അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ് ചിത്രം മാസ്റ്റര്‍ ഒടിടി റിലീസിനില്ല; ഔദ്യോഗിക വിശദീകരണവുമായി മാസ്റ്റര്‍ ടീം
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രം തിയേറ്ററിലൂടെയാണോ അതല്ലെങ്കിൽ ഒടിടി പ്ലാറ്റഫോമിലൂടെയാണോ പുറത്തെത്തുക എന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഇപ്പോള്‍ സംശയത്തിന് വിരാമിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രം തിയേറ്ററിലൂടെ തന്നെ പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
‘ഏവരും ഒരു മഹാമാരിയെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ്. കുറച്ച ദിവസങ്ങളായി മാസ്റ്റര്‍ ഒടിടി റിലീസിനൊരുങ്ങുന്നു എന്ന ചില അഭ്യുഹങ്ങള്‍ പരന്നിരുന്നു. ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും ഞങ്ങള്‍ക്ക് ഓഫര്‍ ലഭിച്ചു. എന്നാല്‍ തീയേറ്ററിലൂടെ തന്നെ പുറത്തിറക്കുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
നിങ്ങളെപ്പോലെ തന്നെ ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ്. തിയേറ്റര്‍ ഓണേഴ്‌സ് ഞങ്ങളോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു’, നിര്‍മാതാക്കള്‍ പ്രസ്സ് റിലീസിലൂടെ പറഞ്ഞു.
കോവിഡ് പടര്‍ന്നു പിടിച്ചതോടെ ചിത്രത്തിന്റെ റീലീസ് നീട്ടി വെയ്ക്കുകായായിരുന്നു.
ചിത്രത്തിന്റെ ടീസര്‍ യൂ ട്യൂബില്‍ റിലീസ് ചെയ്തതോടെ റിക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറുന്നത്. നവംബര്‍ 14 ന് റിലീസ് ചെയ്ത ടീസര്‍ ഇതുവരെ 40 മില്യണില്‍ അധികം പേരാണ് കണ്ടത്, ഏകദേശം നാല് കോടിയിലധികം ആളുകള്‍. വിജയ്, വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതേസമയം വിജയ് തന്റെ 65ാം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം
