Malayalam
അല്ലെങ്കിലും നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കണമെന്നില്ലല്ലോ?; സീരിയല്‍ നടനില്‍ നിന്നും പഴയ ഷോപ്പിലേക്ക് തിരികെ പോയപ്പോൾ പ്രേക്ഷകർ പറഞ്ഞത്; മറുപടിയുമായി സൂരജ് സൺ !
അല്ലെങ്കിലും നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കണമെന്നില്ലല്ലോ?; സീരിയല്‍ നടനില്‍ നിന്നും പഴയ ഷോപ്പിലേക്ക് തിരികെ പോയപ്പോൾ പ്രേക്ഷകർ പറഞ്ഞത്; മറുപടിയുമായി സൂരജ് സൺ !
മലയാളി കുടുംബപ്രേക്ഷകരുടെ ഇടയിൽ ഒരിക്കലും മറക്കാത്ത മുഖമാണ് സൂരജ് സൺ . പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റിലെ സീരിയലിലെ നായകനായിട്ടെത്തി സൂരജ് സണ്‍ നിരവധി ആരാധകരെയാണ് സമ്പാദിച്ചത്. ദേവ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരത്തിന് സീരിയല്‍ പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ശേഷം തന്റെ സ്വപ്നങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചുമൊക്കെ അദ്ദേഹം തുറന്ന് സംസാരിക്കുന്നത് പതിവാണ്. പാടാത്ത പൈങ്കിളിയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് സൂരജിനെ കാണാത്തതിനെ കുറിച്ചാണ് പലരും ചോദിക്കാറുള്ളത്. എന്നാല്‍ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് താനിപ്പോള്‍ എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്.
സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോ പുതിയ സംരംഭത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. സണ്‍ പിക് ആര്‍ട്സ് പേഴസ്ണലൈസ്ഡ് ഗിഫ്റ്റ് എന്ന ഷോപ്പ് വീണ്ടും തുറക്കുന്നതിനെ പറ്റിയാണ് സൂരജ് പറഞ്ഞത്. ഡിസംബര്‍ 4 നാണ് റീഓപ്പണിങ്. ‘എന്റെ സ്വപ്നം ആഗ്രഹമാണ്.. അത്യാഗ്രഹം അല്ല..അത് ഞാന്‍ നേടുക തന്നെ ചെയ്യും..’ എന്ന് ക്യാപ്ഷനിട്ട് കൊണ്ടാണ് വീഡിയോയുമായി സൂരജ് എത്തിയിരിക്കുന്നത്.
‘എന്റെ പുതിയ സംരംഭത്തിന്റെ റീഓപ്പണിങ്ങുമായി ബന്ധപ്പെട്ട് നിരവധി പേരാണ് എനിക്ക് സന്ദേശങ്ങള്‍ അയച്ചത്. അതില്‍ പലരും സങ്കടത്തോടെയായിരുന്നു ആശംസ അറിയിച്ചിട്ടുള്ളത്. സൂരജേ നീ വിഷമിക്കണ്ട മോനെ, നീ ഒരുപാട് ആഗ്രഹിച്ചിട്ടും അത് നടക്കാതെ ഈ ഒരവസ്ഥയിലേക്ക് എത്തിയല്ലോ. വീണ്ടും പഴയ പരിപാടിയിലേക്ക് തന്നെ നീ പോയല്ലോ. അതില്‍ വിഷമിക്കണ്ട. എല്ലാവര്ക്കും ജീവിതത്തില്‍ എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ, നമ്മള് വിചാരിച്ചത് പോലെ തോണി തുഴഞ്ഞ് എത്താന്‍ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞായിരുന്നു എന്നെ ആസ്വസിപ്പിച്ചത്.
ഞാന്‍ അവരോട് ചിരിച്ചു കൊണ്ടാണ് ഉത്തരം പറഞ്ഞത്. ഞാനൊരു വലിയ യാത്രയിലാണെന്ന് പറഞ്ഞല്ലോ, എന്റെ ലക്ഷ്യത്തിലേക്കുള്ള വലിയ യാത്രയില്‍. ഈ യാത്രയില്‍ നമ്മളൊരു വല്യ വാഹനത്തില്‍ പോവുകയാണെങ്കില്‍ അതിന് ഇന്ധനം വേണം. അത് ഇന്ധനമാണ്. എന്റെ യാത്ര ഞാന്‍ അവസാനിപ്പിച്ചിട്ടില്ല. അത് അവസാനിപ്പിക്കുന്നത് എന്റെ സ്വപ്നത്തില്‍ മാത്രമായിരിക്കും. എന്നുമാണ് വീഡിയോയിലൂടെ തനിക്ക് വന്ന മെസേഡുകള്ക്കുള്ള മറുപടിയായി സൂരജ് പറയുന്നത്.
അതേ സമയം സൂരജിന്റെ യാത്ര യഥാര്‍ഥ്യമാവുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് ആരാധകര്‍ വന്നിട്ടുള്ളത്. വെറുതെ ഉള്ള ആഗ്രഹങ്ങള്‍ ആണെങ്കില്‍ ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും ആ ആഗ്രഹത്തോടുള്ള ഇഷ്ടവും താല്പര്യവും പോയി കിട്ടും. അതല്ല സ്വപ്നം യഥാര്‍ഥ്യമാവാന്‍ ആത്മാര്‍ത്ഥയോടെ പ്രയത്നിക്കുമ്പോള്‍ ഈശ്വരന് ഒരിക്കലും കണ്ടില്ലെന്ന് നടിക്കില്ല. ലക്ഷ്യം നേടി എടുക്കാന്‍ കൂടെ നില്‍ക്കുകയും അതിനായി നമുക്ക് മുന്നില്‍ നേര് വഴി കാണിച്ചു തരുകയും ചെയ്യും. സ്വപ്നങ്ങള്‍ എല്ലാര്ക്കും ഉണ്ടാകും. അവയെ ലക്ഷ്യ പ്രാപ്തിയിലേക്ക് കൊണ്ടു വരിക എന്നതാണ് പ്രധാനം.
സൂരജേട്ടന്റെ സ്വപ്നം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. അതിനിയില്‍ എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും അതൊക്കെ തട്ടി മാറ്റി, ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാനുള്ള കഴിവും ചങ്കൂറ്റവും സൂരജേട്ടനുണ്ട്. സൂരജേട്ടന് എവിടയോ തോറ്റു പോയി എന്ന് ചിന്തിക്കുന്നവരാണ് ഈ സഹതപിക്കുന്നത്. സൂരജേട്ടന്റെ കഴിവില്‍ വിശ്വാസമുള്ളവര്‍ക്ക ആര്‍ക്കും ഈ പേടിയില്ല. ചേട്ടന്റെ ആഗ്രഹം സഫലികരിക്കുക തന്നെ ചെയ്യും. അത് നമുക്ക് ചേട്ടനിലുള്ള വിശ്വാസമാണ്. തുടങ്ങി സൂരജിനെ വിശ്വസിക്കുന്ന ആരാധകരുടെ നിരവധി സന്ദേശങ്ങളാണ് വരുന്നത്.
about sooraj sun
