serial
മഴ! പ്രണയം നയനയുടെ ഋഷ്യം, സാറിന്റെ പ്രണയം എല്ലാവരും കാണുമല്ലോ !!
മഴ! പ്രണയം നയനയുടെ ഋഷ്യം, സാറിന്റെ പ്രണയം എല്ലാവരും കാണുമല്ലോ !!
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയുകളിൽ വലിയ സ്വീകാര്യത ലഭിച്ച സീരിയലുകളിൽ ഒന്നാണ് കൂടെവിടെ. സൂര്യയെന്ന പെൺകുട്ടിയെ ചുറ്റി പറ്റിയാണ് സീരിയൽ സഞ്ചരിച്ചിരുന്നത്. അമ്മ-മകൻ സ്നേഹം, ക്യമ്പസ് പ്രണയം തുടങ്ങി ജനപ്രിയമായ ചേരുവകൾ ചേർത്തായിരുന്നു കൂടെവിടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഇന്നത്തെ കൂടെവിടെ ആരും മിസ് ആക്കരുത് . നമ്മൾ കാണാൻ കാത്തിരുന്ന രംഗങ്ങളാണ് ഇനി കൂടെവിടെയിൽ. സൂര്യയ്ക്ക് സമ്മാനമായി ഒരു ഫോൺ ഋഷി സമ്മാനിക്കുന്നു. ഋഷിക്കും അമ്മ അതിഥിക്കും ഒപ്പം നിന്ന് സൂര്യ സെൽഫി പകർത്തുന്നുണ്ട്. കൂടാതെ അതിഥിയെ തേടി ജഗന്നാഥനും എത്തിയിട്ടുണ്ട്. വഴിയിൽ തടഞ്ഞ് നിർത്തി അതിഥിയെ ജഗന്നാഥൻ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും അതിഥി അതൊന്നും കാര്യമാക്കുന്നില്ല. വരും ദിവസങ്ങളിൽ ഋഷിയും ജഗന്നാഥനും തമ്മിലുള്ള യുദ്ധങ്ങൾക്കും കൂടെവിടെ പ്രേക്ഷകർക്ക് സാക്ഷിയാകാം.
ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പുതിയ എപ്പിസോഡുകൾക്കും പുതിയ പ്രമോയ്ക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ‘പ്രണയത്തിന്റെ നിറക്കൂട്ടുമായിട്ടുള്ള ഈ പരമ്പര കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു, ഇപ്പോഴാണ് പരമ്പര പഴയ ട്രാക്കിലേക്ക് എത്തിയത്’ തുടങ്ങിയ കമന്റുകളാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്നത്. ഒന്ന് ഒത്തുപിടിച്ചാൽ റേറ്റിങ് ചാർട്ടിൽ മുന്നിൽ കയറാൻ കൂടെവിടെ പരമ്പരയ്ക്ക് സാധിക്കുമെന്നും ആരാധകർ കമന്റായി കുറിച്ചു. ഏഷ്യാനെറ്റിലെ പരമ്പരയായ സാന്ത്വനത്തിലെ ശിവൻ-അഞ്ജലി കോമ്പോ പോലെ തന്നെ വലിയ സ്വീകാര്യത ഋഷി-സൂര്യ കോമ്പോയ്ക്കും ഉണ്ട്. പൂർണ്ണമായ കഥ ആസ്വദിക്കാം!
