അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്; കുട്ടിക്കാലം മുതലേ കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു , രാഷ്ട്രീയ താത്പര്യങ്ങള്‍ തുറന്ന് പറഞ്ഞ് ധര്മജന്
തന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ തുറന്ന് പറഞ്ഞ് നടന് ധര്മജന് ബോള്‍ഗാട്ടി. കുട്ടിക്കാലം മുതലേ കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നാണ് താരം പറയുന്നത് . ഞാന്‍ അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സേവാദളിന്റെ സംസ്ഥാന ബെസ്റ്റ് കേഡറ്റ് ആയിരുന്നുവെന്നും താരം പറയുന്നു. ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫ് പോയത് ഒരു നല്ല തീരുമാനമായല്ല എനിക്ക് തോന്നുന്നതെന്നാണ് ധര്‍മ്മന്റെ അഭിപ്രായം.ജോസ് കെ മാണി കെ എം മാണിയോട് കാണിക്കുന്ന വഞ്ചനയാണ്. ബാര്‍ കോഴ കേസില്‍ മാണി സാറിന് മണിയോര്‍ഡര്‍ അയച്ചുകൊടുത്ത പാര്‍ട്ടിയൊടൊപ്പമാണ് ജോസ് കെ മാണി കൂടിച്ചേര്‍ന്നിരിക്കുന്നത്. മാണിസാറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകുമെന്നും ധര്മ്മജന് വ്യക്തമാക്കി.
1991ല്‍ രാജീവ് ഗാന്ധി കൊച്ചിയില്‍ വരുമ്ബോല്‍ സ്വീകരിക്കാന്‍ പോകുന്നത് ഞങ്ങള്‍ സേവാദള്‍ ഭടന്മാരാണ്. കൊച്ചി വിമാനത്താവളത്തില്‍ പോയി അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയ 20 പേരില്‍ നേതൃത്വം എനിക്കായിരുന്നു.കടുത്ത രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നിട്ടും രാഷ്ട്രീയം പറഞ്ഞ് തല്ലുപിടിച്ചിട്ടില്ല. ആശയപരമായ രാഷ്ട്രീയം മാത്രമേ എനിക്കുണ്ടായിട്ടൂള്ളൂ. സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുന്ന സമയത്ത് കെഎസ്യുവിന്റെ ജില്ലാ സെക്രട്ടറിയായിരുന്നുവെന്നും ധര്മ്മജന് പറയുന്നു.
തെരഞ്ഞെടുപ്പ് ഇപ്പോഴും വീറും വാശിയുമുള്ള ഓര്‍മ്മകളായാണ് നില്‍ക്കുന്നത്. മത്സരിക്കാന്‍ സാധ്യതകളൊക്കെ വന്നപ്പോഴേക്കും ഞാന്‍ സിനിമയും സീരിയലുകളുമായി മറ്റ് തിരക്കുകളിലേക്ക് ആയിപ്പോയി. ഇപ്പോഴും ആലോചനകളൊക്കെ മുറുകുന്നുണ്ടെങ്കിലും എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.സിനിമയില്‍ കോണ്‍ഗ്രസ് എന്ന് പറയുന്ന ആളുകള്‍ വളരെ വളരെ കുറവാണെന്നും കോണ്‍ഗ്രസുകാരുണ്ട് പക്ഷെ, ആരും പറയാറില്ലെന്നും താരം പറയുന്നു
