Malayalam
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി; നല്ല സംരംഭം ആണ് തുടങ്ങിയത്, ധൈര്യമായി മുന്നോട്ടുപോകൂ; ആശംസകളുമായി ആരാധകര്‍
ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി; നല്ല സംരംഭം ആണ് തുടങ്ങിയത്, ധൈര്യമായി മുന്നോട്ടുപോകൂ; ആശംസകളുമായി ആരാധകര്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ അമ്പിളിയുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചത്.
വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമൊടുവില്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നും മക്കള്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് അമ്പിളി. കഴിഞ്ഞ ദിവസം ഇളയമകന്‍ അര്‍ജുന്റെ ജന്മദിനമാണ് അമ്പിളി ദേവിയും കുടുംബവും ഒരുമിച്ച് ആഘോഷിച്ചത്. മക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷമാണ് അമ്പിളിയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരുടെയും പിന്തുണയും സ്നേഹവും ചോദിച്ച് കൊണ്ടാണ് നടി വന്നത്.
2019 ലാണ് ആദിത്യന്‍ ജയനും അമ്പിളി ദേവിയും തമ്മില്‍ വിവാഹിതരാവുന്നത്. ആ വര്‍ഷം തന്നെ നവംബറില്‍ അമ്പിളി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ആദ്യ ബന്ധത്തിലുള്ള മകന്‍ അമര്‍നാഥും അമ്പിളിയുടെ കൂടെയായിരുന്നു. അങ്ങനെ മക്കള്‍ക്കൊപ്പം സന്തുഷ്ടായി ജീവിക്കുമ്പോഴാണ് ആദിത്യനുമായി പ്രശ്നത്തിലാണെന്ന വിവരം പുറത്ത് വരുന്നത്. വൈകാതെ അദ്ദേഹം മറ്റൊരു ബന്ധത്തിലാണെന്ന് അടക്കം അമ്പിളി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അമ്പിളിയ്ക്കെതിരെ ആരോപണം ഉന്നയിച്ച് ആദിത്യനും എത്തിയിരുന്നു.
ഇതിനിടയിലാണ് നവംബര്‍ ഇരുപതിന് മകന്റെ രണ്ടാം ജന്മദിനം ആഘോഷിച്ചത്. ആ സന്തോഷത്തിന് പിന്നാലെ താന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചു എന്ന വാര്‍ത്തയാണ് അമ്പിളി ദേവിയിപ്പോള്‍ പങ്കുവെച്ചത്. മകന്റെ പിറന്നാളോഘത്തെ കുറിച്ചുള്ള കാര്യങ്ങളാണ് ആദ്യ വീഡിയോയിലൂടെ പറയുന്നത്. ‘കുറേ നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ വീട്ടില്‍ നടന്ന ഒരു സന്തോഷകരമായ നിമിഷമാണ് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നവംബര്‍ ഇരുപതിന് അര്‍ജുന്‍ മോന്റെ രണ്ടാമത്തെ ജന്മദിനമായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കള്‍ ചേര്‍ന്നൊരു കേക്ക് കട്ടിങ് അടക്കമുള്ള ആഘോഷമാണ്.
ഓണ്‍ലൈനില്‍ നിന്ന് മക്കള്‍ക്കുള്ള ഡ്രസ് എടുത്തു. എന്റെ ചേച്ചിയും മക്കളും ചേര്‍ന്ന് കേക്കും മറ്റ് ആഘോഷങ്ങളുമൊക്കെ പ്ലാന്‍ ചെയ്തു. അന്നൊന്നും യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് വിചാരിച്ചിരുന്നില്ല. എന്നാല്‍ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് മക്കളുടെ ഫോട്ടോസ് ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അത് കണ്ടിട്ട് മോളാണോ, മോളുടെ പേര് എന്താണ്, ആ പെണ്‍കുട്ടി ഏതാണ് എന്നൊക്കെ ചോദിച്ചിരുന്നു. എല്ലാവരുടെയും അറിവിലേക്ക് പറയുകയാണ്. എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. മൂത്തയാള്‍ അമര്‍നാഥ്. രണ്ടാമത്തെ ആള്‍ അര്‍ജുന്‍.
ഇളയമോന്റെ മുടി പഴനിയില്‍ കൊണ്ട് പോയി കൊടുക്കാമെന്നൊരു നേര്‍ച്ച ഉണ്ടായിരുന്നു. കൊവിഡ് കാരണം പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ വളര്‍ന്ന് നില്‍ക്കുന്നത്. മുടി കണ്ണില്‍ വീഴുന്നത് കൊണ്ടാണ് അത് കെട്ടി വെച്ച് കൊടുത്തത്. അത് കണ്ടിട്ടാണ് എല്ലാവരും പെണ്‍കുട്ടിയാണോന്ന് ചോദിച്ചത്. എന്നാല്‍ തനിക്ക് രണ്ട് ആണ്‍കുട്ടികളാണെന്ന് അമ്പിളി വീണ്ടും പറയുന്നു. എത്ര പ്രതിസന്ധികള്‍ മുന്നില്‍ വന്നാലും തളരാതെ മുന്നോട്ട് പോവാനാണ് അമ്പിളി ദേവിയോട് ആരാധകര്‍ പറയുന്നത്.
കേരളക്കര മുഴുവന്‍ അമ്പിളിയോടൊപ്പം ഉണ്ട്. പണ്ടേ ഒത്തിരി ഇഷ്ട്ടമാണ്. ഇപ്പോഴും ഒരു കുറവും ഇല്ല. ആരെന്ത് പറഞ്ഞാലും കാര്യാക്കണ്ട. അമ്പിളി ചേച്ചിയുടെ കൂടെ എല്ലാ പ്രേഷകരും ഉണ്ടാകും. ഇനിയുള്ള നാളുകള്‍ സന്തോഷം മാത്രം നിറഞ്ഞത് ആയിരിക്കും. ചേച്ചി ഇനിയുള്ള ജീവിതം സര്‍വേശ്വരന്റെ അനുഗ്രഹത്താല്‍ നന്നായി പോകട്ടെ. എന്നും നന്മകള്‍ ഉണ്ടാകട്ടെ ജീവിതത്തില്‍. ചേച്ചിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു, നല്ല സംരംഭം ആണ് തുടങ്ങിയത്. കഴിയുന്നതു പോലെ കാണന്‍ ശ്രമിക്കം. ധൈര്യമായി മുന്നോട്ടുപോകൂ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് അമ്പിളിയുടെ വീഡിയോയുടെ താഴെ വരുന്നത്.
അതേസമയം, അമ്പിളിയെ വിമര്‍ശിച്ചും ഒരു കൂട്ടര്‍ എത്തുന്നുണ്ട്. ആദിത്യനുമായി നടന്ന സംഭവങ്ങളെ കുറിച്ച് തന്നെയാണ് ഇക്കൂട്ടര്‍ കമന്റ് ചെയ്യുന്നത്. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ… ഇതി തന്നെ ആണോ പണി…, എന്തിനാണ് കുടുംബകാര്യങ്ങള്‍ നാട്ടുകാരെ അറിയിക്കുന്നത്, മതിയാക്കിക്കൂടെ എന്നു തുടങ്ങി വിമര്‍ശനങ്ങള്‍ വരുന്നുണ്ടെങ്കിലും ഇത്തരക്കാര്‍ക്ക് അമ്പിളിയുടെ ആരാധകര്‍ തന്നെ മറുപടിയും നല്‍കുന്നുണ്ട്.
