുതാക്കിയ പീറ്റർ പപ്പയെ, പപ്പയിൽ നിന്നും അനുഗ്രഹം വാങ്ങുന്നതും കൂടി കാണിച്ചിരുന്നെങ്കിൽ കഥ കുറച്ചും കൂടി ബെറ്റർ ആയിരിക്കുമായിരുന്നു.

More in serial

Trending

Recent

To Top