Connect with us

ഋഷ്യ റൊമാൻസ് കോളേജിൽ പാട്ടായോ?ജീവനും കൊണ്ടോടി മിത്ര

serial

ഋഷ്യ റൊമാൻസ് കോളേജിൽ പാട്ടായോ?ജീവനും കൊണ്ടോടി മിത്ര

ഋഷ്യ റൊമാൻസ് കോളേജിൽ പാട്ടായോ?ജീവനും കൊണ്ടോടി മിത്ര

Mind-blowing എപ്പിസോഡുമായി ഒരു കിടിലൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് കൂടെവിടെ. സത്യം പറഞ്ഞാൽ നമ്മൾ ഇതിന് നന്ദി പറയേണ്ടത് ശശി മാമനോടാണ്. മാമൻ ഉള്ളതുകൊണ്ടല്ലേ നമുക്ക് നയനയെയും, നല്ല കിടിലൻ കോളേജ് റൊമാന്റിക് എപ്പിസോഡുകളും കിട്ടിയത്.

ഇന്നത്തെ എപ്പിസോഡിലും പ്രണയത്തിൽ ഒഴുകി നടക്കുന്ന ഋഷിയെയും സൂര്യയെയും കാണാം. അതും ഈ കാർ യാത്രയിൽ തന്നെയാണ്.. പക്ഷെ, ഒരു വ്യത്യാസമുണ്ട് കേട്ടോ.. രാവിലെ സൂര്യ ഋഷിയോടൊപ്പം കാറിൽ വന്നതൊക്കെ മിത്രയ്ക്ക് അത്രയ്ക്കങ്ങ് ഇഷ്ട്ടപെട്ടില്ലെന്ന് തോനുന്നു. തിരിച്ച് പോകുമ്പോൾ, മിത്രയും കാറിൽ കയറിക്കൂടുന്നുണ്ട്. പക്ഷെ, നമ്മുടെ ഋഷി ആരാ മോൻ, തന്റെ പെണ്ണിനെ കൂടെ കൊണ്ടുപോകുവാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്ത് കാമുകനാ.. മിത്രയ്ക്ക് ഒരു കിടിലൻ മറുപടി തന്നെ തിരികെ കൊടുത്തിട്ടുണ്ട്..

മിത്ര കാറിൽ നിന്നും ഇറങ്ങി പോകുന്നതും, സൂര്യ മുൻ സീറ്റിൽ വന്നിരിക്കുന്നതുമൊക്കെ പ്രൊമോ വീഡിയോയിലൂടെ എല്ലാരും കണ്ടതാണല്ലോ.. എന്തായാലും ആ അസൂയക്കാരി മിത്ര ഋഷിയോട് എങ്ങനെയാണ് പ്രതികരിച്ചതെന്നൊക്കെ നമുക്ക് കാത്തിരുന്ന കാണാം.

ഇന്നലെ സൂര്യയുടെ തുടുത്ത കവിളിൽ ആ മധുരമേറിയ ചുംബനം കൊടുത്തത് ആരെങ്കിലും കണ്ടു കാണുമോ?? ഋഷിയാണെങ്കിൽ സൂര്യയെ കണ്ടപാടെ, എല്ലാം മതിമറന്ന് ഒറ്റ ഇരിപ്പായിരുന്നില്ലേ.. സിസിടിവിയുടെ കാര്യംവരെ മറന്നു പോയതാണോ… ഇനി കോളേജിലെ എല്ലാവരും ഇവരുടെ പ്രണയ നിമിഷം അറിയുമോ ഇല്ലയോ എന്ന് ഇന്നത്തെ എപ്പിസോഡിലൂടെ തന്നെ അറിയാം.

പിന്നെ, ക്രിസ്മസ് കൂടെവിടെ പ്രേക്ഷകർക്ക് മുൻപിലും എത്തുന്നുണ്ട്, ഇന്നത്തെ എപ്പിസോഡിൽ ശേഖരന്റേയും കൂട്ടാളികളുടെയും കരോളോക്കെയുണ്ട്, സത്യം പറഞ്ഞാൽ ഇത് അബ്ബാസിനിട്ടൊരു പണികൊടുക്കാനുള്ള കരോൾ ആണെന്നാണ് തോന്നുന്നത്.

മാളിയേക്കൽ തറവാടിലേക്ക് പോയപ്പോൾ, സൂര്യ അൻഷി ആയി മാറിയെന്നും, ഋഷി ബിപിൻ ചേട്ടനായെന്നുമൊക്കെ ഒരുപാട് പേര് പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് സൂര്യയെയും ഋഷിയെയും കാണണം എന്നുള്ള നിരവധി കമെന്റുകളും വന്നിരുന്നതാണ്, സത്യം പറഞ്ഞാൽ അവർക്കെല്ലാവർക്കുമുള്ള മറുപടിയാണ് ഇന്നലത്തെ എപ്പിസോഡ്, എത്ര പറഞ്ഞാലും മതി വരില്ല… ഇവർ അഭിനയിക്കുകയാണോ അതോ.. ജീവിക്കുകയാണോ എന്ന് വരെ തോനി പോകുന്ന തരത്തിലായിരുന്നു പെർഫോമൻസ്.

ലൈബ്രറി സീനിൽ സൂര്യയുടെ ചമ്മലും പേടിയും കാണാൻ എന്ത് നല്ല രസായിരുന്നു. അതിനോടൊപ്പം തന്നെ ആ ബിജിഎമ്മും അതും കൂടി കേൾക്കുമ്പോൾ,എല്ലവരുടെയും മനസ്സിൽ ചെറിയ രീതിയിൽ പ്രണയ മഴയൊക്കെ പെയ്തുകാണും, അതുപോലെ, സൂര്യ സ്വപ്നം കാണുന്നതുമൊക്കെ എന്തൊരു റിയാലിറ്റി ആയിരുന്നു.

അതുപോലെ തന്നെ, ലാസ്റ്റ് സീൻ സൂര്യ പ്രണയ നിമിഷങ്ങളൊക്കെ ആസ്വദിച്ചെങ്കിലും തന്റെ ജീവിത ലക്ഷ്യത്തെ കുറിച്ച് പറയുന്നത് ഒരുപാട് നല്ല മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത്. ജീവിതത്തിൽ നല്ല റൊമാന്സും പ്രണയുമൊക്കെ വേണം എങ്കിലും… നമ്മുടെ ലക്‌ഷ്യം കൈവിടരുത് എന്ന്. അവിടെ, ഋഷിയും തകർത്തു എന്ന് എടുത്തു പറയേണ്ടതാണ്, നല്ലൊരു ഹെൽത്തി റിലേഷൻഷിപ് ആയതുകൊണ്ടല്ലേ.. സോറി പറഞ്ഞത്.

എന്തായാലും, നയനയുടെ ഋഷ്യം തുടങ്ങിയതുകൊണ്ട്, ഇനി നമ്മൾ എല്ലാവരും ആഗ്രഹിച്ച എപ്പിസോഡുകളും സീനുകളുമായിരിക്കും സ്‌ക്രീനിൽ കാണാൻ പോകുന്നത്. മഴയും പ്രണയവും എല്ലാം കൂടെ ചേർന്ന് മലയാള ടെലിവിഷൻ പരമ്പരകളിലെ തന്നെ ഏറ്റവും കിടിലൻ പ്രണയ ജോഡികളായിരിക്കും ഋഷിയും സൂര്യയും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

More in serial

Trending

Recent

To Top