Connect with us

ഒടുവില്‍ ഭാര്യ സമ്മതിച്ചു! പറഞ്ഞത് ഒരേയൊരു നിബന്ധന, വേദന സഹിച്ചതിങ്ങനെ..അമ്പരന്ന് ആരാധകർ

Malayalam

ഒടുവില്‍ ഭാര്യ സമ്മതിച്ചു! പറഞ്ഞത് ഒരേയൊരു നിബന്ധന, വേദന സഹിച്ചതിങ്ങനെ..അമ്പരന്ന് ആരാധകർ

ഒടുവില്‍ ഭാര്യ സമ്മതിച്ചു! പറഞ്ഞത് ഒരേയൊരു നിബന്ധന, വേദന സഹിച്ചതിങ്ങനെ..അമ്പരന്ന് ആരാധകർ

സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ നടനാണ് റോൺസൺ വിൻസെന്റ്. ബാലതാരമായി തിളങ്ങിയ ബേബി നീരജയാണ് റോണ്‍സന്റെ ജീവിതസഖി. അന്ന് നീരജ ബാലതാരമായിരുന്നുവെങ്കിലും ഇന്ന് ഡോക്ടറാണ്. ഇരുവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, റോൺസൺ തന്റെ ടാറ്റു വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ്.

നീരജയും റോൺസനും ടാറ്റൂ ചെയ്ത വീഡിയോ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. എപ്പോഴും സാരി ഉടുത്ത് നടക്കുന്ന തനിക്ക് ട്രഡീഷണലായ ടാറ്റു വേണമെന്നതായിരുന്നു നീരജയുടെ നിർബന്ധം. അങ്ങനെ, വേദന സഹിച്ചാണ് ഭാര്യ സമ്മതിച്ചതെന്ന് റോൺസൺ പറയുന്നുണ്ട്. ഇനി ജീവിതത്തിൽ പൊട്ട് വാങ്ങിക്കുകയും വേണ്ട തൊടുകയും വേണ്ട. ഒരു പെർമനന്റ് പൊട്ട്. ഇനി ജീവിതത്തിൽ മൈലാഞ്ചി ഇടുകയും വേണ്ട. കൈയിൽ എപ്പോഴും ടാറ്റു മൈലാഞ്ചി എന്നുമായിരുന്നു റോൺസൺ കുറിച്ചത്.

നിമിഷനേരംകൊണ്ടുതന്നെ റൊൺസന്റെയും ഭാര്യയുടെയും ടാറ്റൂ ചെയ്യുന്ന വീഡിയോ വൈറലാവുകയായിരുന്നു. കൈയ്യിലും മുഖത്തുമായിരുന്നു നീരജയ്ക്ക് ടാറ്റു ചെയ്തത്. നെറ്റിയില്‍ വലിയൊരു പൊട്ടായി ടാറ്റു ചെയ്തിരുന്നു. മൈലാഞ്ചി ഡിസൈനായാണ് കൈയ്യില്‍ ടാറ്റു ചെയ്തത്. ഷോള്‍ഡറിലും കൈയ്യിലുമായാണ് റോണ്‍സന്റെ ടാറ്റു. ഒരു കൈയ്യില്‍ പേരും ടാറ്റുവായെഴുതിയിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.

ഭാര്യ ഇപ്പോള്‍ കൈയ്യില്‍ നീരും വെച്ച് പൊക്കി പിടിച്ചിരിപ്പുണ്ടെന്നും റോണ്‍സണ്‍ വിഡിയോയിൽ പറഞ്ഞിരുന്നു. ടാറ്റു ഡിസൈന്‍ വെച്ച് നോക്കുന്നതും ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ കൃത്യമായി അദ്ദേഹം കാണിച്ചിരുന്നു. 15 വർഷങ്ങൾക്കു മുമ്പാണ് എന്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത്. പിന്നീട് ഷൂട്ടിംങും ഷോകളും ഒക്കെയായി തിരക്കോട് തിരക്ക്. ടാറ്റു ചെയ്തവർക്ക് അറിയാം ചെയ്തു കഴിഞ്ഞാൽ കുട്ടികളെ പോലെ കൊണ്ട് നടക്കണം. നനയരുത് തൊടരുത്. ഉറക്കത്തിൽ ഒന്ന് ചൊറിഞ്ഞാൽ തീർന്നു.

അതുകൊണ്ട് തന്നെ ഒരുപാടു വർഷങ്ങളായി ഒരിടവേള കിട്ടാനുള്ള കാത്തിരുപ്പിലായിരുന്നു. അത് മാത്രമല്ല, വലിയ റിസ്ക് എടുത്തു ചെയ്യുന്ന ഒരു കാര്യമല്ലേ. ഇനി മാറ്റാൻ പറ്റില്ലല്ലോ. അതിനു നല്ല ഒരു ടാറ്റു ആർട്ടിസ്റ്റും വേണം ഒരു നല്ല ഡിസൈനും വേണം. ആ തിരച്ചിലുകൾക്കൊടുവിൽ അഖിലിനെയും കണ്ടെത്തി. ഒരു നല്ല ഡിസൈനും കിട്ടി. ചെയ്യുമ്പോൾ ആഗ്രഹമുള്ള കുറെ ടാറ്റൂകൾ ഒരുമിച്ചു ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.ഇനി ഒരു ടാറ്റു ചെയേണ്ടി വരരുത്. മറ്റൊന്നും കൊണ്ടല്ല ഇതുണക്കി എടുക്കാൻ ഉള്ള കാത്തിരുപ്പു. പിന്നെ ഒറ്റയടിക്ക് വേദനയെല്ലാം തീരുമല്ലോ. ഞാൻ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ഭാര്യക്കൊരു സംശയം. ഇത് ഇത്ര എളുപ്പാണോ എന്ന്.. അങ്ങനെ ഞാൻ മാത്രം വേദന സഹിച്ചാൽ പോരല്ലോ. ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈൻ . ആളിപ്പോ കൈയും പൊക്കിപിടിച്ചു കൈയിൽ നീരും വച്ച് ഇരുപ്പാണെന്നും റോൺസൺ കുറിച്ചിരുന്നു.

ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലായാണ് അഖിലിനെ കണ്ടെത്തിയത്. മലയാളിയും കണ്ണൂരുകാരനുമായ അഖിലാണ് റോണ്‍സണും നീരജയ്ക്കും ടാറ്റു ചെയ്തത്. വ്യത്യസ്തമായൊരു ടാറ്റു വേണമെന്നാണ് അഖിലിനോട് പറഞ്ഞത്. മോസ്റ്റ് പവര്‍ഫുളായിട്ടുള്ള ആനിമലിന്റെ രൂപം വേണമെന്ന് പറഞ്ഞു. സിംഹത്തിന് കൊമ്പും ചിറകും വെച്ചാല്‍ അതായിരിക്കും ലോകത്തെ ഏറ്റവും പവര്‍ഫുളായിട്ടുള്ള ആനിമല്‍ എന്നാണ് അഖില്‍ പറഞ്ഞത്. അങ്ങനെയാണ് ഈ ഡിസൈന്‍ ചെയതതെന്നും റോണ്‍സണ്‍ വിശദീകരിച്ചിരുന്നു.

More in Malayalam

Trending

Recent

To Top