ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയല്‍ ഇതിനോടകം തന്നെ മലയാളി കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം ആണ് കാഴ്ച വയ്ക്കുന്നത്. അതില്‍ ഒരു നെഗറ്റീവ് ടച്ചുള്ള എന്നാല്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് നടി അപ്സര രത്നാകരന് ആണ്.
അപ്സരയുടെ വിവാഹമാണ് സോഷ്യല്‍മീഡിയയിലെ പുതിയ വിശേഷം. കഴിഞ്ഞദിവസം ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു അപ്സരയും സംവിധായകനും നടനുമായ ആല്‍ബി ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം. അടുത്തസുഹൃത്തുക്കളും വളരെക്കുറച്ച് സഹപ്രവര്‍ത്തകരും മാത്രം പങ്കെടുത്ത ജയന്തിയുടെ വിവാഹത്തിന് സാന്ത്വനം താരങ്ങളെ കണ്ടില്ലല്ലോ എന്ന് തുടങ്ങി പല കാര്യങ്ങളും ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്തിരുന്നു
ഇന്നലെ തിരുവന്തപുരത്ത് നടന്ന വിവാഹ റിസെപ്ഷനിൽ സ്വാന്തനം താരങ്ങൾ പങ്കെടുത്തിരുന്നു. സാന്ത്വനം കുടുംബം ഒരുമിച്ചായിരുന്നു ജയന്തിയുടെ വിവാഹം ആഘോഷമാക്കാൻ എത്തിയത്. നടി ചിപ്പി, ഗോപിക അനിൽ,കലാഭവൻ സരിത, കിഷോർ, ഗിരീഷ് നമ്പ്യാർ തുടങ്ങിയവർ റിസെപ്ഷനിൽ പങ്കെടുത്തു.
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....