Malayalam
ഇതൊന്നും എന്റേതല്ല; ചോദിക്കുന്നവരോട് പറഞ്ഞ് മടുത്തു; ഇനി അറ്റ കൈ പ്രയോഗം
ഇതൊന്നും എന്റേതല്ല; ചോദിക്കുന്നവരോട് പറഞ്ഞ് മടുത്തു; ഇനി അറ്റ കൈ പ്രയോഗം
ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരാണ് ആക്ടിവിസ്റ്റ് ആയ ശ്രീലക്ഷ്മി അറക്കല്‍. സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ ശ്രീലക്ഷ്മി മുന്നിലാണ്
ശ്രീലക്ഷ്മിയുടെ പല വീഡിയോകളും ഫേസ്ബുക്ക് ലൈവുകളും മറ്റ് യൂട്യൂബുകളില്‍ ഉപയോഗിക്കുന്നുണ്ട്.തന്റെ തമ്പ് നെയില്‍ ഉപയോഗിച്ച് വീഡിയോ ചെയ്യുന്നവര്‍ക്ക് എതിരെ നേരത്തെ ശ്രീലക്ഷ്മി രംഗത്ത് എത്തിയിരുന്നു.ഇപ്പോള്‍ തന്റെ ചിത്രവും വീഡിയോയും ഉപയോഗിക്കുന്ന മറ്റ് യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കല്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
എനിക്ക് യൂടുബില്‍ ഉളള ചാനലില്‍ ആകെയുളള വീഡിയോസിന്റെ ലിസ്റ്റാണ് ഇത്.എന്റെ വേറേ കുറേ വീഡിയോകള്‍ വേറേതൊക്കെയോ മുഖംമൂടി ചാനലുകളില്‍ ആരൊക്കെയോ കൊണ്ടുപോയി ഇടുകയാണ്.ഒരു സ്ത്രീ അറ്റാക്ക് ചെയ്യപ്പെടുമ്പോള്‍ അത് കട്ട് ചെയ്ത് കട്ട് ചെയ്ത് ആഘോഷമാക്കി ഏതൊക്കെയോ മുഖംമൂടി അണിഞ്ഞ യുട്യൂബ് പ്രൊഫൈലുകള്‍ വായില്‍ തോന്നിയ തംബ്നെയിലും ഇട്ട് പ്രചരിപ്പിക്കുകയാണ്.ഇതൊന്നും എന്റെ ചാനലല്ല എന്ന് ചോദിക്കുന്നവരോട് പറഞ്ഞ് പറഞ്ഞ് മടുത്തു.എന്റെ അനുവാദമില്ലാതെ തോന്നിയ തലക്കെട്ടോട്കുടി വീഡിയോ പ്രചരിക്കുമ്പോ ഇരയാക്കപ്പെടുന്നത് ഞാനാണ്.
ഞാന്‍ ഒഫീഷ്യലായി വീഡിയോ ചെയ്യുന്നത്’വാക്കില’എന്ന ചാനലിലും’ബിജുമോഹന്‍’എന്ന ചാനലിലും ആണ്.അതിനകത്ത് നിങ്ങള്‍ക്ക് എന്റെ ഇന്റര്‍വ്യൂകള്‍ ലഭിക്കും.എന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ കുറേ ടിക്ടോകും അമ്മയുടെ കവിതകളും മാത്രമേ ഉളളൂ…ഇത് നാട്ടുകാരോട് മൊത്തം പറഞ്ഞ് പറഞ്ഞ് മടുത്തു.ഒരു സ്ത്രീയോട് ലൈവില്‍ വന്ന് തെറിവിളിക്കുകയും slut shame ചെയ്താലും അത് ആര്‍ക്കും കുറ്റമില്ല.അതിനെതിരെ പ്രതിരോധിച്ച് നിന്നാല്‍ കുറ്റം.ഇതെന്ത് ലോകം.ബെസ്റ്റ്.എന്റെ official youtube ലെ കണ്ടന്റുകളുടെ സ്ക്രീന്‍ഷോട്ട് ചുവടേ ചേര്‍ക്കുന്നു.
