ഇത്രയും ടെക്നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു! ഈ പ്രിയദര്ശന് ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും; കുറിപ്പുമായി മാലാ പാർവതി
ഇത്രയും ടെക്നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു! ഈ പ്രിയദര്ശന് ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും; കുറിപ്പുമായി മാലാ പാർവതി
ഇത്രയും ടെക്നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു! ഈ പ്രിയദര്ശന് ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും; കുറിപ്പുമായി മാലാ പാർവതി
പ്രിയദര്ശന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ മോശമാണെന്ന പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി. ഇപ്പോഴിതാ ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ ഭാഗമായ മാല പാര്‍വതി. എല്ലാ അപവാദ പ്രചരണങ്ങളേയും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം അതിജീവിക്കുമെന്നും വമ്പിച്ച വിജയമാകുമെന്നും മാല പാര്‍വതി പറയുന്നു.
മാല പാര്‍വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോവിഡിന്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.’മരക്കാര്‍, തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്കി.
ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാല്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം ‘ എന്ന ഈ പ്രിയദര്ശന് ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.
ഇത്രയും ടെക്നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു. അപവാദങ്ങള്‍, നെഗറ്റീവ് കമന്റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേര്‍ന്ന് നില്ക്കുന്നു. ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു.
യഥാര്‍ത്ഥത്തില്‍ സിനിമയെ സ്നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....