Malayalam
അല്ലു അർജുനും ഫഹദും നേർക്ക് നേർ, റിലീസിന് മുമ്പേ പുഷ്പ 250 കോടി ക്ലബ്ബില്‍; ആ റിപ്പോർട്ട് ഇങ്ങനെ
അല്ലു അർജുനും ഫഹദും നേർക്ക് നേർ, റിലീസിന് മുമ്പേ പുഷ്പ 250 കോടി ക്ലബ്ബില്‍; ആ റിപ്പോർട്ട് ഇങ്ങനെ
ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സംവിധായകന് സുകുമാറും ഒന്നിക്കുന്ന പുതിയ സിനിമയാണ് പുഷ്പ. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ പ്രധാന വില്ലന്‍.
റിലീസിന് മുമ്പ് തന്നെ ചിത്രം 250 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ്. ഒ.ടി.ടി റൈറ്റ്സ്, സാറ്റ്ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ 70 കോടി രൂപയാണ് അല്ലു അര്ജുന് വാങ്ങുന്നത്.
ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. മൊട്ടയടിച്ച ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്ജുന് എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുഷ്പ ദ റൈസ് എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.
ചിത്രം ഡിസംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. രശ്മിക മന്ദാന ആണ് പുഷ്പയില്‍ നായിക. നടി സാമന്ത ചിത്രത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നുണ്ട്. ഒന്നര കോടി രൂപയാണ് ഒരു ഐറ്റം ഡാന്‍സിനായി സാമന്ത വാങ്ങുന്നത്.
