Malayalam
വിവാഹം പൊടിപൊടിച്ചു, താരസമ്പന്നമായി നടന്റെ വിവാഹറിസപ്ഷൻ; വീഡിയോ വൈറൽ
വിവാഹം പൊടിപൊടിച്ചു, താരസമ്പന്നമായി നടന്റെ വിവാഹറിസപ്ഷൻ; വീഡിയോ വൈറൽ
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന് സൈനുദ്ദിന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായത്. ഹുസൈനയാണ് വധു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹറിസപ്ഷൻ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
സിനിലിന്റെ അച്ഛനും നടനുമായ സൈനുദീന്റെ ഉറ്റ സുഹൃത്തുക്കളായ സിദ്ധിഖ്–ലാൽ, കെ.എസ്. പ്രസാദ്, നാദിർഷ തുടങ്ങിയവർ ചടങ്ങിനെത്തി ആശംസകൾ നേർന്നു. ഇവരെ കൂടാതെ സിനിലിന്റെ സിനിമാ സുഹൃത്തുക്കളും റിസപ്ഷനെത്തിയിരുന്നു.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ സിനിൽ ഇന്ന് തിരക്കേറിയ താരങ്ങളിലൊരാളാണ്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രമാണ് സിനിലിനെ ശ്രദ്ധേയനാക്കിയത്. പിതാവിനെ പോലെ തന്നെ മികച്ചൊരു മിമിക്രി കലാകാരന് കൂടിയാണ് സിനിൽ. നിരവധി നടന്മാരുടെ രൂപവും ശബ്ദവും അനുകരിച്ച് വേദികളിൽ സിനിൽ കയ്യടി നേടിയിട്ടുണ്ട്. ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
