Connect with us

ഞാൻ കാത്തിരിക്കാറില്ല, ആ കാര്യം എപ്പോഴും വേദനയാണ് അവസാനമായാൽ അത് ചെയ്തിരിക്കും! കാവ്യാ ഞെട്ടിച്ചു

Malayalam

ഞാൻ കാത്തിരിക്കാറില്ല, ആ കാര്യം എപ്പോഴും വേദനയാണ് അവസാനമായാൽ അത് ചെയ്തിരിക്കും! കാവ്യാ ഞെട്ടിച്ചു

ഞാൻ കാത്തിരിക്കാറില്ല, ആ കാര്യം എപ്പോഴും വേദനയാണ് അവസാനമായാൽ അത് ചെയ്തിരിക്കും! കാവ്യാ ഞെട്ടിച്ചു

മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. കുട്ടിക്കാലം മുതൽ ബാലതാരമായി സിനിമയിൽ അഭിനയം ആരംഭിച്ചിരുന്നുവെങ്കിലും ലാൽ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് നായികയായത്. ദിലീപ് ആയിരുന്നു കാവ്യയുടെ ആദ്യ നായകൻ. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും സൂപ്പർഹിറ്റുകൾ മലയാള സിനിമയിൽ എഴുതി ചേർക്കുകയും ചെയ്തു. സ്ക്രീനിലെ കെമിസ്ട്രി ഇരുവരും ജീവിതത്തിൽ കൊണ്ടുവരുകയും ചെയ്തു.

ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും മാറി കുടുംബിനിയായി കഴിയുകയാണ് കാവ്യ. എങ്കിലും കാവ്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ മാത്രം പങ്കിടുന്ന പേജ് അടുത്തിടെ ആരംഭിച്ചിരുന്നു ചുരുങ്ങിയ സമയം കൊണ്ട് നിറയെ ഫോളോവേഴ്സിനെ നേടാനും പേജിന് ആയിട്ടുണ്ട്.

കാവ്യയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പഴയ അഭിമുഖം ശ്രദ്ധ നേടുകയാണ്.

അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ അക്കാര്യത്തില്‍ അത്ര കംഫര്‍ട്ടല്ല . മലയാളത്തില്‍ എല്ലാം പരിചയമുണ്ട്. അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് ഏറെ ഇഷ്ടം. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്‍പര്യമില്ലെന്നാണ് പറയുന്നത്. യാത്ര പറച്ചിലുകള്‍ എന്നും വേദനാജനകമാണ്. അവസാന സീനാണെന്ന് മനസ്സിലായാല്‍ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവുകയാണ് പതിവെന്നും താരം പറയുന്നു.

കാവ്യയുടെ വിക്കറ്റ് വീണു. പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ലെന്നും പറഞ്ഞിരിക്കുന്നു . ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ പെട്ടെന്ന് അവിടെ നിന്ന് മാറുന്ന രീതിയാണ് തന്റേതെന്നും കാവ്യ വ്യക്തമാക്കുന്നു . ഡിഗ്രിക്ക് ജോയിന്‍ ചെയ്‌തെങ്കിലും കോളേജിലൊന്നും പോവാൻ കഴിഞ്ഞിട്ടില്ലെന്നും വീട്ടില്‍ നിന്നായിരുന്നു പഠിച്ചതെന്ന് കാവ്യ പറയുന്നുണ്ട് അവാര്‍ഡിനെക്കുറിച്ചൊന്നും അങ്ങനെ പ്രതീക്ഷിക്കാറില്ലെന്നാണ് കാവ്യാ പറയുന്നത്.

More in Malayalam

Trending

Recent

To Top